#nda | ടൊവിനോയ്ക്ക് ഒപ്പം ചിത്രം: സുനിൽകുമാറിനെതിരെ പരാതി; സ്ഥാനാര്‍ത്ഥിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എൻഡിഎ

#nda | ടൊവിനോയ്ക്ക് ഒപ്പം ചിത്രം: സുനിൽകുമാറിനെതിരെ പരാതി; സ്ഥാനാര്‍ത്ഥിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എൻഡിഎ
Mar 18, 2024 08:57 PM | By Athira V

തൃശ്ശൂര്‍: ( www.truevisionnews.com ) സിനിമാ നടൻ ടൊവിനോ തോമസിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തിൽ തൃശ്ശൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി. എൻഡിഎ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. രവികുമാര്‍ ഉപ്പത്താണ് പരാതി നൽകിയത്.

തെരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാന്റ് അംബാസിഡറായ ടൊവിനോ യുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും കുറ്റപ്പെടുത്തുന്ന പരാതിയിൽ ചട്ടലംഘനം നടത്തിയ സുനിൽകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നത് തടയണമെന്നും ആവശ്യപ്പെടുന്നു.

ടൊവിനോയുടെ ഒപ്പമുള്ള ഫോട്ടോ തൃശ്ശൂര്‍ പൂങ്കുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണെന്നും ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് വിഎസ് സുനിൽ കുമാര്‍ പ്രതികരിച്ചത്.

ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിൻവലിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിൽ തൃപ്തരാകാതെയാണ് ഇപ്പോൾ എൻഡിഎ ക്യാമ്പ് പരാതിയുമായി കളക്ടറെ സമീപിച്ചിരിക്കുന്നത്.

ഫോട്ടോ വിവാദമായതിന് പിന്നാലെ ഇക്കാര്യത്തിൽ ടൊവിനോയും പ്രതികരിച്ചിരുന്നു.

'എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ' എന്ന് വ്യക്തമാക്കിയ പ്രതികരണത്തിൽ താൻ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ SVEEP(Systematic Voters Education and Electoral Participation )അംബാസ്സഡർ ആയതിനാൽ തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു'- എന്നുമായിരുന്നു പ്രതികരണം.

#nda #complaint #collector #tovinothomas #photo #vssunilkumar #loksabha #election

Next TV

Related Stories
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

Apr 29, 2024 08:45 PM

#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
Top Stories