#MunicipalCorporation | അറുപത് വർഷത്തിലേറെ പഴക്കമുള്ളകെട്ടിടത്തിന് 7.25 നികുതി കുടിശികയുമായി നഗരസഭയുടെ നോട്ടീസ്

 #MunicipalCorporation | അറുപത് വർഷത്തിലേറെ പഴക്കമുള്ളകെട്ടിടത്തിന്  7.25  നികുതി കുടിശികയുമായി നഗരസഭയുടെ  നോട്ടീസ്
Mar 28, 2024 10:30 AM | By Aparna NV

പാലക്കാട്:(truevisionnews.com) മണ്ണാർക്കാട് നഗരസഭയുടെ നികുതി കുടിശിക നോട്ടിസ് കണ്ട് ഞെട്ടിയിരിക്കുകയാണ് വടക്കുമണ്ണം വാർഡിലെ നാരായണ സ്വാമി.അറുപത് വർഷം പഴക്കമുള്ള വീടിന് രണ്ടേകാൽ ലക്ഷവും ഇടിഞ്ഞു വീഴാറായ കടമുറികൾക്ക് അഞ്ചര ലക്ഷവും അടയ്ക്കാനാണ് നോട്ടിസ്.

നാരാണ സ്വാമിയുടെ മുത്തച്ഛന്‍റെ കാലം മുതലുള്ളതാണ് കെട്ടിടം. താമസിക്കുന്ന വീടിനു പുറമേ സമീപത്തായി ഇടിഞ്ഞു വീഴാറായ കെട്ടിടവും മുൻവശത്ത് മൂന്ന് ഷട്ടർ മുറികളുമാണുള്ളത്.

മുൻവശത്തെ ഒരു മുറി മാത്രമാണ് വാടകയ്ക്ക് നൽകിയിട്ടുള്ളത്.മറ്റു മുറികളെല്ലാം വാടകയ്ക്ക് നൽകാൻ കഴിയാത്ത അവസ്‌ഥയിലാണ്.വാതിലുകളും ജനലുകളും ദ്രവിച്ച് പൊളിഞ്ഞു വീഴാറായി.

ഈ വീടിന്‍റേയും കെട്ടിടങ്ങളുടെയും നികുതിയായി എഴ് ലക്ഷത്തി അറുപതായിരം രൂപ അടയ്ക്കണം പിതാവ് കിടപ്പ് രോഗി ആയതിനാൽ നാരായണ സ്വാമിക്ക് ജോലിക്ക് പോകാനും കഴിയുന്നില്ല. ഒരു മകൻ രോഗിയുമാണ്.

ഈ അവസ്‌ഥയിൽ ഏഴര ലക്ഷം രൂപ നികുതി അടയ്ക്കാൻ ഒരു നിർവാഹവുമില്ല.2023 വരെ എല്ലാ വർഷവും നിലവിലുള്ള കെട്ടിട നികുതി അടച്ചിട്ടുണ്ട്. 2016ൽ മണ്ണാർക്കാട് പഞ്ചായത്ത് നഗരസഭയായതിന് ശേഷമുള്ള പരിഷ്കരിച്ച നികുതിയും പിഴപലിശയുമാണ് ഏഴരലക്ഷത്തിലേക്കെത്തിയത്.

നോട്ടിസ് ലഭിച്ച ശേഷം നഗരസഭയ്ക്ക് പരാതി നൽകി. അടിയന്തിരമായി റവന്യു ഇൻസ്പെക്‌ടർ കെട്ടിടം പരിശോധിക്കുമെന്നും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും നഗരസഭ സെക്രട്ടറി എം.സതീഷ്‌കുമാർ പറഞ്ഞു.

#7.25lakhs #Municipal #Corporation #notice #for #tax #arrears #on #building #more #than #60 #years #old

Next TV

Related Stories
#tiger | പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, രണ്ട് പശുക്കിടാങ്ങളെ പിടിച്ചു; പരിശോധന നടത്തി വനംവകുപ്പ്

Apr 27, 2024 05:58 PM

#tiger | പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, രണ്ട് പശുക്കിടാങ്ങളെ പിടിച്ചു; പരിശോധന നടത്തി വനംവകുപ്പ്

ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാൻ വിട്ടപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കടുവ...

Read More >>
#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Apr 27, 2024 05:23 PM

#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ഇവരെ ചോദ്യം ചെയ്തു വരികയാണ്. മറ്റു പ്രതികളെക്കുറിച്ച വിവരങ്ങളും ഇവരിൽ നിന്ന് ശേഖരിക്കാനാണ് പൊലീസ് ശ്രമം. മറ്റു പ്രതികളെയും വൈകാതെ പിടികൂടുമെന്ന്...

Read More >>
#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

Apr 27, 2024 04:56 PM

#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

വ്യാജം ആണെങ്കിൽ യുഡിഎഫ് തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം...

Read More >>
#MALatif  |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

Apr 27, 2024 04:44 PM

#MALatif |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

എ ഗ്രൂപ്പുകാരനായ ലത്തീഫ് ഉമ്മന്‍ചാണ്ടിയുടെ...

Read More >>
#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

Apr 27, 2024 04:37 PM

#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

എംഎല്‍പിഐ റെഡ്ഫ്‌ളാഗ് ഫ്‌ളാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാണ്. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ...

Read More >>
#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

Apr 27, 2024 04:20 PM

#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി ഓടിവന്ന പന്നി...

Read More >>
Top Stories