#health | ദിവസവും ചൂടുവെള്ളത്തിലാണോ കുളിക്കാറുള്ളത് ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ...

#health | ദിവസവും ചൂടുവെള്ളത്തിലാണോ കുളിക്കാറുള്ളത് ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ...
Mar 25, 2024 04:03 PM | By Susmitha Surendran

(truevisionnews.com)   പലർക്കും ചൂടു വെള്ളത്തിൽ കുളിക്കാനാകും താൽപര്യം. എന്നാൽ ചൂട് വെള്ളത്തിൽ കുളിക്കുന്നതിന് ഗുണങ്ങൾ ഏറെയാണ്.

ഉറക്കസമയം 90 മിനിറ്റ് മുമ്പ് ചൂടുവെള്ളത്തിൽ കുളിക്കുന്നത് ആന്തരിക ശരീരത്തെ തണുപ്പിക്കുകയും ചർമ്മത്തെ ചൂടാക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചൂടുവെള്ളത്തിലെ കുളി ശരീരത്തിൻ്റെ സമ്മർദ്ദം കുറയ്ക്കുകയും തലച്ചോറിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പേശികളുടെ മുറുക്കവും ശരീര വേദനയും ഒഴിവാക്കാൻ ചൂട് വെള്ളം സഹായകമാണ്. ചൂടുവെള്ളം പേശികളുടെ ക്ഷീണം ഫലപ്രദമായി ശമിപ്പിക്കുകയും കഠിനമായ വ്യായാമത്തിന് ശേഷമുള്ള അതികഠിനമായ വേദനയെ കുറയ്ക്കുകയും ചെയ്യുന്നു.

ചൂടു വെള്ളം ചർമ്മസംരക്ഷണത്തിനും സഹായിക്കുന്നു. കാരണം വെള്ളത്തിൽ നിന്നുള്ള നീരാവി സുഷിരങ്ങൾ തുറക്കുകയും തൊലിക്കടിയിൽ കുടുങ്ങിയ എണ്ണയും അഴുക്കും നീക്കമാക്കുകയും ചെയ്യും.

ചൂടു വെള്ളത്തിൽ കുളിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിൻ്റെ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ചൂടുവെള്ളം രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനാൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

കാലാവസ്ഥ മാറുമ്പോൾ ജലദോഷവും പനിയും സാധാരണമാണ്. എന്നാൽ ചൂടുവെള്ളത്തിൽ പതിവായി കുളിക്കുന്നത് മസ്തിഷ്കത്തിന് സമീപമുള്ള രക്തക്കുഴലുകൾക്ക് അയവ് വരുത്തുകയും സമ്മർദ്ദവും തലവേദനയും ലഘൂകരിക്കുകയും ചെയ്യുന്നു.

ചൂടുവെള്ളത്തിന്റെ ഏറ്റവും മികച്ച ഗുണം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള കഴിവാണ്. അത് മനസ്സിന് അയവുവരുത്തി ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണായ മെലറ്റോണിൻ ഉൽപാദിപ്പിക്കാൻ തലച്ചോറിനെ സഹായിക്കുന്നു.

#bathe #hot #water #every #day #aware

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories