#Google | ഇന്ത്യൻ മാട്രിമോണി ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ

#Google | ഇന്ത്യൻ മാട്രിമോണി ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ
Mar 2, 2024 08:21 AM | By MITHRA K P

ന്യൂയോർക്: (truevisionnews.com) സർവീസ് ഫീസ് സംബന്ധിച്ച തർക്കത്തിൽ ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകളാണ് ഗൂഗിൾ വെള്ളിയാഴ്ച നീക്കം ചെയ്തത്.

ഇൻ-ആപ്പ് പേയ്‌മെൻ്റുകൾക്ക് 11% മുതൽ 26% വരെ ഫീസ് ചുമത്തുന്നതിൽ നിന്ന് ഗൂഗിളിനെ തടയാൻ ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നടത്തുന്ന ശ്രമങ്ങളെ കേന്ദ്രീകരിച്ചാണ് തർക്കം. സ്റ്റാർട്ടപ്പുകൾക്ക് ഇളവ് നൽകരുതെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ഫീസ് ഈടാക്കുന്നതിനോ ആപ്പുകൾ നീക്കം ചെയ്യുന്നതിനോ ഗൂഗിളിന് അനുമതി ലഭിച്ചിരുന്നു.

ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി ആപ്പ് എന്നീ ആപ്പുകളാണ് പ്ലേസ്റ്റോറിൽ നിന്ന് ഡിലീറ്റ് ചെയ്തത്. ഇന്ത്യൻ ഇൻ്റർനെറ്റ് ഉപഭോക്താക്കൾക്ക് ഇതൊരു കനത്ത തിരിച്ചടിയായിരിക്കുമെന്ന് മാട്രിമോണിയൽ കമ്പനി സ്ഥാപകൻ മുരുകവേൽ ജാനകിരാമൻ പ്രതികരിച്ചു. 'ഞങ്ങളുടെ ആപ്പുകൾ ഓരോന്നായി ഇല്ലാതാക്കുന്നു.

എല്ലാ മുൻനിര മാട്രിമോണി സേവനങ്ങളും ഇല്ലാതാക്കപ്പെടും എന്നാണ് ഇതിനർത്ഥം' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് മാട്രിമോണി പ്രവർത്തിപ്പിക്കുന്ന മാട്രിമോണി ഡോട്കോം, ജീവൻസതി പ്രവർത്തിപ്പിക്കുന്ന ഇൻഫോ എഡ്ജ് എന്നീ ആപ്പുകൾക്ക് പ്ലേ സ്റ്റോർ നിയമങ്ങൾ ലംഘിച്ചതിന് ​ആൽഫബെറ്റ് ഇങ്കിന്റെ യൂണിറ്റ് നോട്ടീസ് അയച്ചിരുന്നു.

നീക്കം ചെയ്യലിന് ശേഷം ​മാട്രിമോണി ഡോട്കോമിന്റെ ഓഹരികൾ 2.7 ശതമാനവും ഇൻഫോ എഡ്ജിന്റെ 1.5 ശതമാനവുമായി ഇടിഞ്ഞു. ഗൂഗിൾ പ്ലേയിൽ നിന്ന് ലഭിച്ച മൂല്യത്തിന് ചില ഇന്ത്യൻ കമ്പനികൾ പണം നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ഗൂഗിൾ ചൂണ്ടിക്കാട്ടി.

#Indian #matrimony #apps #removed #Playstore #Google

Next TV

Related Stories
#caroffer | കാർ വാങ്ങുവാൻ പ്ലാനുണ്ടോ? എങ്കിൽ വർഷാവസാന വിലക്കിഴിവിന് സ്വന്തമാക്കാം

Dec 5, 2024 03:55 PM

#caroffer | കാർ വാങ്ങുവാൻ പ്ലാനുണ്ടോ? എങ്കിൽ വർഷാവസാന വിലക്കിഴിവിന് സ്വന്തമാക്കാം

നിങ്ങൾ ഈ കമ്പനികളുടെ കാറുകൾ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, അവയിൽ ലഭ്യമായ വർഷാവസാന കിഴിവുകളെക്കുറിച്ച്...

Read More >>
#instagram | ഇൻസ്റ്റയ്ക്കും പണികിട്ടിയോ? ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍

Dec 4, 2024 09:15 PM

#instagram | ഇൻസ്റ്റയ്ക്കും പണികിട്ടിയോ? ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍

ഇന്ന് ഉച്ച മുതല്‍ സമാനമായ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഡൗണ്‍ ഡിറ്റക്ടറും...

Read More >>
#otp | ശ്രദ്ധിക്കുക...! ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം; കാരണമിതാണ്

Nov 28, 2024 03:47 PM

#otp | ശ്രദ്ധിക്കുക...! ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം; കാരണമിതാണ്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനികള്‍ക്ക് കഴിയാതെ വന്നാലാണ് ഈ പ്രതിസന്ധി...

Read More >>
#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

Nov 17, 2024 08:55 PM

#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

സൈനികരംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണ വിജയത്തിലൂടെ...

Read More >>
#mesyatsevisland | മനോഹര ദ്വീപ്  വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Nov 16, 2024 10:54 PM

#mesyatsevisland | മനോഹര ദ്വീപ് വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പഠനത്തിന്‍റെ ഭാഗമായി നടത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ വിശകലനമാണ് ഈ കണ്ടെത്തലിലേക്ക് കുട്ടി ഗവേഷകരെ...

Read More >>
#Lenovo | പ്രൊഫഷണലുകളെ  ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

Nov 16, 2024 03:37 PM

#Lenovo | പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന...

Read More >>
Top Stories