#sexualasult | വസ്തു വിൽക്കാനെത്തി പരിചയം, ജ്യോതിഷ പ്രവചനങ്ങൾ നടത്തിയിരുന്ന യുവതിയെ പീഡിപ്പിച്ച് 40കാരൻ

#sexualasult | വസ്തു വിൽക്കാനെത്തി പരിചയം, ജ്യോതിഷ പ്രവചനങ്ങൾ നടത്തിയിരുന്ന യുവതിയെ പീഡിപ്പിച്ച് 40കാരൻ
Mar 19, 2024 01:44 PM | By Athira V

ദില്ലി: ( www.truevisionnews.com ) ടാരോ കാർഡുകളിലൂടെ ജ്യോതിഷ പ്രവചനങ്ങൾ നടത്തിയിരുന്ന യുവതിയെ പീഡിപ്പിച്ച് യുവാവ്. ദില്ലിയിലാണ് സംഭവം. വസ്തു വിൽപനയുമായി ബന്ധപ്പെട്ട് യുവതിയെ പരിചയപ്പെട്ട യുവാവ്, ജ്യോതിഷം പഠിക്കാനെന്ന പേരിൽ ഇവരുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നു.

ഇതിന് ശേഷം വസ്തു വിൽപന ഉറപ്പിക്കാനെന്ന പേരിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചതായാണ് പരാതി. ദില്ലിയിലെ നെബ് സാരായി മേഖലയിലാണ് സംഭവം. 36കാരിയായ യുവ ജ്യോതിഷിയാണ് പീഡനത്തിനിരയായത്. ഇവരുടെ പരിചയക്കാരനായ 40കാരനാണ് ഇവരെ പീഡിപ്പിച്ചത്.

ജനുവരി മാസത്തിൽ യുവതിയുടെ വസ്തു വിൽപനയുമായി ബന്ധപ്പെട്ടാണ് 40 കാരൻ ഇവരെ പരിചയപ്പെടുന്നത്. വസ്തു വിറ്റ് തന്നിരിക്കുമെന്നാണ് വീട്ടിലെത്തി യുവതിയെ പരിചയപ്പെട്ട 40കാരൻ പറഞ്ഞിരുന്നത്. ഈ സമയത്താണ് യുവതി ജ്യോതിഷ വിദഗ്ധയാണെന്ന് 40കാരൻ മനസിലാക്കുന്നത്.

ഇതോടെ തനിക്കും ജ്യോതിഷം പഠിക്കാൻ ആഗ്രഹമുണ്ടെന്ന് ഇയാൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജനുവരി 24ന് വസ്തു കച്ചവടം ചെയ്യാനായി ആളെ കിട്ടിയെന്നും ഉടൻ ഡീൽ ഉറപ്പിക്കണം എന്നും വിശദമാക്കി 40 കാരൻ യുവതിയെ നെബ് സാരായിലെ വീട്ടിലേക്ക് ഇവരെ വിളിച്ചു വരുത്തി.

ഇവിടെത്തിയ ശേഷം ഇയാൾ നൽകിയ ജ്യൂസ് കുടിച്ച് അബോധാവസ്ഥയിലായ യുവതിയ 40കാരൻ പീഡിപ്പിച്ചതായാണ് പരാതി. ആക്രമണത്തിന് പിന്നാലെ ഭർത്താവിനോടെ വിവരം യുവതി അറിയിച്ചിരുന്നു. ഇവർ മാൽവ്യ നഗറിലെ ഓഫീസിലെത്തി 40കാരനെ കാണാൻ ശ്രമിച്ചെങ്കിലും ഇയാൾ മുങ്ങുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ദമ്പതികൾ പൊലീസിനെ സമീപിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 328, 376, 506 അടക്കമുള്ള വകുപ്പുകളാണ് 40കാരനെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവിൽ പോയ ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

#40 #year #old #man #molested #young #woman #familiar #astrological #predictions #deliver #goods

Next TV

Related Stories
#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

Apr 29, 2024 10:02 PM

#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

തന്റെ ഭാര്യയിൽനിന്ന് അകന്നുനിൽക്കാൻ ​ഗുലാബ് മനോജിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു....

Read More >>
#NarendraModi  |തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി -  നരേന്ദ്ര മോദി

Apr 29, 2024 09:26 PM

#NarendraModi |തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി - നരേന്ദ്ര മോദി

കാവി ഭീകരത എന്ന പേരു പറഞ്ഞ് രാജ്യത്തെ ഹിന്ദുക്കളെ കോൺഗ്രസ്...

Read More >>
#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

Apr 29, 2024 08:30 PM

#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം...

Read More >>
#AmitShah |'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

Apr 29, 2024 07:53 PM

#AmitShah |'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....

Read More >>
#attack | മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച് മദ്യപസംഘം

Apr 29, 2024 07:46 PM

#attack | മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച് മദ്യപസംഘം

കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയിൽവേ ആശുപത്രിയിൽ ചികിത്സയ്ക്ക്...

Read More >>
#holyday |കൊടുംചൂട്; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

Apr 29, 2024 01:40 PM

#holyday |കൊടുംചൂട്; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകള്‍ക്കും അവധി ബാധകമായിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ...

Read More >>
Top Stories