#lemons | നീര് കുടിച്ചാല്‍ വന്ധ്യത മാറുമെന്ന് വിശ്വാസം; ക്ഷേത്രത്തിലെ 9 നാരങ്ങ വിറ്റത് 2.36 ലക്ഷം രൂപക്ക്

#lemons  |  നീര് കുടിച്ചാല്‍ വന്ധ്യത മാറുമെന്ന് വിശ്വാസം; ക്ഷേത്രത്തിലെ 9 നാരങ്ങ വിറ്റത് 2.36 ലക്ഷം രൂപക്ക്
Mar 28, 2024 01:12 PM | By Susmitha Surendran

വില്ലുപുരം: (truevisionnews.com)   തമിഴ്നാട്ടിലെ വില്ലുപുരം ക്ഷേത്രത്തിലെ 9 ചെറുനാരങ്ങകള്‍ ലേലത്തില്‍ വിറ്റത് 2.36 ലക്ഷം രൂപക്ക്. വില്ലുപുരം രത്തിനവേൽ മുരുക ക്ഷേത്രത്തിലാണ് ചൊവ്വാഴ്ചയാണ് ലേലം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

മുരുക ക്ഷേത്രത്തിലെ പവിത്രമായ വേലില്‍ കുത്തിയ ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് കുടിക്കുന്നത് വന്ധ്യത മാറ്റുകയും കുടുംബങ്ങൾക്ക് ഐശ്വര്യം നൽകുകയും ചെയ്യുമെന്നാണ് വിശ്വാസം.

പ്രതിവര്‍ഷം കുട്ടികളില്ലാത്ത നിരവധി ദമ്പതികൾ രണ്ട് കുന്നുകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ക്ഷേത്രത്തിലെ പങ്കുനി ഉതിരം ഉത്സവ വേളയിൽ ദര്‍ശനത്തിനെത്തുന്നുണ്ട്. ക്ഷേത്ര ഭരണസമിതിയാണ് ലേലം നടത്തുന്നത്.

"കുട്ടികളില്ലാത്ത ദമ്പതികൾ വന്ധ്യത മാറുമെന്ന വിശ്വാസത്തില്‍ നാരങ്ങ വാങ്ങുന്നു. വ്യാപാരികളും വ്യവസായികളും തങ്ങളുടെ വ്യാപാര സംരംഭങ്ങളിൽ അഭിവൃദ്ധിക്കായി നാരങ്ങ വാങ്ങുന്നു" ഒരു ഗ്രാമവാസി പറഞ്ഞു.

ഉത്സവത്തിൻ്റെ ഒമ്പത് ദിവസങ്ങളിൽ ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാ ദിവസവും വേലിൽ നാരങ്ങ കുത്തുകയും അവസാന ദിവസം മാനേജ്‌മെൻ്റ് അവ ലേലം ചെയ്യുകയും ചെയ്യുന്നു.ആദ്യ ദിവസം തന്നെ വേലില്‍ കുത്തുന്ന നാരങ്ങക്ക് ഐശ്വര്യം കൂടുതലാണെന്നും ഏറ്റവും വലിയ ശക്തിയുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

കുളത്തൂർ ഗ്രാമത്തിൽ നിന്നുള്ള ദമ്പതികൾ 50,500 രൂപയ്ക്കാണ് ആ നാരങ്ങ വാങ്ങിയത്. ചെറുനാരങ്ങകൾ ലേലത്തില്‍ വാങ്ങുന്നവര്‍ പുണ്യസ്നാനം നടത്തിയ ശേഷം ക്ഷേത്ര പൂജാരിമാരുടെ മുന്നിൽ മുട്ടുകുത്തി നിന്ന് സ്വീകരിക്കുന്നു. ക്ഷേത്രത്തിലെ വര്‍ഷങ്ങളായുള്ള ആചാരമാണിത്.

#Belief #drinking #juice #cure #infertility #9 #lemons #temple #sold #2.36 #lakh #rupees

Next TV

Related Stories
#sexuallyabuse | അർധസൈനിക വിഭാ​ഗത്തിലെ വനിതാ ഉദ്യോ​ഗസ്ഥരെ പീഡിപ്പിച്ചു; സിആർപിഎഫ് ഉന്നത ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാൻ കേന്ദ്രം

Apr 27, 2024 10:18 AM

#sexuallyabuse | അർധസൈനിക വിഭാ​ഗത്തിലെ വനിതാ ഉദ്യോ​ഗസ്ഥരെ പീഡിപ്പിച്ചു; സിആർപിഎഫ് ഉന്നത ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാൻ കേന്ദ്രം

ആരോപണം നിഷേധിച്ചു രം​ഗത്തെത്തിയ ഉദ്യോ​ഗസ്ഥൻ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കമാണെന്നും...

Read More >>
#Suspension |ഉത്തരപേപ്പറില്‍ 'ജയ് ശ്രീറാം', വിദ്യാര്‍ഥികള്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Apr 27, 2024 09:27 AM

#Suspension |ഉത്തരപേപ്പറില്‍ 'ജയ് ശ്രീറാം', വിദ്യാര്‍ഥികള്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ക്രമക്കേട് പുറത്തായത്....

Read More >>
#founddead |ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്; ജീവനൊടുക്കിയതാണെന്ന് നി​ഗമനം

Apr 27, 2024 08:56 AM

#founddead |ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്; ജീവനൊടുക്കിയതാണെന്ന് നി​ഗമനം

യുവതിയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം...

Read More >>
#fire |സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

Apr 27, 2024 08:32 AM

#fire |സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു....

Read More >>
#Clash |തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു;  സംഘർഷം

Apr 26, 2024 05:44 PM

#Clash |തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു; സംഘർഷം

പോളിങ് ബൂത്തുകൾ അടിച്ചു തകർത്ത നാട്ടുകാർ ഉദ്യോഗസ്ഥരെയും...

Read More >>
Top Stories