#IPL2024 | ഐപിഎല്ലില്‍ ഇത്തവണ കളി മാറ്റുന്ന പുതിയ 5 നിയമങ്ങള്‍, വൈഡ് മുതല്‍ ബൗണ്‍സർ വരെ

#IPL2024 | ഐപിഎല്ലില്‍ ഇത്തവണ കളി മാറ്റുന്ന പുതിയ 5 നിയമങ്ങള്‍, വൈഡ് മുതല്‍ ബൗണ്‍സർ വരെ
Mar 21, 2024 10:45 AM | By VIPIN P V

മുംബൈ: (truevisionnews.com) ഐപിഎല്ലിലെ ആവേശപ്പോരട്ടങ്ങള്‍ക്ക് നാളെ ചെന്നൈയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവും തമ്മിലുള്ള മത്സരത്തോടെ തുടക്കമാവും.

കഴിഞ്ഞ ഐപിഎല്ലില്‍ നിന്ന് വ്യത്യസ്തമായി ചില പുതിയ നിയമങ്ങളുമായാണ് ഇത്തവണ ഐപിഎല്‍ എത്തുന്നത്. ബൗളര്‍മാരെ ഒരു ഓവറില്‍ രണ്ട് ബൗണ്‍സറുകള്‍ എറിയാന്‍ അനുവദിക്കുന്ന നിയമം മുതല്‍ ഡിആര്‍എസില്‍ സ്റ്റംപിംഗിനൊപ്പം ക്യാച്ചും റിവ്യു ചെയ്യുന്നതുവരെ മാറ്റങ്ങളില്‍ പെടുന്നു.

ബാറ്റര്‍മാര്‍ക്കൊപ്പം ബൗളര്‍മാര്‍ക്കും തുല്യത നല്‍കുന്നതിന്‍റെ ഭാഗമായാണ് ഒരു ഓവറില്‍ രണ്ട് ബൗണ്‍സറുകള്‍ അനുവദിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത്. നിലവില്‍ ആഭ്യന്തര ടി20 ക്രിക്കറ്റില്‍ ഇത് പരീക്ഷിക്കുന്നുണ്ട്.

സ്റ്റംപിംഗ് റിവ്യൂകളില്‍ ക്യാച്ച് ഔട്ട് പരിശോധിക്കില്ലെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ നിയമമെങ്കിലും ഐപിഎല്ലില്‍ അത് അങ്ങനെയല്ല. സ്റ്റംപിംഗ് റിവ്യൂകളില്‍ ക്യാച്ച് ഔട്ടാണോ എന്നതും ടിവി അമ്പയര്‍ പരിശോധിക്കും.

വൈഡുകളും നോ ബോളുകളും അടക്കം റിവ്യു ചെയ്യാൻ അനുവദിക്കുന്ന രണ്ട് റിവ്യു ഓരോ ടീമിനും നിലവിലുള്ളതുപോലെ തുടരും. റിവ്യു എടുക്കാന്‍ രാജ്യാന്തര മത്സരങ്ങളിലേതുപോലെ സ്റ്റോപ് ക്ലോക്ക് ഉണ്ടാകില്ല.

അതുപോലെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരുടെ തീരുമാനം റിവ്യു ചെയ്യുന്ന ടെലിവിഷന്‍ അമ്പയര്‍ക്ക് സ്മാര്‍ട്ട് റീപ്ലേ സിസ്റ്റവും ഇത്തവണ ലഭ്യമാകും. ഇതുവഴി റിവ്യു തീരുമാനങ്ങളുടെ വേഗവും കൃത്യതയും വര്‍ധിപ്പിക്കാനാകും.

റിവ്യു പരിശോധനകളില്‍ സ്പ്ലിറ്റ് സ്ക്രീന്‍ സാങ്കേതിക വിദ്യയും ഇത്തവണ ലഭ്യമാകും. ഇതിന് പുറമെ കൂടുതല്‍ കൃത്യതയുള്ള ദൃശ്യങ്ങള്‍ക്കായി ഉയര്‍ന്ന ഫ്രെയിം റേറ്റുള്ള ക്യാമറകളും ഉണ്ടായിരിക്കും.

ക്ലോസ് ക്യാച്ചുകള്‍ പരിശോധിക്കുമ്പോള്‍ മുന്‍വശത്തു നിന്നും വശങ്ങളില്‍ നിന്നുമുള്ള ആംഗിളുകള്‍ വ്യക്തമായി കാണാവുന്ന സൂം ചെയ്താലും വ്യക്തത നഷ്ടാവാത്ത ദൃശ്യങ്ങളാകും ടിവി അമ്പയര്‍ക്ക് ലഭ്യമാകുക.

