വെല്ലിംഗ്ടണ്‍: (truevisionnews.com) ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ ജയിച്ചതോടെ ലോ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യ. ഒന്നാം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഒന്നാമത് എത്തിയത്.
എട്ട് മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 62 പോയന്‍റും 64.58 വിജയശതമാനവുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും അടക്കം 36 പോയന്‍റും 60 വിജയശതമാവുമാണുള്ളത്.
മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയ ആണ്. 11 ടെസ്റ്റുകളില്‍ ഏഴ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും അടക്കം 78 പോയന്‍റും 59.09 വിജയശതമാനവുമായാണ് ഓസീസ് മൂന്നാം സ്ഥാനത്തുള്ളത്.
എട്ടിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഓസ്ട്രേലിയക്ക് ഇന്ത്യയെ മറികടക്കാനാവും. ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് വീഴും. എന്നാല്‍ ഏഴിന് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് തുടങ്ങുന്നതിനാല്‍ ഇതില്‍ ജയിച്ചാല്‍ ഒന്നാം സ്ഥാനം ഇന്ത്യക്ക് സുരക്ഷിതമാക്കാം.
ബംഗ്ലാദേശ്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് നാലു മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്ക ഏഴാം സ്ഥാനത്തുള്ള പട്ടികയില്‍ ഇംഗ്ലണ്ടിന്‍റെ കാര്യമാണ് ഏറ്റവും കഷ്ടം. ഒമ്പത് മത്സരങ്ങളില്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയുമുള്ള ഇംഗ്ലണ്ട് 21 പോയന്‍റും 19.44 വിജയശതമാനവുമായി എട്ടാം സ്ഥാനത്താണ്. ശ്രീലങ്ക മാത്രമാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്.
ന്യൂസിലന്‍ഡിനെതിരായ വെല്ലിങ്ടണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ 172 റണ്‍സിന്‍റെ ആധികാരിക ജയമാണ് ഇന്ന് നേടിയത്.
ഓസീസിനെ രണ്ടാം ഇന്നിംഗ്സില്‍ 164 റണ്‍സിന് പുറത്താക്കി 369 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങി ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ 196 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ബാറ്റിംഗില്‍ 41 റണ്‍സുമായി ഓസീസിന്‍റെ ടോപ് സ്കോററായ നേഥന്‍ ലിയോണ്‍ ബൗളിംഗില്‍ ആറ് വിക്കറ്റും വീഴ്ത്തി കിവീസിനെ കറക്കിയിട്ടു. സ്കോര്‍ ഓസ്ട്രേലിയ 383, 164, 179, 196.
#Good #news #ahead #Dharamshala #Test, #IndiaNo #WorldTestChampionship; #England #ranked #eighth