#sreenivasanmurder | ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

#sreenivasanmurder | ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ
Mar 19, 2024 03:58 PM | By Athira V

പാലക്കാട്: ( www.truevisionnews.com ) പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലപ്പുറം സ്വദേശി ഷഫീക്കിനെയാണ് എൻഐഎ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്വാഡ് അംഗമായിരുന്നു ഷെഫീക്കെന്ന് എൻഐഎ പറയുന്നു. ശ്രീനിവാസൻ വധക്കേസിന് ശേഷം ഒളിവിലായിരുന്നു ഇയാള്‍.

കഴിഞ്ഞ ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്.

പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്.

അന്ന് രാത്രി മോർച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16 ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറ് പേർ മേലാമുറിയിലെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.

#one #more #arrest #rss #worker #sreenivasan #murder #case

Next TV

Related Stories
#MVJayarajan | ‘ഇപി ജയരാജൻ ബിജെപിയിലേക്ക് പോകില്ല; അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിൽ’ - എംവി ജയരാജൻ

Apr 27, 2024 11:50 AM

#MVJayarajan | ‘ഇപി ജയരാജൻ ബിജെപിയിലേക്ക് പോകില്ല; അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിൽ’ - എംവി ജയരാജൻ

ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട്...

Read More >>
#rameshchennithala | എംഎല്‍എക്കെതിരെ കേസ്, ആക്രമികള്‍ക്കെതിരെ കേസില്ല; പൊലീസിന്‍റേത് തലതിരിഞ്ഞ നടപടിയെന്ന് ചെന്നിത്തല

Apr 27, 2024 11:09 AM

#rameshchennithala | എംഎല്‍എക്കെതിരെ കേസ്, ആക്രമികള്‍ക്കെതിരെ കേസില്ല; പൊലീസിന്‍റേത് തലതിരിഞ്ഞ നടപടിയെന്ന് ചെന്നിത്തല

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടയാണ് കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷിന് പരിക്കേറ്റത്....

Read More >>
#accidentdeath | ഒമാനിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ച നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

Apr 27, 2024 10:54 AM

#accidentdeath | ഒമാനിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ച നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

വെ​ള്ളി​യാ​ഴ്ച അ​വ​ധി​യാ​യ​തി​നാ​ൽ അ​ടു​ത്ത പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള...

Read More >>
#kmuraleedharan |തൃശൂരിൽ സി.പി.എം, ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തെന്ന് കെ.മുരളീധരൻ

Apr 27, 2024 10:30 AM

#kmuraleedharan |തൃശൂരിൽ സി.പി.എം, ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തെന്ന് കെ.മുരളീധരൻ

ഫ്ലാറ്റുകൾ കേ​ന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. ഈ വിഷയത്തിൽ യു.ഡി.എഫ്...

Read More >>
#founddead | യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Apr 27, 2024 10:08 AM

#founddead | യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സംശയം തോന്നിയതിനെത്തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും...

Read More >>
#hanging | കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Apr 27, 2024 09:50 AM

#hanging | കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു...

Read More >>
Top Stories