അതുപോലെ നിലവില്‍ ടെലിവിഷന്‍ അമ്പയറും ഫീല്‍ഡ് അമ്പയറും തമ്മിലുള്ള ലൈവ് സംഭാഷണം ആരാധകര്‍ കേള്‍ക്കുന്നതുപോലെ ടെലിവിഷന്‍ അമ്പയറും ഹോക്ക് ഐ ഓപ്പറേറ്ററും തമ്മിലുള്ള സംഭാഷണങ്ങളും ഇനി ആരാധകര്‍ക്ക് കേള്‍ക്കാനാവും.

#new #rules #change #game #IPL #time, #from #wide #bouncer

Next TV

Related Stories
#ShakibAlHasan | സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കഴുത്തിനുപിടിച്ച് ഷാക്കിബ് അല്‍ ഹസന്‍

May 7, 2024 10:00 PM

#ShakibAlHasan | സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കഴുത്തിനുപിടിച്ച് ഷാക്കിബ് അല്‍ ഹസന്‍

ബംഗ്ലാദേശിനുവേണ്ടി 67 ടെസ്റ്റുകളും 247 ഏകദിനങ്ങളും 117 ടി20കളും കളിച്ചിട്ടുണ്ട്. 2006-ല്‍ ദേശീയ ജഴ്‌സിയില്‍ അരങ്ങേറിയ താരം 18 വര്‍ഷമായി...

Read More >>
#ipl2024 | പത്താനും ഹര്‍ഭജനും പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരും, ധോണി ഒമ്പതാം നമ്പറില്‍ ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി ചെന്നൈ

May 7, 2024 04:42 PM

#ipl2024 | പത്താനും ഹര്‍ഭജനും പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരും, ധോണി ഒമ്പതാം നമ്പറില്‍ ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി ചെന്നൈ

കഴിഞ്ഞ വര്‍ഷവും പരിക്ക് വകവെക്കാതെ ചെന്നൈയെ നയിച്ച ധോണി ഐപിഎല്ലിനുശേഷം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഡെവോണ്‍ കോണ്‍വെ പരിക്കു മൂലം സീസണില്‍...

Read More >>
#ivanvukomanovic | പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്‌സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോർട്ട്

May 7, 2024 09:25 AM

#ivanvukomanovic | പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്‌സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോർട്ട്

കഴിഞ്ഞ ഏപ്രിൽ 26നാണ് ബ്ലാസ്റ്റേഴ്‌സുമായി വേർപിരിഞ്ഞെന്ന് ഇവാൻ പ്രഖ്യാപിച്ചത്. മൂന്ന് സീസണിൽ ടീമിനെ മികച്ച നിലയിലെത്തിച്ച ശേഷമായിരുന്നു ക്ലബ്...

Read More >>
#T20WorldCup2024 | ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറങ്ങി; ജഴ്സിയിൽ 'ഓറഞ്ചിൻ്റെ' പുതുമ, സമ്മിശ്ര പ്രതികരണം

May 6, 2024 08:57 PM

#T20WorldCup2024 | ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറങ്ങി; ജഴ്സിയിൽ 'ഓറഞ്ചിൻ്റെ' പുതുമ, സമ്മിശ്ര പ്രതികരണം

ഹെലികോപ്ടറിൽ ഇന്ത്യൻ ജഴ്സി പ്രദർശിപ്പിക്കുകയാണ്. ഒരു രാജ്യം ഒരു ജഴ്സി എന്നാണ് പുതിയ കുപ്പായത്തെ അഡിഡാസ്...

Read More >>
#BajrangPunia | ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

May 5, 2024 12:50 PM

#BajrangPunia | ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

​നേരത്തെ ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിനെതിരായ താരങ്ങളുടെ സമരത്തിന്റെ ഭാ​ഗമായി പത്മശ്രീ അടക്കമുള്ള അവാർഡുകൾ തിരികെ നൽകി...

Read More >>
#ipl2024 | ഇതുകൊണ്ടൊക്കെയാണ് കോലി കിംഗ് ആവുന്നത്; രോഹിത്തും സഞ്ജുവും ഹാര്‍ദിക്കും നിരാശപ്പെടുത്തിയിടത്ത് കോലിയുടെ ഷോ

May 5, 2024 10:49 AM

#ipl2024 | ഇതുകൊണ്ടൊക്കെയാണ് കോലി കിംഗ് ആവുന്നത്; രോഹിത്തും സഞ്ജുവും ഹാര്‍ദിക്കും നിരാശപ്പെടുത്തിയിടത്ത് കോലിയുടെ ഷോ

സീസണിലാദ്യമായി ചെന്നൈക്കായി പന്തെറിഞ്ഞ ശിവം ദുബെ ആകട്ടെ എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ ജോണി ബെയര്‍സ്റ്റോയെ മടക്കി ഞെട്ടിച്ചെങ്കിലും പിന്നീട് 14...

Read More >>
Top Stories

Entertainment News