#IPL2024 | ആദ്യ വിജയം ചെന്നൈയ്‌ക്കൊപ്പം; ആർസിബിയെ തകർത്തത് ആറ് വിക്കറ്റിന്

#IPL2024 | ആദ്യ വിജയം ചെന്നൈയ്‌ക്കൊപ്പം; ആർസിബിയെ തകർത്തത് ആറ് വിക്കറ്റിന്
Mar 23, 2024 06:37 AM | By VIPIN P V

(truevisionnews.com) കഴിഞ്ഞ സീസണിൽ അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്. ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിന് തോൽപിച്ചു.

സ്‌കോർ: ആർസിബി 20 ഓവറിൽ 173-6 ചെന്നൈ 18.4 ഓവറിൽ 176. സ്വന്തം തട്ടകമായ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ ബാറ്റിങിലും ബൗളിങിലും ആധിപത്യം പുലർത്തിയാണ് സിഎസ്‌കെ 17ാം സീസണിൽ വരവറിയിച്ചത്.

ശിവം ദുബെ 28 പന്തിൽ 34 റൺസും രവീന്ദ്ര ജഡേജ 17 പന്തിൽ 25 റൺസുമെടുത്ത് പുറത്താകാതെ നിന്നു. ആദ്യ ഐപിഎൽ സീസൺ കളിക്കുന്ന ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്ര 15 പന്തിൽ 37 റൺസെടുത്ത് ടോപ് സ്‌കോററായി.

അജിൻക്യ രഹാനെ (27), ഡാരൻ മിച്ചൽ(22), ക്യാപ്റ്റ ഋതുരാജ് ഗെയിക് വാദ്(15) എന്നിവരും മികച്ച പിന്തുണ നൽകി. ബെഗളൂരുവിനായി ഓസീസ് താരം കാമറൂൺ ഗ്രീൻ രണ്ടുവിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകർന്നടിഞ്ഞതാണ് ആർസിബിക്ക് തിരിച്ചടിയായത്.

ഓപ്പണിങിൽ വിരാട് കോഹ്‌ലിയും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും ചേർന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് നൽകിയത്. അഞ്ചാം ഓവറിൽ മുസ്തഫിസുർ റഹ്മാനെ ബൗളിങിൽ ഏൽപ്പിച്ച സിഎസ്‌കെ ക്യാപ്റ്റൻ ഋതുരാജ് ഗെയിക്‌വാദിന്റെ തീരുമാനം ആതിഥേയരെ മത്സരത്തിലേക്ക് മടക്കികൊണ്ടുവരുന്നതായി.

23 പന്തിൽ 35 റൺസിൽ നിൽക്കെ മുസ്തഫിസുറിനെ വലിയ ഷോട്ടിന് കളിച്ച ഡൂപ്ലെസിസിന് അടിതെറ്റി. ബൗണ്ടറിലൈനിനരികെ രചിൻ രവീന്ദ്രയുടെ കൈയിൽ വിശ്രമിച്ചു. തുടർന്ന് ക്രീസിലെത്തിയ രജത് പടിദാറിനെ ബംഗ്ലാ ബൗളർ പൂജ്യത്തിന് മടക്കി.

തൊട്ടടുത്ത ഓവറിൽ ഗ്ലെൻ മാക്‌സ് വെലിനെ ദീപക് ചഹർ വിക്കറ്റ്കീപ്പർ എംസ് ധോണിയുടെ കൈയിലെത്തിച്ചതോടെ സന്ദർശകർ അപകടം മണത്തു. തുടർന്ന് ചെറിയ പാർടൺഷിപ്പുമായി മുന്നേറവെ 22 പന്തിൽ 18 റൺസെടുത്ത കാമറൂൺ ഗ്രീനും 20 പന്തിൽ 21 റൺസെടുത്ത വിരാട് കോഹ്ലിയും പുറത്തായതോടെ മധ്യ ഓവറുകളിൽ റൺറേറ്റ് കുത്തനെ ഇടിഞ്ഞു.

വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ അനുജ് റാവത്തും വെറ്ററൻ താരം ദിനേശ് കാർത്തികും ചേർന്ന് ആറാംവിക്കറ്റിൽ രക്ഷാപ്രവർത്തനം നടത്തിയത് ആർസിബിക്ക് ആശ്വാസമായി.

റാവത്ത് മൂന്ന് സിക്‌സറും നാല്ബൗണ്ടറിയും സഹിതം 25 പന്തിൽ 48 റൺസും ദിനേശ് കാർത്തിക് 26 പന്തിൽ രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും സഹിതം 38 റൺസുമെടുത്തു. മുസ്തഫിസുർ നാല് വിക്കറ്റുമായി ചെന്നൈ നിരയിൽ തിളങ്ങി.

