#Oshana | ഇന്ന് ഓശാന ഞായര്‍; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും

#Oshana | ഇന്ന് ഓശാന ഞായര്‍; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും
Mar 24, 2024 07:46 AM | By Kavya N

തിരുവനന്തപുരം : (truevisionnews.com) വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. കുരുത്തോലകളുമായി വിശ്വാസിസമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും പ്രാർഥനകൾ നടത്തും. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ.

യേശുക്രിസ്തുവിന്‍റെ ജെറുസലേം പ്രവേശനത്തിന്‍റെ ഓർമ്മ പുതുക്കി, ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകളും നടക്കും. സിറോ മലബാർ സഭയുടെ തലവനും, മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിൽ, മാനന്തവാടി നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ലത്തീൻ സഭയിൽ, വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറന്പിൽ എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീട്രലിൽ ചടങ്ങുകളിൽ പങ്കെടുക്കും.

#Today #Oshana #Sunday #Special #prayers #offered #temples

Next TV

Related Stories
'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

May 15, 2025 10:50 AM

'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി...

Read More >>
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
Top Stories