മാനന്തവാടി: കുറ്റ്യാടി - വയനാട് റോഡിൽ വെള്ളമുണ്ടയിൽ വാഹനാപകടം. സ്കൂട്ടർ യാത്രികൻ മരിച്ചു, ഒരാൾക്ക് സാരമായ പരിക്ക് . കോഴിക്കോട് കുറ്റ്യാടി നരിപ്പറ്റ സ്വദേശി നിപുൻ (25) ആണ് മരിച്ചത്. സഹയാത്രികൻ വിപിൻ (27) ന് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. വെള്ളമുണ്ട പത്താംമൈലിലാണ് സംഭവം. സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നിപുൻ തൽസമയം മരിച്ചു. വിപിനിനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
The deceased was a native of Naripatta; Vehicle accident in Velamunda; Scooter rider dead, one seriously injured
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)