#Anumurdercase |സൈക്കിൾ മോഷ്ടിച്ച് തുടങ്ങി, കവർച്ച പതിവാക്കി, ബലാത്സം​ഗക്കേസിലും ജയിലിലായി, ഒടുവിൽ അനുവിനെ ക്രൂരമായി കൊന്നു

#Anumurdercase |സൈക്കിൾ മോഷ്ടിച്ച് തുടങ്ങി, കവർച്ച പതിവാക്കി, ബലാത്സം​ഗക്കേസിലും ജയിലിലായി, ഒടുവിൽ അനുവിനെ ക്രൂരമായി കൊന്നു
Mar 19, 2024 06:48 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)   അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാന്‍റെ പേരില്‍ സ്വന്തം നാട്ടില്‍ മാത്രമുള്ളത് പതിമൂന്ന് ക്രിമിനല്‍ കേസുകള്‍.

മയക്കുമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ള മുജീബിനെതിരെ ശബ്ദിക്കാൻ നാട്ടുകാര്‍ക്ക് ഭയമാണ്. ചെറുപ്പത്തില്‍ സൈക്കിള്‍ മോഷ്ടിച്ച് തുടങ്ങിയതാണ്.

പിന്നീടങ്ങോട്ട് നിരനിരയായി അമ്പത്തിയാറ് ക്രിമിനല്‍ കേസുകള്‍. വീടുകളിലും സ്ഥാപനങ്ങളിലും കയറിയുള്ള കവര്‍ച്ച കേസുകളാണ് അധികവും.

സ്വന്തം നാടായ കൊണ്ടോട്ടിയിലെ പൊലീസ് സ്റ്റേഷനില്‍ മാത്രം 13 കേസുകളാണ് മുജീബ് റഹ്മാനെതിരെയുള്ളത്. മൊഴി നല്‍കിയവരെ തെരഞ്ഞ് വീട്ടിലെത്തി അക്രമം നടത്തിയ ചരിത്രവുമുണ്ട് മുജീബിന്.

കൊണ്ടോട്ടിയിലെ കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്തിച്ചതും ഇത്തരമൊരു പ്രതികാരത്തിന്‍റെ തുടര്‍ച്ചായായിട്ടായിരുന്നു.

ആരെങ്കിലും എതിര്‍ത്ത് ശബ്ദമുയര്‍ത്തിയാല്‍ ജയിലില്‍ നിന്നിറങ്ങി പണി തരുമെന്ന ഭീഷണിയാണ് മുജീബ് പലപ്പോഴുമുയര്‍ത്തിയിരുന്നത്.

നാട്ടിലെ ലഹരി മാഫിയയുമായും അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളത്. അതു കൊണ്ട് തന്നെ മുജീബിനെതിരെ പ്രതികരിക്കാന്‍ പോലും ആളുകള്‍ മടിക്കുന്നു.

രണ്ടര വര്‍ഷം മുമ്പ് മുസ്ലിയാരങ്ങാടിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് കവര്‍ച്ച നടത്തിയതാണ് മുജീബിനെതിരെ നാട്ടിലുള്ള അവസാനത്തെ കേസ്. ഇതിനു ശേഷം മുക്കത്ത് സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം ആഭണരണം കവര്‍ന്ന കേസില്‍ അറസ്റ്റിലായിരുന്നു.

പിന്നീട് നാട്ടില്‍ അധികമില്ലാതിരുന്ന മുജീബ് അടുത്തിടയിലാണ് വീട്ടിലെത്തിയത്. പിന്നാലെ പേരാമ്പ്രയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലുമായി.

#thirteen #criminal #cases #against #MujeebRahman #accused #Anu #murdercase #his #own #country #alone.

Next TV

Related Stories
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

Apr 29, 2024 08:45 PM

#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
Top Stories