#arrest |വാറന്റുമായെത്തിയ പോലീസ് സംഘത്തെ ആക്രമിച്ചു; അച്ഛനും മകനും അറസ്റ്റില്‍

#arrest |വാറന്റുമായെത്തിയ പോലീസ് സംഘത്തെ ആക്രമിച്ചു; അച്ഛനും മകനും അറസ്റ്റില്‍
Mar 27, 2024 09:49 PM | By Susmitha Surendran

സുല്‍ത്താന്‍ ബത്തേരി: (truevisionnews.com)   വിവിധ കേസുകളില്‍ പ്രതിയായ ആളെ അറസ്റ്റ് ചെയ്യുന്നതിന് എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റില്‍.

സംഭവവുമായി ബന്ധപ്പെട്ട് കുപ്പാടി വേണ്ടൂര്‍ പണിക്കപ്പറമ്പില്‍ മാര്‍ക്കോസ് (66), മകന്‍ ബൈജു (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ശശികുമാര്‍, വനിത എ.എസ്.ഐ. ഷീജ, സീനിയര്‍ സി.പി.ഒ. അരുണ്‍ജിത്ത്, സി.പി.ഒമാരായ അനില്‍, അജ്മല്‍, അഭിലാഷ് എന്നിവര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്.

നാലോളം കേസുകളില്‍ പ്രതിയായ മര്‍ക്കോസിനെ വാറന്റുമായി അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പോലീസ് സംഘം. പോലീസിനെ കണ്ട് വാതിലടച്ച പ്രതികള്‍ വാതില്‍ തുറക്കാതെ പോലീസിനെതിരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

നാട്ടുകാരുടെ സാന്നിധ്യത്തില്‍ ബലപ്രയോഗത്തിലൂടെ വീടിന്റെ വാതില്‍ തുറന്നയുടന്‍ ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഇരുവരെയും ബലപ്രയോഗത്തിലൂടെ കീഴടക്കി വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

#police #who #arrived #warrant #attacked #group #Father #son #arrested

Next TV

Related Stories
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

Apr 29, 2024 08:45 PM

#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#temperature |ഉഷ്ണതരംഗ സാധ്യത; സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകൾക്ക് അവധി, ക്ലാസുകൾ ഓൺലൈനിൽ

Apr 29, 2024 08:39 PM

#temperature |ഉഷ്ണതരംഗ സാധ്യത; സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകൾക്ക് അവധി, ക്ലാസുകൾ ഓൺലൈനിൽ

ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തിൽ സിലബസ് പൂർത്തിയാക്കേണ്ടതിനാൽ ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ...

Read More >>
Top Stories