#iPhone | ഐഫോണ്‍ ആദ്യ മോഡല്‍ ലേലത്തിന്; പ്രാരംഭ വില റെക്കോര്‍ഡിലെത്തുമോ?

#iPhone | ഐഫോണ്‍ ആദ്യ മോഡല്‍ ലേലത്തിന്; പ്രാരംഭ വില റെക്കോര്‍ഡിലെത്തുമോ?
Mar 16, 2024 05:43 PM | By Aparna NV

(truevisionnews.com) ഐഫോണ്‍ മോഡലുകളോടുള്ള ആളുകളുടെ താല്‍പര്യത്തില്‍ ഒട്ടും കുറവ് ഇതുവരെയും വന്നിട്ടില്ല.2007 ല്‍ അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചത് മുതൽ ഇന്ന് വരെയും ഒരേ കൗതുകത്തോടെയാണ് ആളുകൾ ഐഫോണിന്റെ വ്യത്യസ്ത മോഡലുകളെ ഉറ്റുനോക്കുന്നത്.

ഇതുകൊണ്ടുതന്നെ 2007 ല്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ഐഫോണ്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പലരും ലേലത്തില്‍ വെക്കാറുണ്ട്. വന്‍ തുകയ്ക്കാണ് ഇവ വിറ്റുപോകാറുള്ളത് .

ആദ്യ ഐഫോണുകളിലൊന്ന് ലേലത്തിന് വെച്ചിരിക്കുകയാണിപ്പോൾ. 10000 ഡോളര്‍ അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്ന ഫോണിന് രണ്ട് ലക്ഷം വരെ കിട്ടിയേക്കാം എന്നാണ് കണക്കുകൂട്ടല്‍.

എല്‍എസ്ജി ഓക്ഷന്‍സിലാണ് ലേലം നടക്കുന്നത്. പഴയ ഐഫോണ്‍ എന്നതിലുപരി ആപ്പിള്‍ പരിമിതമായ എണ്ണം മാത്രം നിര്‍മിച്ച 4 ജിബി റാം വേരിയന്റാണ് ഇത്തവണ ലേലത്തില്‍ വെച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഈ നാല് ജിബി മോഡലുകളിലൊന്ന് ലേലത്തില്‍ പോയത് 190000 ഡോളറിനാണ് (1.57 ലക്ഷത്തിലേറെ രൂപ). എട്ട് ജിബി മോഡല്‍ ലേലത്തില്‍ പോയതിനേക്കാള്‍ കൂടുതല്‍ തുകയാണിത്.യഥാര്‍ത്ഥ പാക്കേജിലുള്ള തുറന്നിട്ടില്ലാത്തതും ഉപയോഗിച്ചിട്ടില്ലാത്തതുമായ ഫോണ്‍ ആണ് ലേലത്തിനുള്ളത്.

എന്തായാലും ഇത് വാങ്ങുന്നയാള്‍ ആപ്പിള്‍ കടുത്ത ആരാധകനായിരിക്കും എന്നതില്‍ സംശയമില്ല.

ആപ്പിള്‍ പുതിയ ഐഫോണ്‍ 16 അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഐഫോണിന്റെ സോഫ്റ്റ് വെയര്‍ തലത്തിലും ഡിസൈന്‍ തലത്തിലും എഐ അധിഷ്ഠിത മാറ്റങ്ങളും ഉൾപ്പെടുത്തി ഇത്തവണ വലിയൊരു മാറ്റം ഐഫോണിന്റെ പുതിയ മോഡലിൽ ഉണ്ടാവുമെന്നാണ് പറയപ്പെടുന്നത്.

