#SquidRoast | കൂന്തൾറോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കിയാലോ

#SquidRoast |  കൂന്തൾറോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കിയാലോ
Mar 15, 2024 12:17 PM | By Aparna NV


(truevisionnews.com) വ്യത്യസ്തമായ മീൻ വിഭവങ്ങൾ മലയാളിക്കെന്നും പ്രിയമാണ്. മത്സ്യ വിഭവങ്ങളിൽ പ്രധാനിയാണ് കൂന്തൾ. കൂന്തൾ പൊരിച്ചത് ,കറിവച്ചത് ,റോസ്റ്റ് അങ്ങനെ കൂന്തളിൻറെ എല്ലാ വിഭവങ്ങളോടും നമ്മള് മലയാളികൾക്ക് ഒരിഷ്ടമുണ്ട്.കൂന്തൾറോസ്റ്റ് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കിയാലോ.

ചേരുവകൾ

കൂന്തൾ : കാൽകിലോ (വട്ടത്തിൽ അരിഞ്ഞത്)

സവാള : 2 എണ്ണം (ചെറുതായി അരിഞ്ഞത്)

തക്കാളി : 2 എണ്ണം (ചെറുതായി അരിഞ്ഞത്)

ഇഞ്ചി-വെളുത്തുളളി പേസ്റ്റ്: 1 സ്പൂൺ വീതം

കറിവേപ്പില : ആവശ്യത്തിന്

മുളക് പൊടി : 2 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി : ½ ടീസ്പൂൺ

മല്ലിപ്പൊടി : ½ ടീസ്പൂൺ

പെരുംജീരകപ്പൊടി : ¼ ടേബിൾ സ്പൂൺ

ഗരം മസാല : 1 ടേബിൾ സ്പൂൺ

ചിക്കൻ മസാല : 1 ടേബിൾ സ്പൂൺ

വെളിച്ചെണ്ണ : ആവശ്യത്തിന്

ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ കൂന്തളെടുത്ത് അതിലേക്ക് മുളക് പൊടി- 1 സ്പൂൺ, മഞ്ഞൾ പൊടി- ¼ സ്പൂൺ, ഗരം മസാല- ½ സ്പൂൺ, അല്പം ഉപ്പ് ഇവ ചേർത്ത് മസാല പുരട്ടി അര മണിക്കൂർ വെയ്ക്കുക.

അതിന് ശേഷം ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ഇരുമ്പുചട്ടിയിൽ പൊരിച്ചെടുത്തു ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.

ശേഷം അതേ ഇരുമ്പു ചട്ടിയിൽ ആവശ്യത്തിനു എണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു കറിവേപ്പില ഇട്ടു സവാള, തക്കാളി വഴറ്റുക. അതിലേക്കു ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ബാക്കിയുള്ള മസാല പൊടികളും ചേർത്ത് വഴറ്റുക.

ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാം. പൊടികളുടെ മണം മാറുന്ന വരെ ചെറുതീയിൽ അടച്ചു വേവിക്കുക.

ശേഷം പൊരിച്ചു വച്ചിരിക്കുന്ന കൂന്തൾ അതിലേക്കു ഇട്ടു അല്പം ചിക്കൻ മസാലയും ചേർത്ത് 3 മിനിറ്റ് അടച്ചു വച്ച് വേവിച്ച ശേഷം വാങ്ങി ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ കഴിക്കാവുന്നതാണ് .

#SquidRoast

Next TV

Related Stories
#cookery | ചീരയും ക്യാരറ്റുമൊക്കെ ചേര്‍ത്ത് നല്ല ഹെല്‍ത്തി പുട്ട്; റെസിപ്പി

Jul 23, 2024 04:43 PM

#cookery | ചീരയും ക്യാരറ്റുമൊക്കെ ചേര്‍ത്ത് നല്ല ഹെല്‍ത്തി പുട്ട്; റെസിപ്പി

ചീരയും ക്യാരറ്റുമൊക്കെ ചേര്‍ത്ത് നല്ല ഹെല്‍ത്തിയായ ഒരു പുട്ട് തയ്യാറാക്കിയാലോ?...

Read More >>
#cookery | ചക്കയുണ്ടോ വീട്ടിൽ? കിടിലന്‍ പുട്ട് തയ്യാറാക്കി നോക്കൂ....

Jul 22, 2024 04:08 PM

#cookery | ചക്കയുണ്ടോ വീട്ടിൽ? കിടിലന്‍ പുട്ട് തയ്യാറാക്കി നോക്കൂ....

മലയാളികള്‍ക്ക് ഇഷ്ടമുള്ള ഒരു വിഭവമാണ് പുട്ട്....

Read More >>
#cookery | ബീറ്റ്റൂട്ട് പുട്ട് ഈസിയായി തയ്യാറാക്കാം

Jul 20, 2024 02:03 PM

#cookery | ബീറ്റ്റൂട്ട് പുട്ട് ഈസിയായി തയ്യാറാക്കാം

ഹെൽത്തിയും രുചികരവുമായ സ്പെഷ്യൽ ബീറ്റ്റൂട്ട് പുട്ട്...

Read More >>
#cookery | വീട്ടില്‍ തയ്യാറാക്കാം ഈന്തപ്പഴം ലഡ്ഡു; റെസിപ്പി

Jul 16, 2024 10:58 AM

#cookery | വീട്ടില്‍ തയ്യാറാക്കാം ഈന്തപ്പഴം ലഡ്ഡു; റെസിപ്പി

ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളർച്ച മാറാനും ദഹനം എളുപ്പമാകാനും ഈന്തപ്പഴം...

Read More >>
#mayonnaise | രണ്ട് മിനിറ്റ് കൊണ്ട് എളുപ്പത്തിൽ വീട്ടിൽ മയൊണൈസ് തയ്യാറാക്കാം

Jul 14, 2024 11:55 AM

#mayonnaise | രണ്ട് മിനിറ്റ് കൊണ്ട് എളുപ്പത്തിൽ വീട്ടിൽ മയൊണൈസ് തയ്യാറാക്കാം

വളരെ എളുപ്പത്തിൽ കടയിൽ നിന്നൊന്നും മേടിക്കാതെ വീട്ടിൽ തന്നെ നല്ല അടിപൊളി...

Read More >>
#cookery | ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

Jul 14, 2024 10:17 AM

#cookery | ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

ഈ ഓണസദ്യയ്ക്കൊരുക്കാൻ ഒരു സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി...

Read More >>
Top Stories