#arrest |19കാരനെ കൊന്ന കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിക്ക് നേരെ വധശ്രമം: ആറുപേർ അറസ്റ്റിൽ

#arrest |19കാരനെ കൊന്ന കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിക്ക് നേരെ വധശ്രമം:  ആറുപേർ അറസ്റ്റിൽ
Mar 18, 2024 07:40 PM | By Susmitha Surendran

കഴക്കൂട്ടം: (truevisionnews.com)   19കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത കൗമാരക്കാരന് നേരെ വധശ്രമം.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരിമഠം കോളനിയിലെ അർഷാദി(19)നെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിക്ക് നേരെയാണ് വധശ്രമം നടന്നത്.

കൊലക്കേസിൽ ഒരുമാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയ പ്രതി ശ്രീകാര്യത്തെ ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ഇതിന് സമീപം വെച്ചാണ് അക്രമം നടന്നത്.

ഈ കഴിഞ്ഞ 14ന് ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. സഹോദരിയുമായി ബൈക്കിൽ പോയ ഏഴാം പ്രതിയെ മൂന്നു ബൈക്കിൽ എത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തു. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. കരിമഠം സ്വദേശികളായ യഥുകൃഷ്ണൻ (23), ഷിബിൻ (22), വിവേക് (22) സുൽഫി (26)എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളെല്ലാം കൊല്ലപ്പെട്ട അർഷാദിന്റെ സുഹൃത്തുക്കളാണ്. അർഷാദിനെ കൊന്നതിലുള്ള പ്രതികാരമായാണ് അക്രമം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

കാര്യവട്ടത്ത് കാറിൽ സഞ്ചരിക്കവേ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത ശേഷം കൂടുതൽ ചോദ്യം ചെയ്യുന്നതിന് വേണ്ടി ശ്രീകാര്യം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. 

#19yearold #man's #murder #attempt #minor #suspect #Six #people #arrested

Next TV

Related Stories
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

Apr 29, 2024 08:45 PM

#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
Top Stories