#treecutcase | സുഗന്ധഗിരിയിൽ അനുമതി ഇല്ലാതെ മുറിച്ചത് 30 മരങ്ങൾ; മുൻകൂര്‍ ജാമ്യം തേടി പ്രതികൾ കോടതിയിൽ

#treecutcase | സുഗന്ധഗിരിയിൽ അനുമതി ഇല്ലാതെ മുറിച്ചത് 30 മരങ്ങൾ; മുൻകൂര്‍ ജാമ്യം തേടി പ്രതികൾ കോടതിയിൽ
Mar 28, 2024 07:31 AM | By Athira V

കൽപ്പറ്റ: ( www.truevisionnews.com ) വയനാട് സുഗന്ധഗിരി ചെന്നായ്ക്കവലയിൽ അനുമതി കിട്ടിയതിനെക്കാൾ കൂടുതൽ മരങ്ങളാണ് പ്രതികൾ മുറിച്ചു കടത്തിയെന്ന് കണ്ടെത്തൽ. കേസിലെ ആറുപ്രതികളും ഇപ്പോൾ ഒളിവിലാണ്.

മുൻകൂ‍‍‍ര്‍ ജാമ്യം തേടി ഇവ‍ർ കൽപ്പറ്റ കോടതിയെ സമീപിച്ചു. വനവംകുപ്പ് അറിയാതെ 30 മരങ്ങൾ അധികം മറിച്ചുവെന്നാണ് കണ്ടെത്തൽ. ഓരോ മരം മുറിക്കും 5000 രൂപ പിഴ ചുമത്തുമെന്നാണ് വിവരം.

വാര്യാട് സ്വദേശി ഇബ്രാഹീം, മീനങ്ങാടി സ്വദേശി അബ്ദുൽ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണൽവയൽ സ്വദേശി അബ്ദുൾ നാസർ, കൈതപ്പൊയിൽ സ്വദേശി അസ്സൻ കുട്ടി, എരഞ്ഞിക്കൽ സ്വദേശി ഹനീഫ എന്നിവരാണ് കേസിലെ പ്രതികൾ.

ജനുവരി അവസാനമാണ് 20 മരം മുറിക്കാൻ അനുമതി കൊടുത്തത്. പക്ഷേ, 30 മരങ്ങൾ അധികമായി മുറിച്ചതായി കണ്ടെത്തുകയായിരുന്നു.

അയിനി, പാല, ആഫ്രിക്കൻ ചോല, വെണ്ടേക്ക് എന്നീ മരങ്ങളാണ് മുറിച്ചത്. അധിക മരം മുറിച്ച ശേഷമാണ് ഇക്കാര്യം വനം വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നത് അറിഞ്ഞ് പ്രതികൾ തടികൾ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.

മുറിച്ച മരങ്ങളിൽ പ്രതികൾ ഉപേക്ഷിച്ചവ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മരം കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി പതിച്ചുകൊടുത്ത ഭൂമിയിലാണ് മരംമുറി നടന്നത്.

ഭൂരിഹതരായ ആദിവാസികൾക്കാണ് അന്ന് ഭൂമി പതിച്ചു നൽകിയത്. സ്വകാര്യ ഭൂമിയായി തന്നെയാണ് വനംവകുപ്പ് ഇവിടം പരിഗണിക്കുന്നത്. എന്നാൽ, ഇത് വനംഭൂമിയല്ലെന്ന അന്തിമ വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല.

ഈ സാഹചര്യത്തിലാണ് വനം വകുപ്പ് കേസ് എടുത്തത്. പാഴ് മരങ്ങളുടെ ഗണത്തിൽപ്പെടുന്നതിനാൽ, ഓരോ മരംമുറിക്കും അയ്യായിരം രൂപ വരെ പിഴ ഈടാക്കാം.

#illegal #felling #trees #sugandhagiri #forest #accused #personals #apply #anticipatory #bail

Next TV

Related Stories
#vellappallynatesan |ഒരു കാരണവശാലും അങ്ങനെ പോകാൻ പാടില്ലായിരുന്നു: ഇപി ജയരാജനെ കുറ്റപ്പെടുത്തി വെള്ളാപ്പള്ളി നടേശൻ

Apr 29, 2024 07:09 PM

#vellappallynatesan |ഒരു കാരണവശാലും അങ്ങനെ പോകാൻ പാടില്ലായിരുന്നു: ഇപി ജയരാജനെ കുറ്റപ്പെടുത്തി വെള്ളാപ്പള്ളി നടേശൻ

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന നേതാവാണെന്ന കാര്യം അദ്ദേഹം ഓർക്കണമായിരുന്നു....

Read More >>
#holiday |  പാലക്കാട് ജില്ലയില്‍ മദ്റസകള്‍ക്ക് അവധി

Apr 29, 2024 07:08 PM

#holiday | പാലക്കാട് ജില്ലയില്‍ മദ്റസകള്‍ക്ക് അവധി

ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 2 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ജില്ലാ...

Read More >>
#accident |  കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;  48കാരിക്ക് ദാരുണാന്ത്യം

Apr 29, 2024 05:15 PM

#accident | കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 48കാരിക്ക് ദാരുണാന്ത്യം

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു...

Read More >>
#rahulmamkootathil |'കേരളത്തിൽ ഇസ്ലാമോഫോബിയ പടർത്തുന്നത് സി.പി.എം' - രാഹുൽ മാങ്കൂട്ടത്തിൽ

Apr 29, 2024 04:54 PM

#rahulmamkootathil |'കേരളത്തിൽ ഇസ്ലാമോഫോബിയ പടർത്തുന്നത് സി.പി.എം' - രാഹുൽ മാങ്കൂട്ടത്തിൽ

ഏഴ് വര്‍ഷമായ അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാറിന്റെ പ്രതിനിധി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഭരണനേട്ടം പറയാതെ വര്‍ഗീയത പറയുന്നത്...

Read More >>
#loksabhaelection2024 |അന്തിമ കണക്ക് പുറത്തുവിട്ടു, ഏറ്റവുമധികം പോളിങ് വടകരയിൽ, 78.41 %, സംസ്ഥാനത്ത് ആകെ പോളിങ് 71.27 %

Apr 29, 2024 04:39 PM

#loksabhaelection2024 |അന്തിമ കണക്ക് പുറത്തുവിട്ടു, ഏറ്റവുമധികം പോളിങ് വടകരയിൽ, 78.41 %, സംസ്ഥാനത്ത് ആകെ പോളിങ് 71.27 %

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്....

Read More >>
#MVGovindan | ശോഭക്കെതിരെ ഇപി കേസ് കൊടുക്കും, എൽഡിഎഫിന് ഭൂരിപക്ഷം കിട്ടും, കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടുണ്ടാക്കി: സിപിഎം

Apr 29, 2024 04:16 PM

#MVGovindan | ശോഭക്കെതിരെ ഇപി കേസ് കൊടുക്കും, എൽഡിഎഫിന് ഭൂരിപക്ഷം കിട്ടും, കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടുണ്ടാക്കി: സിപിഎം

ഇപി വിവാദത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എൽഡിഎഫ് കൺവീനർ കൂടിയായ ജയരാജന് നിർദ്ദേശം...

Read More >>
Top Stories