#arrest | ബൈക്കുകള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമം; പ്രതികളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

#arrest | ബൈക്കുകള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമം; പ്രതികളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്
Mar 18, 2024 09:32 PM | By VIPIN P V

കൊല്ലം: (truevisionnews.com) വാഹനമോഷ്ടാക്കളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. കൊട്ടാരക്കര, കണ്ണനല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നും രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ട് പോകുകയായിരുന്ന മോഷ്ടാക്കളെ തെന്മല കഴുതുരുട്ടിയില്‍വെച്ചാണ് പോലീസ് പിടികൂടിയത്.

തിരുനെല്‍വേലി സ്വദേശികളായ സിക്കന്ദര്‍ (21), ശബരി (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

തെന്മല കഴുതുരുട്ടി ആനച്ചാടി പാലത്തിന് സമീപംവെച്ചാണ് പോലീസ് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞത്. വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനിടെ പ്രതികളിലൊരാളായ ശബരി വാഹനം ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് രക്ഷപെട്ടു.

ഇയാളെ പിന്നീട് നടത്തിയ തിരച്ചിലിലാണ് പോലീസ് പിടികൂടിയത്.

ഹൈവേ പെട്രോളിങ് ഓഫീസര്‍ എസ്.ഐ. ബൈജു എം. മീരയുടെ നേതൃത്വത്തില്‍ പത്തനാപുരം പോലീസ് സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജില്‍ രാജ്, അച്ചന്‍കോവില്‍ പോലീസ് സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിന്തുടര്‍ന്ന് പിടികൂടിയത്.

#Attempt #steal #bikes #smuggle #TamilNadu; #police #chased #accused #arrested #them

Next TV

Related Stories
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

Apr 29, 2024 08:45 PM

#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
Top Stories