#iPhone #1stmodel #auction #initialprice #record #high

Next TV

Related Stories
#telegram | ടെലഗ്രാമില്‍ വലിയ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നു; മുന്നറിയിപ്പുമായി ഗവേഷകര്‍

Jul 26, 2024 03:36 PM

#telegram | ടെലഗ്രാമില്‍ വലിയ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നു; മുന്നറിയിപ്പുമായി ഗവേഷകര്‍

സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന് മുമ്പ് തന്നെ ഹാക്കര്‍മാര്‍ അത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി...

Read More >>
#lunarsoil | ചന്ദ്രന്റെ മറുഭാ​ഗത്തെ മണ്ണിലും ജലാംശം; ചാങ് ഇ-5 കൊണ്ടുവന്ന മണ്ണില്‍ ചൈനീസ് ​ഗവേഷകരുടെ നിർണായക കണ്ടെത്തൽ

Jul 25, 2024 02:05 PM

#lunarsoil | ചന്ദ്രന്റെ മറുഭാ​ഗത്തെ മണ്ണിലും ജലാംശം; ചാങ് ഇ-5 കൊണ്ടുവന്ന മണ്ണില്‍ ചൈനീസ് ​ഗവേഷകരുടെ നിർണായക കണ്ടെത്തൽ

ജൂലൈ 16-ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള നേച്ചർ അസ്ട്രോണമി ജേണലിൽ ഫലം‌ പ്രസിദ്ധീകരിച്ചുവെന്ന് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട്...

Read More >>
#Whatsapp | ഇനി മൊബൈൽ നമ്പർ വേണ്ട; പുതിയ ഫീച്ചർ പുറത്തിറക്കാൻ വാട്സ്ആപ്പ്

Jul 22, 2024 03:44 PM

#Whatsapp | ഇനി മൊബൈൽ നമ്പർ വേണ്ട; പുതിയ ഫീച്ചർ പുറത്തിറക്കാൻ വാട്സ്ആപ്പ്

ഇപ്പോഴിതാ ആപ്പിന്റെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കുന്ന അപ്ഡേറ്റിന് കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്....

Read More >>
#twowheelermileage | ബൈക്ക് മൈലേജ് ഉടനടി കൂടും! ഇതാ ചില പൊടിക്കൈകൾ

Jul 20, 2024 09:37 PM

#twowheelermileage | ബൈക്ക് മൈലേജ് ഉടനടി കൂടും! ഇതാ ചില പൊടിക്കൈകൾ

മുൻ ടയറിലെ വായു 22 പിഎസ്ഐ മുതൽ 29 പിഎസ്ഐ വരെയും പിന്നിലെ ടയറിൽ 30 പിഎസ്ഐ മുതൽ 35 പിഎസ്ഐ വരെയുമാണ് എന്നാണ്...

Read More >>
#Windows | ലോകം നിശ്ചലം: പണിമുടക്കി വിൻഡോസ്; കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു

Jul 19, 2024 01:50 PM

#Windows | ലോകം നിശ്ചലം: പണിമുടക്കി വിൻഡോസ്; കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു

വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രശ്നമാണ് വ്യാപക പ്രതിസന്ധിക്ക്...

Read More >>
#nasa | വിമാനത്തിന്‍റെ വലിപ്പവും അതിശയിപ്പിക്കുന്ന വേഗവും; ഭീമന്‍ ഛിന്നഗ്രഹം നാളെ ഭൂമിക്ക് അടുത്ത്, മനുഷ്യന് ഭീഷണിയോ?

Jul 16, 2024 12:08 PM

#nasa | വിമാനത്തിന്‍റെ വലിപ്പവും അതിശയിപ്പിക്കുന്ന വേഗവും; ഭീമന്‍ ഛിന്നഗ്രഹം നാളെ ഭൂമിക്ക് അടുത്ത്, മനുഷ്യന് ഭീഷണിയോ?

ഭാവിയില്‍ ഭൂമിക്ക് അരികിലെത്തുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ലോകത്തെ പ്രധാന ബഹിരാകാശ ഏജന്‍സികളെല്ലാം...

Read More >>
Top Stories