ക്യാപ്റ്റൻസ്ഥാനമേറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ വലിയവിജയം നേടാനായത് ഋതുരാജ് ഗെയിക്‌വാദിനും പ്രതീക്ഷ നൽകുന്നതായി. ബാറ്റിങിനിറങ്ങിയില്ലെങ്കിലും വിക്കറ്റിന് പിറകിൽ മഹേന്ദ്രസിങ് ധോണി മികച്ച പ്രകടനമാണ് നടത്തിയത്.


#First #win #Chennai; #RCB #crushed #six #wickets

Next TV

Related Stories
#ShakibAlHasan | സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കഴുത്തിനുപിടിച്ച് ഷാക്കിബ് അല്‍ ഹസന്‍

May 7, 2024 10:00 PM

#ShakibAlHasan | സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കഴുത്തിനുപിടിച്ച് ഷാക്കിബ് അല്‍ ഹസന്‍

ബംഗ്ലാദേശിനുവേണ്ടി 67 ടെസ്റ്റുകളും 247 ഏകദിനങ്ങളും 117 ടി20കളും കളിച്ചിട്ടുണ്ട്. 2006-ല്‍ ദേശീയ ജഴ്‌സിയില്‍ അരങ്ങേറിയ താരം 18 വര്‍ഷമായി...

Read More >>
#ipl2024 | പത്താനും ഹര്‍ഭജനും പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരും, ധോണി ഒമ്പതാം നമ്പറില്‍ ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി ചെന്നൈ

May 7, 2024 04:42 PM

#ipl2024 | പത്താനും ഹര്‍ഭജനും പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരും, ധോണി ഒമ്പതാം നമ്പറില്‍ ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി ചെന്നൈ

കഴിഞ്ഞ വര്‍ഷവും പരിക്ക് വകവെക്കാതെ ചെന്നൈയെ നയിച്ച ധോണി ഐപിഎല്ലിനുശേഷം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഡെവോണ്‍ കോണ്‍വെ പരിക്കു മൂലം സീസണില്‍...

Read More >>
#ivanvukomanovic | പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്‌സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോർട്ട്

May 7, 2024 09:25 AM

#ivanvukomanovic | പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്‌സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോർട്ട്

കഴിഞ്ഞ ഏപ്രിൽ 26നാണ് ബ്ലാസ്റ്റേഴ്‌സുമായി വേർപിരിഞ്ഞെന്ന് ഇവാൻ പ്രഖ്യാപിച്ചത്. മൂന്ന് സീസണിൽ ടീമിനെ മികച്ച നിലയിലെത്തിച്ച ശേഷമായിരുന്നു ക്ലബ്...

Read More >>
#T20WorldCup2024 | ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറങ്ങി; ജഴ്സിയിൽ 'ഓറഞ്ചിൻ്റെ' പുതുമ, സമ്മിശ്ര പ്രതികരണം

May 6, 2024 08:57 PM

#T20WorldCup2024 | ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറങ്ങി; ജഴ്സിയിൽ 'ഓറഞ്ചിൻ്റെ' പുതുമ, സമ്മിശ്ര പ്രതികരണം

ഹെലികോപ്ടറിൽ ഇന്ത്യൻ ജഴ്സി പ്രദർശിപ്പിക്കുകയാണ്. ഒരു രാജ്യം ഒരു ജഴ്സി എന്നാണ് പുതിയ കുപ്പായത്തെ അഡിഡാസ്...

Read More >>
#BajrangPunia | ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

May 5, 2024 12:50 PM

#BajrangPunia | ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

​നേരത്തെ ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിനെതിരായ താരങ്ങളുടെ സമരത്തിന്റെ ഭാ​ഗമായി പത്മശ്രീ അടക്കമുള്ള അവാർഡുകൾ തിരികെ നൽകി...

Read More >>
#ipl2024 | ഇതുകൊണ്ടൊക്കെയാണ് കോലി കിംഗ് ആവുന്നത്; രോഹിത്തും സഞ്ജുവും ഹാര്‍ദിക്കും നിരാശപ്പെടുത്തിയിടത്ത് കോലിയുടെ ഷോ

May 5, 2024 10:49 AM

#ipl2024 | ഇതുകൊണ്ടൊക്കെയാണ് കോലി കിംഗ് ആവുന്നത്; രോഹിത്തും സഞ്ജുവും ഹാര്‍ദിക്കും നിരാശപ്പെടുത്തിയിടത്ത് കോലിയുടെ ഷോ

സീസണിലാദ്യമായി ചെന്നൈക്കായി പന്തെറിഞ്ഞ ശിവം ദുബെ ആകട്ടെ എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ ജോണി ബെയര്‍സ്റ്റോയെ മടക്കി ഞെട്ടിച്ചെങ്കിലും പിന്നീട് 14...

Read More >>
Top Stories










Entertainment News