#MohammadShami | അവന്‍ ധോണിയാവാന്‍ നോക്കിയിട്ട് കാര്യമില്ല, ഹാര്‍ദ്ദിക്ക് പാണ്ഡ്യക്കെതിരെ തുറന്നടിച്ച് മുഹമ്മദ് ഷമി

#MohammadShami | അവന്‍ ധോണിയാവാന്‍ നോക്കിയിട്ട് കാര്യമില്ല, ഹാര്‍ദ്ദിക്ക് പാണ്ഡ്യക്കെതിരെ തുറന്നടിച്ച് മുഹമ്മദ് ഷമി
Mar 25, 2024 04:35 PM | By VIPIN P V

അഹമ്മദാബാദ്: (truevisionnews.com) ഐപിഎല്ലില്‍ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ വിമര്‍ശനങ്ങളാണെങ്ങും.

ഗുജറാത്ത് ടൈറ്റന്‍സിലെ മുൻ സഹതാരം മുഹമ്മദ് ഷമിയാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ ഹാര്‍ദ്ദിക്കിന്‍റെ തന്ത്രങ്ങള്‍ക്കെതിരെ ഒടുവില്‍ രംഗത്തുവന്നത്.

ഗുജുറാത്തിനെതിരെ ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാമനായി ഇറങ്ങാനുള്ള ഹാര്‍ദ്ദിക്കിന്‍റെ നീക്കത്തെയാണ് ഷമി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ധോണി ഏഴാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങി കളി ഫിനിഷ് ചെയ്യുന്നതിനെ അനുകരിക്കാനാണ് ഹാര്‍ദ്ദിക് ശ്രമിച്ചതെന്ന് വിമര്‍ശനം ഉണ്ടായിരുന്നു.

എന്നാല്‍ ധോണി ധോണിയാണെന്നും ഒരാള്‍ മറ്റൊരാളെ പോലെയാകാന്‍ നോക്കിയിട്ട് കാര്യമില്ലെന്നും ഷമി ക്രിക് ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.

ധോണി, ധോണിയാണ്. ആര്‍ക്കും അദ്ദേഹമാവാന്‍ പറ്റില്ല. എല്ലാവര്‍ക്കും വ്യത്യസ്ത മനോനിലയാണുള്ളത്. അത് കോലിയായാലും ധോണിയായാലും നിങ്ങളുടെ കഴിവിന് അനുസരിച്ചാണ് ഗ്രൗണ്ടില്‍ കളിക്കേണ്ടത്.

കഴിഞ്ഞ സീസണില്‍ ഗുജറാത്തിലായിരുന്നപ്പോള്‍ ഹാര്‍ദ്ദിക് മൂന്നാം നമ്പറിലും നാലാം നമ്പറിലുമായിരുന്നു ബാറ്റിംഗിന് ഇറങ്ങിയിരുന്നത്.

ഹാര്‍ദ്ദിക്കിന് ആ പൊസിഷനില്‍ ബാറ്റ് ചെയ്ത് നല്ല പരിചയവുമുണ്ട്.

പരമാവധി അഞ്ചാം നമ്പര്‍ വരെയൊക്കെയെ ഹാര്‍ദ്ദിക്കിന് കാത്തിരിക്കാനാവു. അല്ലാതെ ഏഴാ നമ്പറിലൊന്നും ഹാര്‍ദ്ദിക് ബാറ്റിംഗിന് ഇറങ്ങരുതെന്നും പരിക്കുമൂലം ഇത്തവണ ഐപിഎല്ലില്‍ കളിക്കാത്ത ഷമി പറഞ്ഞു.

എന്നാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ഇറങ്ങാനുള്ള ഹാര്‍ദ്ദിക്കിന്‍റെ തീരുമാനം അദ്ദേഹത്തിന്‍റെ മാത്രമാകാന്‍ വഴിയില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി പറഞ്ഞു.

അത് ഒരു പക്ഷെ ഡഗ് ഔട്ടിലുണ്ടായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നിര്‍ദേശമായിരിക്കും.

ഗുജറാത്തിലായിരുന്നപ്പോള്‍ തീരുമാനമെടുക്കുക ഹാര്‍ദ്ദിക്കിന് എളുപ്പമാണ്.

കാരണം, അവിടെ ഹാര്‍ദ്ദിക്കും നെഹ്റയും മാത്രമെയുള്ളു. എന്നാല്‍ മുംബൈ ഡഗ് ഔട്ടില്‍ സച്ചിനെപ്പോലുള്ള മഹാരഥന്‍മാരുടെ സാന്നിധ്യമുണ്ട്.

