#caa |സി.എ.എയിൽ യോഗ്യതാ സർട്ടിഫിക്കറ്റ് നൽകാൻ പൂജാരിമാർക്ക് അധികാരം

#caa |സി.എ.എയിൽ യോഗ്യതാ സർട്ടിഫിക്കറ്റ് നൽകാൻ പൂജാരിമാർക്ക് അധികാരം
Mar 28, 2024 05:05 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com)   പൗരത്വ ഭേദഗതി നിയമത്തിൽ(സി.എ.എ) പൂജാരിമാർക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകാൻ അധികാരം നൽകിയതായി റിപ്പോർട്ട്.

അപേക്ഷകന്റെ മതം സ്ഥിരീകരിക്കുക പൂജാരിമാരാകും. 'ദ ഹിന്ദു' ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സി.എ.എ ഹെൽപ്‌ലൈനിൽനിന്നാണ് ഇത്തരമൊരു വിവരം ലഭിച്ചതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

സി.എ.എ പോർട്ടലിൽ അപേക്ഷ സമർപ്പിക്കുമ്പോൾ ഈ യോഗ്യതായ സർട്ടിഫിക്കറ്റും നിർബന്ധമായും അറ്റാച്ച് ചെയ്യണം. ഇതോടൊപ്പം സത്യവാങ്മൂലവും മറ്റു രേഖകളും ഹാജരാക്കണം.

ഇന്ത്യൻ പൗരത്വം ആവശ്യപ്പെടാനുള്ള കാരണവും അപേക്ഷയോടൊപ്പം ബോധിപ്പിക്കണം. യോഗ്യതാ സർട്ടിഫിക്കറ്റിന്റെ മാതൃക ആവശ്യപ്പെട്ടപ്പോഴാണ് സി.എ.എ ഹെൽപ്‌ലൈൻ നമ്പറിൽനിന്നു കൂടുതൽ വിശദാംശങ്ങൾ ലഭിച്ചതെന്ന് ദ ഹിന്ദു റിപ്പോർട്ടിൽ പറയുന്നു.

ഒഴിഞ്ഞ പേപ്പറിലോ ജുഡീഷ്യൽ പേപ്പറിലോ 10 രൂപയുടെ സ്റ്റാംപോടെ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ഇതോടൊപ്പം ഏതെങ്കിലും പ്രാദേശിക പൂജാരിയിൽനിന്ന് അംഗീകാരം വാങ്ങാമെന്നും അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ശക്തമായ വിമർശനത്തിനും കോടതി നടപടികൾക്കുമിടെയാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടുപോകുന്നത്. മാർച്ച് 11നാണ് പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്.

ഇതിനു പിന്നാലെ പൗരത്വത്തിനായി അപേക്ഷിക്കാനായി indiancitizenshiponline.nic.in എന്ന പേരിൽ പൗരത്വത്തിന് അപേക്ഷിക്കാനായി മന്ത്രാലയം പോർട്ടലും CAA 2019 എന്ന പേരിൽ ആപ്ലിക്കേഷനും ആരംഭിച്ചിരിക്കുകയാണ്.

1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് കേന്ദ്ര സർക്കാർ സി.എ.എ അവതരിപ്പിച്ചത്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് 2014നുമുൻപ് ഇന്ത്യയിലെത്തുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ളവർക്ക് പൗരത്വം നൽകുന്നതാണ് നിയമം.

2016 ജൂലൈയിലാണ് ആദ്യമായി ബിൽ ലോക്സഭയിലേത്തിയത്. 2019 ജനുവരി എട്ടിന് ലോക്സഭ പാസാക്കുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്ത് നിരവധി ഹരജികൾ സുപ്രിംകോടതിക്കുമുന്നിലുണ്ട്.

മുസ്‌ലിം ലീഗിന്റെ ഉൾപ്പെടെ 257 ഹരജികൾ കഴിഞ്ഞയാഴ്ച കോടതി പരിഗണിച്ചിരുന്നു. കേസിൽ കേന്ദ്രം ആവശ്യപ്പെട്ടതു പ്രകാരം വിശദീകരണം നൽകാൻ സുപ്രിംകോടതി കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്.

ലീഗിനു പുറമെ ഡി.വൈ.എഫ്.ഐ, രമേശ് ചെന്നിത്തല, സോളിഡാരിറ്റി, എസ്.ഡി.പി.ഐ ഉൾപ്പെടെ സി.എ.എ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയിട്ടുണ്ട്.

#Priests #authorized #issue #certificate #competency #CAA

Next TV

Related Stories
#ArifMohammedKhan | ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണ്; സമയമെടുത്തതിൽ,വിശദീകരണവുമായി ഗവർണർ

Apr 27, 2024 05:28 PM

#ArifMohammedKhan | ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണ്; സമയമെടുത്തതിൽ,വിശദീകരണവുമായി ഗവർണർ

എന്നാല്‍ നിലവിലുള്ള ഭൂപതിവ് നിയമം 60 വര്‍ഷം പഴക്കമുള്ളതാണെന്നം കാലാനുസൃതമായ പരിഷ്കാരങ്ങള്‍ ഇതില്‍ ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍...

Read More >>
#commitsuicide | കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; രക്തത്തിൽ കുളിച്ച് കിടന്ന അമ്മയ്ക്ക് രക്ഷകയായി മകൾ

Apr 27, 2024 04:11 PM

#commitsuicide | കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; രക്തത്തിൽ കുളിച്ച് കിടന്ന അമ്മയ്ക്ക് രക്ഷകയായി മകൾ

അമ്മ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് മനസ്സിലാക്കിയ മകൾ അമ്മയ്ക്ക്...

Read More >>
#MamataBanerjee | ഹെലികോപ്ടറിലേക്ക് കയറുന്നതിനിടെ മമത ബാനര്‍ജി കാല്‍ തെറ്റി വീണു

Apr 27, 2024 03:13 PM

#MamataBanerjee | ഹെലികോപ്ടറിലേക്ക് കയറുന്നതിനിടെ മമത ബാനര്‍ജി കാല്‍ തെറ്റി വീണു

അപകടത്തിൽ മമതക്ക് നിസ്സാര പരിക്കേറ്റു. ദുർഗാപൂരിൽനിന്ന് അസൻസോളിലേക്കുള്ള യാത്രക്കിടെയാണ്...

Read More >>
#Bankholiday | പതിനാല് ദിവസം ബാങ്ക് അവധി; മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ

Apr 27, 2024 02:45 PM

#Bankholiday | പതിനാല് ദിവസം ബാങ്ക് അവധി; മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ

നാലാം ശനിയും നസ്റുല്‍ ജയന്തി ദിനവുമായ മെയ് 25നാണ് അവസാനഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ്. ത്രിപുരയിലും ഒഡിഷയിലും അന്ന് ബാങ്ക് അവധിയായിരിക്കും. ആര്‍ബിഐ...

Read More >>
#sexuallyassaulted |പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി

Apr 27, 2024 01:25 PM

#sexuallyassaulted |പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി

മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്....

Read More >>
Top Stories