#tech | ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായത് ഒന്നര മണിക്കൂര്‍, കാരണമെന്ത്? ഖേദം അറിയിച്ച് മെറ്റ

#tech | ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായത് ഒന്നര മണിക്കൂര്‍, കാരണമെന്ത്? ഖേദം അറിയിച്ച് മെറ്റ
Mar 6, 2024 08:21 AM | By Athira V

ദില്ലി: www.truevisionnews.com മെറ്റയുടെ കീഴിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി നിശ്ചലമായത് ഒന്നര മണിക്കൂര്‍. ഇത്രയധികം സമയം ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമാകുന്നതും അപൂര്‍വമാണ്.

ഇതിനുമുമ്പും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം നേരം പ്രവര്‍ത്തന രഹിതമായിരുന്നില്ല. ഫേയ്സബുക്ക് തനിയെ ലോഗ്ഡ് ഔട്ടാവുകയായിരുന്നു.

പിന്നീട് പ്രശ്നം പരിഹരിച്ചശേഷം ലോഗ്ഡ് ഇന്‍ ആകുകയും ചെയ്തു. ഇന്നലെ രാത്രി 8.45ന് ശേഷമാണ് സംഭവം. ആപ്പുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കെയാണ് തനിയെ ലോഗ് ഔട്ട് ആയത്.

ഫേയ്സ്ബുക്ക് മെസഞ്ചർ, ത്രെഡ് എന്നീ ആപ്പുകളും പ്രവർത്തന രഹിതമായി. എന്നാല്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത് ഒന്നര മണിക്കൂറിനുശേഷമാണ് ആപ്പുകള്‍ പ്രവര്‍ത്തന സജ്ജമായത്. ഉപയോക്താക്കള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദം അറിയിച്ച മെറ്റ പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതായും വ്യക്തമാക്കി.

എന്നാല്‍, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് തടസം നേരിടാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന കാര്യം ഉള്‍പ്പെടെ അധികൃതര്‍ അറിയിച്ചിട്ടില്ല.

പ്രവര്‍ത്തനം നിലച്ചതോടെ #facebook, #facebookdown ഹാഷ്ടാഗുകള്‍ എക്സില്‍ ട്രെന്‍റിംഗ് ആയിരുന്നു. നൂറുകണക്കിന് പോസ്റ്റുകളാണ് ഇത് സംബന്ധിച്ച് എക്സില്‍ ആളുകള്‍ പോസ്റ്റ് ചെയ്തത്. നിരവധി ട്രോളുകളും വരുന്നുണ്ട്.

അതേ സമയം ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തടസമാണോ മെറ്റയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമല്ല. നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകളാണ് മുറിഞ്ഞുപോയത്.

ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന് മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു എന്നാണ് വിവരം.

ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ടെലികോം ട്രാഫികിന്റെ 25 ശതമാനത്തെ പ്രശ്‌നം ബാധിച്ചതായാണ് ഹോങ്കോങ് ടെലികോം കമ്ബനിയായ എച്ചിജിസി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് പറയുന്നത്.

#facebook #down #1.5 #hours #reason #unknown #meta #users #reports #indicate #problems #facebook #instagram

Next TV

Related Stories
#telegram | ടെലഗ്രാമില്‍ വലിയ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നു; മുന്നറിയിപ്പുമായി ഗവേഷകര്‍

Jul 26, 2024 03:36 PM

#telegram | ടെലഗ്രാമില്‍ വലിയ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നു; മുന്നറിയിപ്പുമായി ഗവേഷകര്‍

സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന് മുമ്പ് തന്നെ ഹാക്കര്‍മാര്‍ അത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി...

Read More >>
#lunarsoil | ചന്ദ്രന്റെ മറുഭാ​ഗത്തെ മണ്ണിലും ജലാംശം; ചാങ് ഇ-5 കൊണ്ടുവന്ന മണ്ണില്‍ ചൈനീസ് ​ഗവേഷകരുടെ നിർണായക കണ്ടെത്തൽ

Jul 25, 2024 02:05 PM

#lunarsoil | ചന്ദ്രന്റെ മറുഭാ​ഗത്തെ മണ്ണിലും ജലാംശം; ചാങ് ഇ-5 കൊണ്ടുവന്ന മണ്ണില്‍ ചൈനീസ് ​ഗവേഷകരുടെ നിർണായക കണ്ടെത്തൽ

ജൂലൈ 16-ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള നേച്ചർ അസ്ട്രോണമി ജേണലിൽ ഫലം‌ പ്രസിദ്ധീകരിച്ചുവെന്ന് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട്...

Read More >>
#Whatsapp | ഇനി മൊബൈൽ നമ്പർ വേണ്ട; പുതിയ ഫീച്ചർ പുറത്തിറക്കാൻ വാട്സ്ആപ്പ്

Jul 22, 2024 03:44 PM

#Whatsapp | ഇനി മൊബൈൽ നമ്പർ വേണ്ട; പുതിയ ഫീച്ചർ പുറത്തിറക്കാൻ വാട്സ്ആപ്പ്

ഇപ്പോഴിതാ ആപ്പിന്റെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കുന്ന അപ്ഡേറ്റിന് കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്....

Read More >>
#twowheelermileage | ബൈക്ക് മൈലേജ് ഉടനടി കൂടും! ഇതാ ചില പൊടിക്കൈകൾ

Jul 20, 2024 09:37 PM

#twowheelermileage | ബൈക്ക് മൈലേജ് ഉടനടി കൂടും! ഇതാ ചില പൊടിക്കൈകൾ

മുൻ ടയറിലെ വായു 22 പിഎസ്ഐ മുതൽ 29 പിഎസ്ഐ വരെയും പിന്നിലെ ടയറിൽ 30 പിഎസ്ഐ മുതൽ 35 പിഎസ്ഐ വരെയുമാണ് എന്നാണ്...

Read More >>
#Windows | ലോകം നിശ്ചലം: പണിമുടക്കി വിൻഡോസ്; കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു

Jul 19, 2024 01:50 PM

#Windows | ലോകം നിശ്ചലം: പണിമുടക്കി വിൻഡോസ്; കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു

വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രശ്നമാണ് വ്യാപക പ്രതിസന്ധിക്ക്...

Read More >>
#nasa | വിമാനത്തിന്‍റെ വലിപ്പവും അതിശയിപ്പിക്കുന്ന വേഗവും; ഭീമന്‍ ഛിന്നഗ്രഹം നാളെ ഭൂമിക്ക് അടുത്ത്, മനുഷ്യന് ഭീഷണിയോ?

Jul 16, 2024 12:08 PM

#nasa | വിമാനത്തിന്‍റെ വലിപ്പവും അതിശയിപ്പിക്കുന്ന വേഗവും; ഭീമന്‍ ഛിന്നഗ്രഹം നാളെ ഭൂമിക്ക് അടുത്ത്, മനുഷ്യന് ഭീഷണിയോ?

ഭാവിയില്‍ ഭൂമിക്ക് അരികിലെത്തുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ലോകത്തെ പ്രധാന ബഹിരാകാശ ഏജന്‍സികളെല്ലാം...

Read More >>
Top Stories