(truevisionnews.com) വേനൽക്കാലത്ത് തണുത്ത ജ്യൂസോ പാനീയങ്ങളോ കുടിക്കുന്നത് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. ശരീരത്തിൽ കൂടുതൽ ജലംശം നിൽക്കാൻ ഏറ്റവും മികച്ച പഴമാണ് തണ്ണിമത്തൻ.

ധാരാളം ജലാംശം അടങ്ങിയിട്ടുള്ള ഇവ ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ ഈ വേനൽക്കാലത്ത് തണ്ണിമത്തൻ ഷേയ്ക്ക് ഉറപ്പായും കഴിക്കാവുന്നതാണ്.
തണ്ണിമത്തൻ ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്നറിയാം...
വേണ്ട ചേരുവകൾ...
അരിഞ്ഞ തണ്ണിമത്തൻ 2 കപ്പ്
തേങ്ങാ വെള്ളം 1 കപ്പ്
പുതിന ഇല 10 എണ്ണം
ഉപ്പ് 1 നുള്ള്
തയ്യാറാക്കുന്ന വിധം...
തണ്ണിമത്തൻ, പുതിന, തേങ്ങാവെള്ളം എന്നിവ മിനുസമാർന്നത് വരെ ബ്ലെൻഡറിൽ അടിച്ചെടുക്കുക. ശേഷം ഉപ്പ് ചേർത്ത് 10 സെക്കൻഡ് യോജിപ്പിക്കുക. ശേഷം കുടിക്കുക.
#Watermelon #shake #recipe
