#elephantattack | കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്​ടപരിഹാരം നൽകണം: കേരള പത്രപ്രവർത്തക യൂണിയൻ

#elephantattack | കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്​ടപരിഹാരം നൽകണം: കേരള പത്രപ്രവർത്തക യൂണിയൻ
May 9, 2024 10:07 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വാർത്താ റിപ്പോർട്ടിംഗിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ടി വി പാലക്കാട് ബ്യൂറോയിലെ വീഡിയോ ജേർണലിസ്റ്റ് എ വി മുകേഷിന്റെ ദാരുണാന്ത്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ അനുശോചിച്ചു.

തൊഴിലിനിടയിൽ ജീവൻ നഷ്​ടമായ മുകേഷ് കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു.

കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും സർക്കാരിനോട് അഭ്യർഥിച്ചു.

മാധ്യമ പ്രവർത്തകരുടെ തൊഴിൽ എത്രത്തോളം അപകടകരവും സാഹസികവുമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് മുകേഷിന്റെ വേർപാട്.

പ്രകൃതിക്ഷോഭം മുതൽ യുദ്ധം വരെ തൊട്ടടുത്ത് നിന്ന് റിപ്പോർട്ട് ചെയ്യേണ്ടി വരുന്നവരാണ് മാധ്യമ പ്രവർത്തകരെന്നും യൂണിയൻ വാർത്താകുറിപ്പിൽ പറഞ്ഞു.

നിരന്തരം ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പൊറുതിമുട്ടിയ ജനങ്ങളുടെ ദുരിതം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു അപകടം.

വിവിധ മേഖലകലിൽ സർഗ പ്രതിഭ അടയാളപ്പെടുത്തിയ മാധ്യമ പ്രവർത്തകനെയാണ് 34-ാം വയസിൽ നഷ്ടമായതെന്നും പത്രപ്രവർത്തക യൂണിയർ പറഞ്ഞു.

#family #Mukesh #killed #elephantattack #compensated: #Kerala #Journalists' #Union

Next TV

Related Stories
#died |കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

May 20, 2024 09:55 AM

#died |കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ്...

Read More >>
#brutallybeaten | പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ക്രൂര മര്‍ദ്ദനം

May 20, 2024 09:47 AM

#brutallybeaten | പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ക്രൂര മര്‍ദ്ദനം

സ്റ്റേഷനില്‍ ലഭിച്ച പരാതി അന്വേഷിക്കാനായി പോയപ്പോഴാണ് മൂന്ന് പൊലീസുകാരെ ഒരു സംഘം ക്രൂരമായി...

Read More >>
#attack | യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; നാലാം പ്രതി രാഹുലും പിടിയിൽ

May 20, 2024 09:37 AM

#attack | യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; നാലാം പ്രതി രാഹുലും പിടിയിൽ

മർദനത്തിൽ അരുണിന്റെ വലതുചെവിയുടെ ഡയഫ്രം പൊട്ടി കേൾവിശക്തി...

Read More >>
#Crime | കാനഡയിൽ ഭാര്യയെ കൊന്ന് നേരെ ഇന്ത്യയിലേക്ക്, എല്ലാം ചൂതാട്ടത്തിന്റെ പേരിൽ? പ്രതിയെ തേടി കേരള പൊലീസും

May 20, 2024 09:31 AM

#Crime | കാനഡയിൽ ഭാര്യയെ കൊന്ന് നേരെ ഇന്ത്യയിലേക്ക്, എല്ലാം ചൂതാട്ടത്തിന്റെ പേരിൽ? പ്രതിയെ തേടി കേരള പൊലീസും

മൂന്നു വർഷം മുമ്പായിരുന്നു ഡോണയുടെയും ലാലിന്‍റെയും. ഡോണയും ലാലും കാനഡയിൽ തന്നെയാണ് പഠിച്ചത്. ഇരുവരും പരിചയക്കാരായതിനാൽ വിവാഹം...

Read More >>
#surrendered | 'മക്കളുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം'; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

May 20, 2024 09:05 AM

#surrendered | 'മക്കളുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം'; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. ഏഴു മണിയോടെയാണ് പോലീസ് സ്റ്റേഷനിൽ...

Read More >>
Top Stories