#kingcobra | വീടിനുള്ളില്‍ കൂറ്റന്‍ രാജവെമ്പാല, സാഹസികമായി പിടികൂടി ദ്രുതപ്രതികരണ സേന

#kingcobra |  വീടിനുള്ളില്‍ കൂറ്റന്‍ രാജവെമ്പാല, സാഹസികമായി പിടികൂടി ദ്രുതപ്രതികരണ സേന
Mar 19, 2024 07:13 AM | By Susmitha Surendran

മണ്ണാര്‍ക്കാട് (പാലക്കാട്): (truevisionnews.com) കണ്ടമംഗലം പുറ്റാനിക്കാട്ടില്‍ വീടിനകത്ത് കയറിയ കൂറ്റന്‍ രാജവെമ്പാലയെ ദ്രുതപ്രതികരണ സേന അതിസാഹസികമായി പിടികൂടി.

പുറ്റാനിക്കാട് ജുമാമസ്ജിദിന് സമീപമുള്ള കോഴിക്കോടന്‍ വീട്ടില്‍ ഹംസ മുസ്ലിയാരുടെ വീട്ടിലാണ് രാജവെമ്പാല കയറിയത്. ഗൃഹനാഥന്‍ നിസ്‌കാരം കഴിഞ്ഞ് റൂമില്‍നിന്നും പുറത്തുവരുമ്പോഴാണ് തുറന്നുകിടന്ന വാതിലിലൂടെ രാജവെമ്പാല ഹാളിനകത്തേക്ക് കയറിയത്.

ആളുകളെ കണ്ടതോടെ പാമ്പ് കോണിപ്പടിയുടെ അടിയില്‍ കയറിക്കൂടി. രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാരും പരിഭ്രമിച്ചു. ചെറിയ കുട്ടികളടക്കം വീട്ടില്‍ ഉണ്ടായിരുന്ന സമയമായിരുന്നു.

വീട്ടുകാര്‍ ഉടന്‍ വനംവകുപ്പിനെ വിവരമറിയിച്ചു. തുടര്‍ന്ന് ദ്രുതപ്രതികരണ സേന എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. വീട്ടില്‍നിന്നും അരകിലോമീറ്റര്‍ മാറി റോഡിനപ്പുറത്ത് വനമാണ്.

ആദ്യമായാണ് ഈ പ്രദേശത്ത് രാജവെമ്പാലയെ കാണുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ സേനയിലെ വാച്ചര്‍മാരായ അന്‍സാര്‍, മരുതന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ നിതിന്‍, അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് രാജവെമ്പാലയെ പിടികൂടിയത്. തുടര്‍ന്ന് പാമ്പിനെ ശിരുവാണി വനത്തില്‍ വിട്ടയച്ചു.

#huge #kingcobra #inside #house #bravely #caught #rapid #response #force

Next TV

Related Stories
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

Apr 29, 2024 08:45 PM

#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
Top Stories