#murdercase | പ്രണയാഭ്യർഥന നിരസിച്ചതിന് നാലംഗ കുടുംബത്തെ ക്രൂരമായി കൊന്നു; നവാസിന്റെ കഠിനശിക്ഷ 25 വർഷമായി കുറച്ചു

#murdercase | പ്രണയാഭ്യർഥന നിരസിച്ചതിന് നാലംഗ കുടുംബത്തെ ക്രൂരമായി കൊന്നു; നവാസിന്റെ കഠിനശിക്ഷ 25 വർഷമായി കുറച്ചു
Mar 19, 2024 01:09 PM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com ) ചാവക്കാട് ഒരുമനയൂരിൽ നാലംഗ കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യയ്‌ക്കു ശ്രമിച്ച കേസിലെ പ്രതി 30 വർഷത്തേക്കു പുറംലോകം കാണരുതെന്ന ഹൈക്കോടതി വിധിയിൽ സുപ്രീം കോടതി നേരിയ ഇളവു വരുത്തി.

കഠിനതടവിനിടെ പരോളോ, ജാമ്യമോ മറ്റു ശിക്ഷാ ഇളവുകളോ പാടില്ലെന്ന നിബന്ധനയുടെ കാലാവധി 25 വർഷമാക്കി കുറച്ചു. അനുഭവിച്ചു കഴിഞ്ഞ തടവുശിക്ഷയടക്കമാണിത്.

കേസിലെ പ്രതി അകലാട് പുന്നയൂർ മംഗലത്തുവീട്ടിൽ നവാസ് (42) നൽകിയ അപ്പീൽ ഹർജി പരിഗണിച്ചാണ് ജഡ്ജിമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റെ വിധി. അതേസമയം, പ്രതിക്കെതിരായ കഠിനതടവ് അടക്കം ഹൈക്കോടതി വിധിയിലെ മറ്റു കണ്ടെത്തലുകൾ സുപ്രീം കോടതി ശരിവച്ചു.

ഒരുമനയൂർ മുത്തൻമാവ് പിള്ളരിക്കൽ വീട്ടിൽ രാമചന്ദ്രൻ (45), ഭാര്യ ലത (38), മകൾ ചിത്ര (11), രാമചന്ദ്രന്റെ മാതാവ് കാർത്യായനി (80) എന്നിവരെ 2005 നവംബർ നാലിനു പ്രതി ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. പ്രതിയുടെ പ്രണയാഭ്യർഥന ലത നിരസിച്ചതിലുള്ള വിരോധംമൂലം അർധരാത്രി വീട്ടിൽ അതിക്രമിച്ചുകയറി കൊല നടത്തുകയായിരുന്നു.

വീടിന്റെ ചുമർ തുരന്നാണു പ്രതി അകത്തുകടന്നത്. കൊലയ്‌ക്കുശേഷം കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്‌ക്കു ശ്രമിച്ചനിലയിൽ പ്രതിയെ വീടിനകത്തുതന്നെ കണ്ടെത്തിയിരുന്നു.

ഒരുമനയൂർ മുത്തൻമാവ് പിള്ളരിക്കൽ വീട്ടിൽ രാമചന്ദ്രൻ (45), ഭാര്യ ലത (38), മകൾ ചിത്ര (11), രാമചന്ദ്രന്റെ മാതാവ് കാർത്യായനി (80) എന്നിവരെ 2005 നവംബർ നാലിനു പ്രതി ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്.

പ്രതിയുടെ പ്രണയാഭ്യർഥന ലത നിരസിച്ചതിലുള്ള വിരോധംമൂലം അർധരാത്രി വീട്ടിൽ അതിക്രമിച്ചുകയറി കൊല നടത്തുകയായിരുന്നു. വീടിന്റെ ചുമർ തുരന്നാണു പ്രതി അകത്തുകടന്നത്. കൊലയ്‌ക്കുശേഷം കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്‌ക്കു ശ്രമിച്ചനിലയിൽ പ്രതിയെ വീടിനകത്തുതന്നെ കണ്ടെത്തിയിരുന്നു.

പ്രായമായ സ്‌ത്രീയും, ബാലികയുമുൾപ്പെടെ നാലുപേരെ ആസൂത്രിതവും മൃഗീയവുമായി കൊലപ്പെടുത്തി ഒരു കുടുംബത്തെ ഇല്ലായ്‌മ ചെയ്‌ത കേസിൽ 2007 ഓഗസ്‌റ്റ് 30നായിരുന്നു കീഴ്‌ക്കോടതിയുടെ വധശിക്ഷാ ഉത്തരവ്.

ശിക്ഷ നടപ്പാക്കാൻ ഹൈക്കോടതിയുടെ അനുമതി തേടിയുള്ള റഫറൻസും പ്രതിയുടെ അപ്പീലും പരിഗണിച്ച ഹൈക്കോടതി ശിക്ഷ കഠിനതടവായി ശിക്ഷ കുറച്ചിരുന്നു.

ഇതിലാണ് 30 വർഷത്തേക്ക് ശിക്ഷയിൽ ഇളവു പാടില്ലെന്ന ഉപാധിയും കോടതി വച്ചത്. ഇതിനെതിരായണ് നവാസ് അപ്പീൽ നൽകിയത്. നവാസിനു വേണ്ടി അഭിഭാഷകനായ രഞ്ജിത്ത് മാരാരും കേരള സർക്കാരിനു വേണ്ടി ജയന്ത്മുത്തുരാജും ഹാജരായി.


#orumanayoor #multiple #murder #case #supreme #court #reduces #navas #punishment

Next TV

Related Stories
#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

Apr 29, 2024 10:02 PM

#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

തന്റെ ഭാര്യയിൽനിന്ന് അകന്നുനിൽക്കാൻ ​ഗുലാബ് മനോജിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു....

Read More >>
#NarendraModi  |തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി -  നരേന്ദ്ര മോദി

Apr 29, 2024 09:26 PM

#NarendraModi |തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി - നരേന്ദ്ര മോദി

കാവി ഭീകരത എന്ന പേരു പറഞ്ഞ് രാജ്യത്തെ ഹിന്ദുക്കളെ കോൺഗ്രസ്...

Read More >>
#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

Apr 29, 2024 08:30 PM

#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം...

Read More >>
#AmitShah |'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

Apr 29, 2024 07:53 PM

#AmitShah |'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....

Read More >>
#attack | മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച് മദ്യപസംഘം

Apr 29, 2024 07:46 PM

#attack | മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച് മദ്യപസംഘം

കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയിൽവേ ആശുപത്രിയിൽ ചികിത്സയ്ക്ക്...

Read More >>
#holyday |കൊടുംചൂട്; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

Apr 29, 2024 01:40 PM

#holyday |കൊടുംചൂട്; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകള്‍ക്കും അവധി ബാധകമായിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ...

Read More >>
Top Stories