#health | ഉറക്കംതൂങ്ങികൾ കരുതണം; അസുഖം വരാനുള്ള ലക്ഷണമാണ്

#health | ഉറക്കംതൂങ്ങികൾ കരുതണം; അസുഖം വരാനുള്ള ലക്ഷണമാണ്
Mar 15, 2024 02:20 PM | By Athira V

www.truevisionnews.com പല തരം ഉറക്കക്കാരെ നമ്മൾക്കറിയാം. രാത്രി നേരത്തെ കിടന്ന് അതിരാവിലെ എണീക്കുന്നവർ, രാത്രി ഉറങ്ങാതെ പകൽ മുഴുവൻ ഉറക്കം തൂങ്ങുന്നവർ, ഏത് ബഹളത്തിനിടയിലും എവിടെയും കിടന്ന് ഉറങ്ങാൻ കഴിവുള്ളവർ എന്നിങ്ങനെ നീളുന്നു ഉറക്കക്കാരുടെ ലിസ്റ്റ്. ഏത് തരത്തിലുള്ള ഉറക്കക്കാരാണെങ്കിലും ഉറക്കത്തിന്റെ അളവും ഗുണമേന്മയും കൃത്യമായി കിട്ടിയില്ലെങ്കിൽ പ്രശ്‌നമാണ്.

മനുഷ്യചരിത്രത്തിൽ തന്നെ ഏറ്റവും ഉറക്കമില്ലാത്ത കാലഘട്ടമാണ് 21ാം നൂറ്റാണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. വർധിച്ചുവരുന്ന അസുഖങ്ങളിലേക്ക് വിരൽ ചൂണ്ടുമ്പോൾ പലപ്പോഴും തഴയപ്പെടുന്ന കാര്യങ്ങളിലൊന്നാണ് ഉറക്കക്കുറവ്. ഉറക്കം നഷ്ടപ്പെട്ടാൽ സംഭവിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ ലോക ഉറക്കദിനത്തിൽ ഗൗരവമായിത്തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്.

ഏറ്റവുമധികം ഉറങ്ങുന്ന ജീവികളിലൊന്നാണ് മനുഷ്യൻ. ശരീരത്തിലെ അവയവങ്ങൾക്കും പ്രധാനമായി തലച്ചോറിനും ഉറക്കം എന്ന വിശ്രമം അനിവാര്യമാണ്. ഉറക്കക്കുറവ് ഏറ്റവും പെട്ടന്ന് ബാധിക്കാൻ സാധ്യതയുള്ള അവയവം ഹൃദയമാണ്. ഉറങ്ങുമ്പോൾ ശരീരം വിശ്രിക്കുകയാണെന്നതിനാൽ രക്തസമ്മർദ്ദം വളരെ കുറവായിരിക്കും.

ഇത് ഹൃദയത്തിന് ലഭിക്കുന്ന വിശ്രമസമയമാണ്. ശരാശരി മനുഷ്യന്റെ ഹൃദയമിടിപ്പ് 60 മുതൽ 100 വരേയാണെന്നിരിക്കെ ഉറക്കത്തിൽ ഇത് 40 മുതൽ 50 വരേയായി കുറയാറുണ്ട്. എന്നാൽ ഉറങ്ങാതെ ഇരിക്കുന്ന ഒരാൾ ഹൃദയത്തെ കൂടുതൽ പ്രവർത്തിപ്പിക്കുകയും ക്രമേണ അമിത മിടിപ്പുകളിലൂടെ ഹൃദയ പേശികളുടെ ശക്തി കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഭാവിയിൽ ഹൃദേൃാഗ സംബന്ധമായ അസുഖങ്ങൾ വിളിച്ചുവരുത്തും.

ശ്വാസകോശത്തിനാണ് രണ്ടാമത് അസുഖങ്ങൾ വരാൻ സാധ്യതയുള്ളത്. മിനിറ്റിൽ 12 മുതൽ 20 തവണയാണ് ശരാശരി മനുഷ്യൻ ശ്വാസമെടുക്കുന്നത്. ഇതും ഉറക്കത്തിനിടെ ഗണ്യമായി കുറയുന്നു. ശ്വാസകോശത്തിനും അധികജോലി ചെയ്യേണ്ടതായി വരുന്നു. കൂടാതെ ശ്വാസകോശത്തിനകത്തെ കഫം പുറന്തള്ളപ്പെടുന്നത് ഉറക്കത്തിനിടെയാണ്.