തിലക് വര്‍മയും ഡെവാള്‍ഡ് ബ്രെവിസും പോലെയുള്ള യുവതാരങ്ങളില്‍ വലിയ പ്രതീക്ഷയുള്ള മുംബൈ അതുകൊണ്ടായിരിക്കും ഹാര്‍ദ്ദിക്കിനെ ഏഴാം നമ്പറില്‍ ഇറക്കിയതെന്നും മനോജ് തിവാരി പറഞ്ഞു.

#matter #looks #Dhoni, #MohammadShami #open #against #HardikPandya

Next TV

Related Stories
#ipl2024 | വിവാദ പുറത്താകലിന് പിന്നാലെ സഞ്ജുവിന് പിടി വീണു; അംപയറോട് തര്‍ക്കിച്ചതിന് മാച്ച് റഫറി ഈടാക്കിയത് കനത്ത പിഴ

May 8, 2024 11:20 AM

#ipl2024 | വിവാദ പുറത്താകലിന് പിന്നാലെ സഞ്ജുവിന് പിടി വീണു; അംപയറോട് തര്‍ക്കിച്ചതിന് മാച്ച് റഫറി ഈടാക്കിയത് കനത്ത പിഴ

ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും 20 ഓവറില്‍ എട്ട്...

Read More >>
#ShakibAlHasan | സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കഴുത്തിനുപിടിച്ച് ഷാക്കിബ് അല്‍ ഹസന്‍

May 7, 2024 10:00 PM

#ShakibAlHasan | സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കഴുത്തിനുപിടിച്ച് ഷാക്കിബ് അല്‍ ഹസന്‍

ബംഗ്ലാദേശിനുവേണ്ടി 67 ടെസ്റ്റുകളും 247 ഏകദിനങ്ങളും 117 ടി20കളും കളിച്ചിട്ടുണ്ട്. 2006-ല്‍ ദേശീയ ജഴ്‌സിയില്‍ അരങ്ങേറിയ താരം 18 വര്‍ഷമായി...

Read More >>
#ipl2024 | പത്താനും ഹര്‍ഭജനും പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരും, ധോണി ഒമ്പതാം നമ്പറില്‍ ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി ചെന്നൈ

May 7, 2024 04:42 PM

#ipl2024 | പത്താനും ഹര്‍ഭജനും പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരും, ധോണി ഒമ്പതാം നമ്പറില്‍ ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി ചെന്നൈ

കഴിഞ്ഞ വര്‍ഷവും പരിക്ക് വകവെക്കാതെ ചെന്നൈയെ നയിച്ച ധോണി ഐപിഎല്ലിനുശേഷം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഡെവോണ്‍ കോണ്‍വെ പരിക്കു മൂലം സീസണില്‍...

Read More >>
#ivanvukomanovic | പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്‌സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോർട്ട്

May 7, 2024 09:25 AM

#ivanvukomanovic | പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്‌സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോർട്ട്

കഴിഞ്ഞ ഏപ്രിൽ 26നാണ് ബ്ലാസ്റ്റേഴ്‌സുമായി വേർപിരിഞ്ഞെന്ന് ഇവാൻ പ്രഖ്യാപിച്ചത്. മൂന്ന് സീസണിൽ ടീമിനെ മികച്ച നിലയിലെത്തിച്ച ശേഷമായിരുന്നു ക്ലബ്...

Read More >>
#T20WorldCup2024 | ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറങ്ങി; ജഴ്സിയിൽ 'ഓറഞ്ചിൻ്റെ' പുതുമ, സമ്മിശ്ര പ്രതികരണം

May 6, 2024 08:57 PM

#T20WorldCup2024 | ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറങ്ങി; ജഴ്സിയിൽ 'ഓറഞ്ചിൻ്റെ' പുതുമ, സമ്മിശ്ര പ്രതികരണം

ഹെലികോപ്ടറിൽ ഇന്ത്യൻ ജഴ്സി പ്രദർശിപ്പിക്കുകയാണ്. ഒരു രാജ്യം ഒരു ജഴ്സി എന്നാണ് പുതിയ കുപ്പായത്തെ അഡിഡാസ്...

Read More >>
#BajrangPunia | ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

May 5, 2024 12:50 PM

#BajrangPunia | ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

​നേരത്തെ ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിനെതിരായ താരങ്ങളുടെ സമരത്തിന്റെ ഭാ​ഗമായി പത്മശ്രീ അടക്കമുള്ള അവാർഡുകൾ തിരികെ നൽകി...

Read More >>
Top Stories