Mar 5, 2024 09:02 AM

കൊച്ചി: (truevisionnews.com) വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ മരിച്ച നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ഗാന്ധി സ്‌ക്വയറിൽ എംഎൽഎമാർ നടത്തുന്ന ഉപവാസ സമരത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പങ്കാളിയാകും.

മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പള്ളി എന്നീ എംഎൽഎമാരാണ് ഉപവാസമിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തയാറെടുക്കുകയാണ് കോൺഗ്രസ്. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ കോതമംഗലത്തെത്തിയിട്ടുണ്ട്.

ഇന്ദിരയുടെ കുടുംബത്തിനു നീതി ഉറപ്പിക്കണമെന്നും വന്യജീവി ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് എംഎൽഎമാർ ഇന്നലെ ഉപവാസ സമരം തുടങ്ങിയത്.

എറണാകുളം ജില്ലയിൽ കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഇന്ദിര രാമകൃഷ്ണന്റെ സംസ്കാരം ഇന്ന് നടക്കും. പത്തുമണിക്ക് കാഞ്ഞിരവേലിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

നേര്യമംഗലത്തും കോതമംഗലത്തും കൂടുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. ഇന്നലെ രാത്രിവൈകി മാത്യു കുഴൽനാടൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും അറസറ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധമുണ്ട്.

സമരപ്പന്തലിലുണ്ടായിരുന്ന മുഹമ്മദ് ഷിയാസ് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് അറസ്റ്റ് ചെയ്ത് . പ്രവർത്തകർ പ്രതിഷേധിച്ചതോടെ പൊലീസ് ലാത്തി വീശി.

രോഷാകുലരായ പ്രവർത്തകർ പൊലീസ് വാഹനം തകർത്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത 14 കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായി. തുടർന്നു സമരപ്പന്തലിലുണ്ടായിരുന്ന മാത്യു കുഴൽനാടനെയും അറസ്റ്റ് ചെയ്തു.

#Opposition #leader #also #fasts; #Congress #preparing #for #state #wide #protest

Next TV

Top Stories