#monsonmavunkal | ദുരൂഹത; ക്രൈംബ്രാഞ്ച് സീൽ ചെയ്ത മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽനിന്ന് പഞ്ചലോഹ വിളക്ക്​ ഉൾപ്പെടെ 15 സാമഗ്രികൾ നഷ്ടമായി

#monsonmavunkal | ദുരൂഹത; ക്രൈംബ്രാഞ്ച് സീൽ ചെയ്ത മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽനിന്ന് പഞ്ചലോഹ വിളക്ക്​ ഉൾപ്പെടെ 15 സാമഗ്രികൾ നഷ്ടമായി
Mar 18, 2024 08:22 PM | By Athira V

കൊച്ചി: www.truevisionnews.com പുരാവസ്തു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽനിന്ന് പഞ്ചലോഹ വിളക്ക്​ അടക്കമുള്ള സാമഗ്രികൾ നഷ്ടമായി. ക്രൈംബ്രാഞ്ച് സീൽ ചെയ്ത വാടകവീട്ടിൽനിന്നാണ് വിലപിടിപ്പുള്ള പതിനഞ്ചോളം സാധനങ്ങൾ നഷ്ടമായത്. കോടതി നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വൈ.ആർ. റസ്റ്റമിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മോൻസണിന്‍റെ കലൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വീട് വിട്ടുനൽകണമെന്ന വീട്ടുടമയുടെ ഹരജിയിൽ കോടതി അനുകൂല ഉത്തരവ് നൽകിയിരുന്നു. പുരാവസ്തുക്കൾ മോൻസണിന് നിർമിച്ച് നൽകിയ ശിൽപി തന്‍റെ സാധനങ്ങൾ വിട്ടുനൽകണമെന്ന് കാണിച്ച് നൽകിയ ഹരജിയിലും കോടതി അനുകൂല ഉത്തരവ് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം വീട്ടിലെത്തി സാധനങ്ങൾ മാറ്റാൻ ലിസ്റ്റ്​ എടുത്തപ്പോഴാണ് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായതായി വ്യക്തമായത്.

ടിപ്പു സുൽത്താന്‍റെ സിംഹാസനമടക്കം ആയിരത്തെണ്ണൂറോളം വ്യാജ പുരാവസ്തുക്കൾ വീട്ടിലുണ്ടെന്നായിരുന്നു നേരത്തേ അന്വേഷണസംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നത്. ഇക്കൂട്ടത്തിൽനിന്ന്​ ഏറ്റവും വിലപിടിപ്പുള്ളവയാണ് നഷ്ടമായത്. സംഭവത്തിന് പിന്നിൽ വീടുമായി അടുത്ത ബന്ധമുള്ളവരാകാമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഉദ്യോഗസ്ഥരെത്തുമ്പോഴും വീട് പൂട്ടിയ നിലയിലായിരുന്നു.

താക്കോൽ പൊലീസ് സ്​റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. കള്ളത്താക്കോൽ ഉപയോഗിച്ചാണ് വീട്ടിൽ കയറിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. വീട്ടിൽ മോഷണം നടന്നതായി കാണിച്ച് മോൻസണിന്‍റെ മകനും കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. സംഭവം സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഡിവൈ.എസ്.പി റസ്റ്റം പറഞ്ഞു. മോഷണത്തെക്കുറിച്ച് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#theft #monsonmavunkal #house #police #investigation

Next TV

Related Stories
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

Apr 29, 2024 08:45 PM

#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
Top Stories