#protest | 'പ്രൊഫൈല്‍' കമ്പനി പണി തുടങ്ങി, നാട്ടുകാർ നേരെ പഞ്ചായത്ത് ഓഫീസിലെത്തി; സെക്രട്ടറിയെ തടഞ്ഞു, ഒടുവിൽ പരിഹാരം

#protest | 'പ്രൊഫൈല്‍' കമ്പനി പണി തുടങ്ങി, നാട്ടുകാർ നേരെ പഞ്ചായത്ത് ഓഫീസിലെത്തി; സെക്രട്ടറിയെ തടഞ്ഞു, ഒടുവിൽ പരിഹാരം
Mar 18, 2024 10:37 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) നൂറോളം കുടുംബങ്ങളുടെ ജീവന് ഭീഷണിയായ ക്വാറികളുടെ പ്രവര്‍ത്തനം പതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നടപടി അട്ടിമറിച്ചുവെന്നാരോപിച്ച് കൊടിയത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

ഇന്ന് രാവിലെ 10.30 ഓടെയാണ് പഞ്ചായത്ത് ഓഫീസില്‍ സെക്രട്ടറിയുടെ ചേംബറില്‍ മുക്കാല്‍ മണിക്കൂറോളം നീണ്ട പ്രതിഷേധ സമരം നടന്നത്.

കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പറോഡ് തോണിച്ചാല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ക്വാറികളുടെ പ്രവര്‍ത്തനം ജീവന് ഭീഷണിയുയര്‍ത്തുന്നു എന്ന് ചൂണ്ടികാട്ടിയാണ് നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.

ചെറിയ ഒരു മഴ പെയ്താല്‍പ്പോലും വലിയ ദുരന്തമായി മാറാവുന്ന തരത്തില്‍ ഭീമന്‍ മണ്‍കൂനയും പാറക്കല്ലുകളും നൂറോളം വീടുകളുടെ മുകളിലായി ക്വാറിയില്‍ കൂട്ടിയിട്ടിരിക്കുകയാണ്.

ഇവ ഏത് നിമിഷവും താഴേക്ക് പതിക്കുമെന്ന അവസ്ഥയിലാണുള്ളത്. ഇത് സംബന്ധിച്ച് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് റവന്യൂ, പഞ്ചായത്ത് അധികൃതരും നാട്ടുകാരും ക്വാറിയില്‍ സന്ദര്‍ശനം നടത്തുകയും ഉടമകളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അപകടാവസ്ഥ പരിഹരിക്കുവാനും പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കിയാണ് അന്നൊക്കെ ചര്‍ച്ച അവസാനിച്ചത്.

എന്നാല്‍ ഇതില്‍ പ്രൊഫൈല്‍ എന്ന പേരിലുള്ള ഒരു ക്വാറി കമ്പനി ഇന്ന് രാവിലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സെക്രട്ടറി അനുവാദം നല്‍കിയിട്ടുണ്ടെന്ന് മറുപടിയാണ് ഇവര്‍ നല്‍കിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

തുടര്‍ന്ന് നാലാം വാര്‍ഡ് മെംബര്‍ കോമളം തോണിച്ചാലില്‍, സമരസമിതി ചെയര്‍മാന്‍ ബഷീര്‍ പുതിയോട്ടില്‍, കബീര്‍ കണിയാത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ സംഘം പഞ്ചായത്ത് സെക്രട്ടറി ടി ആബിദയെ ഉപരോധിക്കുകയായിരുന്നു.

പ്രതിഷേധക്കാരും സെക്രട്ടറിയും തമ്മില്‍ ഏറെ നേരം രൂക്ഷമായ വാഗ്വാദങ്ങള്‍ നടന്നു. തുടന്ന് മുക്കം പൊലീസ് സ്ഥലത്തെത്തുകയും രംഗം ശാന്തമാക്കുകയുമായിരുന്നു.

ക്വാറിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. അതേസമയം പ്രശ്‌നം പരിഹരിക്കാമെന്ന് ക്വാറി ഉടമകള്‍ അറിയിച്ചതായും ഇതിനായി സമയം നല്‍കുക മാത്രമാണ് ചെയ്തതെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

#protest #against #women #panchayat #secretary #allegedly #allowed #reopen #quarry #kodiyathur #kozhikode

Next TV

Related Stories
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

Apr 29, 2024 08:45 PM

#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
Top Stories