ന്യൂഡൽഹി: www.truevisionnews.com മെറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫെയ്സ്‌ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പ്രവർത്തനത്തിൽ തടസ്സം നേരിടുന്നു. ചൊവ്വാഴ്ച രാത്രി 8.45നു ശേഷമാണ് അക്കൗണ്ടുകളിൽ തടസ്സം നേരിട്ടത്.
വീണ്ടും ലോഗിൻ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. മൊബൈൽ ആപ്പുകളിലും ബ്രൗസറുകളിലും സേവനത്തിൽ തടസ്സം നേരിടുന്നു.
അക്കൗണ്ടിൽ കയറുമ്പോൾ തനിയെ ലോഗൗട്ട് ആകുകയാണ്. പിന്നീട് ലോഗിൻ ചെയ്യുമ്പോൾ പാസ്‌വേർഡ് തെറ്റാണെന്നു നോട്ടിഫിക്കേഷൻ വരികയും ചെയ്യുന്നു.
#unexpected #outage #facebook #instagram #users #locked #out