ഉറക്കക്കുറവുള്ളവർക്ക് സ്ഥിരമായി ജലദോഷവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വരാൻ സാധ്യത കൂടുതലാണ്. മറ്റു പല അവയവങ്ങൾക്കും അസുഖങ്ങൾ വരുമെങ്കിലും ഉറക്കക്കുറവ് ഏറ്റവുമധികം ഗുരുതരമായി ബാധിക്കുന്ന അവയവം തലച്ചോറ് തന്നെയാണ്. തലച്ചോറിനുള്ള വിശ്രമമാണ് പ്രധാനമായും ഉറക്കം.

ഉറക്കക്കുറവ് തലച്ചോറിലെ ന്യൂറോണുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. പഠനത്തെയും ഓർമശക്തിയേയും നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസാണ് ഇതിൽ ആദ്യ ഇര. ഹിപ്പോകാമ്പസിനെ ഉറക്കക്കുറവ് ബാധിക്കുന്നതോടെ വ്യക്തിയുടെ ദൈനംദിന ജീവിതം ദുസ്സഹമാകുന്നു.

അനായാസമായി ചെയ്യാമായിരുന്ന കാര്യങ്ങളിൽ പിഴവ് സംഭവിക്കുക, ദൈനംദിന കാര്യങ്ങൾ മറന്നുപോവുക എന്നിവ ഇവയിൽ ചിലത് മാത്രമാണ്. എക്‌സ്‌റ്റോറിനൽ കോർട്ടക്‌സ് എന്ന ഭാഗത്തിനെയും ഉറക്കക്കുറവ് ബാധിക്കുന്നതോടെ വ്യക്തിക്ക് അൽഷൈമേഴ്‌സ് രോഗം വരാനുള്ള സാധ്യത പതിൻമടങ്ങ് വർധിക്കുകയാണ്.

 പ്രിഫോർണ്ടൽ കോർട്ടക്‌സിനെ ഉറക്കക്കുറവ് ബാധിക്കുന്നതോടെ തിരിച്ചറിവിനുള്ള കഴിവ് നഷ്ടപ്പെടുന്ന അസുഖങ്ങൾ വരാൻ സാധ്യത വർധിക്കുന്നു. പ്രൈമറി മോട്ടർ കോർടെക്‌സും പ്രിസെൻട്രൽ ജൈറസും തലച്ചോറിലെ ചലനത്തെ നിയന്ത്രിക്കുന്ന ഭാഗങ്ങളാണ്. ഇവയേയും ഉറക്കുറവ് ക്രമേണ ബാധിക്കുന്നു.

ഇത് ചലനപരമായ അസുഖങ്ങൾ വരാൻ കാരണമായേക്കാം. ഉറങ്ങിയില്ലെങ്കിലും പ്രശ്‌നമൊന്നുമില്ല എന്ന് പറയുന്നവർക്കാണ് ഉറക്കക്കുറവ് കൊണ്ട് ഏറ്റവുമധികം പ്രശ്‌നങ്ങൾ വരാൻ പോകുന്നത്. മധ്യവയസ്സാകുന്നതോടെ ഉറക്കക്കുറവ് അവരെ ഗുരുതരമായിത്തന്നെ ബാധിക്കുന്നു. ശരീരത്തിലെ എല്ലാ ഭാഗങ്ങളും തന്നെ അമിതമായി ജോലി ചെയ്തതിനാൽ അകാലചരമത്തിലേക്ക് ഇവർ എത്തിച്ചേരാനും സാധ്യത കൂടുതലാണ്.

#sleepy #ones #beware #it #is #sign #illness

Next TV

Related Stories
#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

Apr 27, 2024 07:50 PM

#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

തൈര് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും....

Read More >>
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
Top Stories