#arrest | ഫുട്ബോൾ മത്സരം കണ്ട് മടങ്ങിയവരെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചു; രണ്ടുപേര്‍ അറസ്റ്റിൽ

#arrest |  ഫുട്ബോൾ മത്സരം കണ്ട് മടങ്ങിയവരെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചു; രണ്ടുപേര്‍ അറസ്റ്റിൽ
Mar 19, 2024 07:41 PM | By Athira V

ഹരിപ്പാട്: ( www.truevisionnews.com ) കരുവാറ്റയിൽ ഫുട്ബോൾ മത്സരം കണ്ട് മടങ്ങിയ യുവാക്കളെ പല്ലന കുമാര കോടി പാലത്തിൽ ബൈക്ക് തടഞ്ഞു മർദ്ദിച്ച കേസിൽ രണ്ടു പേരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു.

കരുവാറ്റ വടക്ക് അശോകത്തിൽ അമൽ അശോക് (22) അഞ്ചു തെങ്ങിൽ അനന്ത കൃഷ്ണൻ (22) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 25 ന് രാത്രി പത്തരക്കായിരുന്നു സംഭവം.

ആറാട്ടുപുഴ സ്വദേശികളായ അസ്ലം (22), മുഹസിൻ (24) ഷഫീഖ് (25), ഷംനാദ് (22) എന്നിവർക്കാണ് പരുക്കേറ്റത്. കമ്പിവടി കൊണ്ടും മറ്റു അടിയേറ്റ ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഒരു കാറിലും ആറു ബൈക്കുകളിലുമായി വന്ന പതിനഞ്ച് അക്രമി സംഘമാണ് യുവാക്കളെ മർദ്ദിച്ചത്. തൃക്കുന്നപ്പുഴ എസ് എച്ച് ഒ വി എസ് ശിവപ്രകാശ്, സീനിയർ സിപിഒ വിഷ്ണു, സിപിഒ മാരായ ജഗൻ, രാഹുൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

#returning #watching #football #match #stopped #bike #beaten #up #Two #people #arrested

Next TV

Related Stories
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

Apr 29, 2024 08:45 PM

#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#temperature |ഉഷ്ണതരംഗ സാധ്യത; സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകൾക്ക് അവധി, ക്ലാസുകൾ ഓൺലൈനിൽ

Apr 29, 2024 08:39 PM

#temperature |ഉഷ്ണതരംഗ സാധ്യത; സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകൾക്ക് അവധി, ക്ലാസുകൾ ഓൺലൈനിൽ

ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തിൽ സിലബസ് പൂർത്തിയാക്കേണ്ടതിനാൽ ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ...

Read More >>
Top Stories