#KSHamza | ആവേശം നിറച്ച് കെ.എസ് ഹംസ തിരൂരങ്ങാടി മണ്ഡലത്തില്‍; വെന്നിയൂരിൽ നിന്ന് പര്യടനം തുടങ്ങി

#KSHamza | ആവേശം നിറച്ച് കെ.എസ് ഹംസ തിരൂരങ്ങാടി മണ്ഡലത്തില്‍; വെന്നിയൂരിൽ നിന്ന് പര്യടനം തുടങ്ങി
Mar 28, 2024 08:15 PM | By VIPIN P V

തിരൂരങ്ങാടി: (truevisionnews.com) പൊന്നാനി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ വ്യാഴാഴ്ച്ച തിരൂരങ്ങാടി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ പര്യടനം നടത്തി.

രാവിലെ തെന്നല പഞ്ചായത്തിലെ വെന്നിയൂരില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. വിവിധ ഇടങ്ങളില്‍ പ്രായഭേദമെന്യേ ജനങ്ങള്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ ഒത്തുകൂടി.

കക്കാട്, തിരൂരങ്ങാടി യത്തീംഖാന, ഖുതുബുസമാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, കോട്ടുവലക്കാട് എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തി.

പന്താരങ്ങാടി പാറപ്പുറം, പതിനാറുങ്ങല്‍ ആണിത്തറ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ അദ്ദേഹം സംബന്ധിച്ചു.

ചെമ്മാട് ടൗണിലെ വിവിധ സ്ഥാപനങ്ങളും പതിനാറുങ്ങലില്‍ പി.കെ. എസ് തുറാബ് തങ്ങളെയും കോട്ടുലക്കാട് കോളനിയില്‍ ജിഫ്‌രി മന്‍സിലില്‍ കെ.പി തങ്ങളെയും പഴയക്കാല മുതിര്‍ന്ന സി.പി.എം പ്രവര്‍ത്തകന്‍ മണേയത്ത് അയ്യപ്പനെയും സന്ദര്‍ശിച്ചു.


കനത്ത ചൂടിനെ വകവെക്കാതെ മത്സ്യത്തൊഴിലാളികളടക്കമുള്ളവര്‍ പരപ്പനങ്ങാടിയില്‍ സ്ഥാനാര്‍ത്ഥിയെ കാത്തുനില്‍പ്പുണ്ടായിരുന്നു.

പരപ്പനങ്ങാടി നഗരസഭയിലെ ഒട്ടുമ്മല്‍ ബീച്ച്, അഞ്ചപ്പുര, പരപ്പനങ്ങാടി ടൗണിലെ വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.

പുത്തന്‍പീടികയിലെ സിന്‍സിയര്‍ അക്കാദമിയിലെത്തിയ കെ.എസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുല്ല ഹബീബ് ബുഖാരി തങ്ങളെ സന്ദര്‍ശിച്ചു.


നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി മേലേപ്പുറത്ത് സംഘടിപ്പിച്ച യോഗത്തില്‍ അദ്ദേഹം പ്രസംഗിച്ചു. എടരിക്കോട്, പെരുമണ്ണ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തി.

വി.പി സോമസുന്ദരന്‍, തയ്യില്‍ അലവി, നിയാസ് പുളിക്കലകത്ത്, ടി. കാര്‍ത്തികേയന്‍, കെ.പി.കെ തങ്ങള്‍, കെ. ഉണ്ണികൃഷ്ണന്‍, കെ. ഗോപാലന്‍, അഡ്വ. സി. ഇബ്രാഹിം കുട്ടി, എം.പി സുരേഷ് ബാബു, സി.പി അബ്ദുള്‍ വഹാബ്,

സി.പി അന്‍വര്‍ സാദത്ത്, കെ. സുബൈര്‍, സാഹിര്‍, എം. ഹംസക്കുട്ടി, സിദ്ധാര്‍ത്ഥന്‍, പി. മോഹനന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ വിവിധ കേന്ദ്രങ്ങളില്‍ അനുഗമിച്ചു.

#KSHamza #Tirurangadi #constituency #full #enthusiasm; #tour #started #from #Venniyur

Next TV

Related Stories
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
#RahulGandhi | സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക്; റോഡ് ഷോ ഉടൻ

May 3, 2024 12:27 PM

#RahulGandhi | സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക്; റോഡ് ഷോ ഉടൻ

പ്രിയങ്ക ഗാന്ധി മത്സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കെ.എൽ.ശർമയ്ക്ക് അമേഠിയിൽ വഴിയൊരുങ്ങിയത്. റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും...

Read More >>
Top Stories