#IPL2024 | ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്നിറങ്ങും; സാധ്യതാ ഇലവന്‍ അറിയാം

#IPL2024 | ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്നിറങ്ങും; സാധ്യതാ ഇലവന്‍ അറിയാം
Mar 25, 2024 01:32 PM | By VIPIN P V

ബംഗളൂരു: (truevisionnews.com) ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്നിറങ്ങുന്നു. പഞ്ചാബ് കിംഗ്‌സാണ് എതിരാളികള്‍.

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റാണ് ആര്‍സിബി വരുന്നത്.

പഞ്ചാബ് ആവട്ടെ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലും. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയിച്ച് തുടങ്ങുകയാണ് ആര്‍സിബിയുടെ ലക്ഷ്യം. വിരാട് കോലിയും ഫാഫ് ഡുപ്ലെസിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഉള്‍പ്പെട്ട ബാറ്റിംഗ് നിര ശക്തമെങ്കിലും മുന്‍ വര്‍ഷങ്ങളിലെപ്പോലെ ബൗളിംഗിന്റെ മൂര്‍ച്ചക്കുറവാണ് ഇത്തവണയും ബെംഗളൂരുവിന്റെ ദൗര്‍ബല്യം.

പഞ്ചാബിനെതിരെ ബൗളിംഗ് നിരയില്‍ മാറ്റത്തിന് സാധ്യത. ചെപ്പോക്കില്‍ ഇടംകൈയന്‍ പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനാണ് ആര്‍സിബിയുടെ നടുവൊടിച്ചത്.

സമാന ഭീഷണിയുമായി അര്‍ഷ്ദീപ് സിംഗ് പഞ്ചാബ് നിരയിലുണ്ട്. ആദ്യംബാറ്റ് ചെയ്താല്‍ ദിനേശ് കാര്‍ത്തിക്ക് ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തും. യഷ് ദയാല്‍ ഇംപാക്ട് പ്ലെയറാവും.

ആദ്യം പന്തെറിയേണ്ടിവന്നാല്‍ ഇരുവരുടേയും റോളില്‍ മാറ്റമുണ്ടാവും. ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് നിരയില്‍ മാറ്റത്തിന് സാധ്യതയില്ല.

ജോണി ബെയ്ര്‍‌സ്റ്റോ, സാം കറണ്‍, ജിതേഷ് ശര്‍മ്മ, ലിയാം ലിവിംഗ്സ്റ്റണ്‍, കാഗിസോ റബാഡ എന്നിവരുള്‍പ്പെട്ട പഞ്ചാബ് ശക്തം. ആര്‍സിബി വിട്ടശേഷം ഹര്‍ഷല്‍ പട്ടേല്‍ ബെംഗളൂരുവിലേക്ക് തിരിച്ചെത്തുന്ന ആദ്യമത്സരം കൂടിയാണിത്.

ബാറ്റര്‍മാര്‍ തകര്‍ത്തടിക്കുന്ന വിക്കറ്റായതിനാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിക്കാം.

ആര്‍സിബി സാധ്യതാ ഇലവന്‍: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), രജത് പടിദാര്‍, ഗ്ലെന്‍ മാക്സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, അനൂജ് റാവത്ത്, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, മായങ്ക് ദാഗര്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്.

പഞ്ചാബ് കിംഗ്‌സ് സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍‌സ്റ്റോ, പ്രഭ്സിമ്രാന്‍ സിംഗ്, സാം കുറാന്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ശശാങ്ക് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍.

#RoyalChallengersBengaluru #arrive #today #aiming #for #win #IPL; #Maybe #Eleven #knows

Next TV

Related Stories
#ipl2024 | കാലാവസ്ഥ ചതിക്കുമോ? രാജസ്ഥാന്‍-ഹൈദരാബാദ് ക്വാളിഫയറില്‍ മഴ ഭീഷണി

May 24, 2024 02:44 PM

#ipl2024 | കാലാവസ്ഥ ചതിക്കുമോ? രാജസ്ഥാന്‍-ഹൈദരാബാദ് ക്വാളിഫയറില്‍ മഴ ഭീഷണി

മത്സരം തടസപ്പെടുകയാണെങ്കില്‍ റിസവര്‍ ദിനമൊന്നും അനുവദിച്ചിട്ടില്ല. എന്നാല്‍ പൂര്‍ത്തിയാക്കാന്‍ 120 മിനിറ്റ് അധികം...

Read More >>
#Securitythreat | വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര്‍ അറസ്റ്റില്‍

May 22, 2024 04:56 PM

#Securitythreat | വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര്‍ അറസ്റ്റില്‍

രാജസ്ഥാന്‍ റോയല്‍സിനും പൊലീസ് സുരക്ഷ...

Read More >>
#ipl2024 | 'അവനെതിരെ പന്തെറിയാന്‍ ഞാന്‍ പോലും ഭയക്കും', ഇന്ത്യൻ യുവതാരത്തെക്കുറിച്ച് പാറ്റ് കമിന്‍സ്

May 20, 2024 10:19 PM

#ipl2024 | 'അവനെതിരെ പന്തെറിയാന്‍ ഞാന്‍ പോലും ഭയക്കും', ഇന്ത്യൻ യുവതാരത്തെക്കുറിച്ച് പാറ്റ് കമിന്‍സ്

ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും അഭിഷേക് ഇന്നലെ...

Read More >>
#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

May 19, 2024 12:57 PM

#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ്...

Read More >>
#ThailandOpen  | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

May 18, 2024 08:06 PM

#ThailandOpen | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

ലോക 80-ാം നമ്പര്‍ സഖ്യത്തെ 21-11, 21-12 സ്‌കോറുകള്‍ക്കാണ് തോല്‍പ്പിച്ചത്....

Read More >>
#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

May 17, 2024 10:27 PM

#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

ധോണിക്ക് കീഴിൽ 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയി ഇന്ത്യൻ ടീമിലും അംഗമായിരുന്ന ഗംഭീർ ഫൈനലിലെ ടോപ്...

Read More >>
Top Stories