#kidnap | യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ് ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

#kidnap | യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ് ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്
Mar 19, 2024 08:25 AM | By Kavya N

കൊച്ചി: (truevisionnews.com) ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതികൾ തിരുവനന്തപുരം സ്വദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് മൂന്നു യുവാക്കളെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നു പ്രതികൾ തട്ടിക്കൊണ്ടുപോയത്.

പത്തനംതിട്ട കുമ്പളം സ്വദേശിയുടെ കാറിലായിരുന്നു തട്ടിക്കൊണ്ടുപോയത്. കാർ പിന്നീട് തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തിൽ കാർ വാടകയ്ക്ക് നൽകിയ രണ്ടു കൊല്ലം സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.

സാമ്പത്തിക തർക്കമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിനു പിന്നിൽ റെന്റ് എ കാർ സംഘമാണെന്നാണ് പൊലീസ് നിഗമനം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പകപോക്കലാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണു സൂചന.

#case #abduction #youth #police #intensified #search #accused

Next TV

Related Stories
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

Apr 29, 2024 08:45 PM

#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
Top Stories