#PMarsho | ‘സിദ്ധാർഥ് എസ്എഫ്ഐ പ്രവർത്തകൻ’ ഫ്ലക്സിനെ ന്യായീകരിച്ച് പി.എം.ആർഷോ

#PMarsho | ‘സിദ്ധാർഥ് എസ്എഫ്ഐ പ്രവർത്തകൻ’ ഫ്ലക്സിനെ ന്യായീകരിച്ച് പി.എം.ആർഷോ
Mar 1, 2024 10:35 PM | By Athira V

തിരുവനന്തപുരം: www.truevisionnews.com സിദ്ധാർഥ് എസ്എഫ്ഐ പ്രവർത്തകൻ എന്ന ഫ്ലക്സിനെ ന്യായീകരിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ.ക്യാമ്പസിൽ നടന്ന എസ്എഫ്ഐയുടെ പല പരിപാടികളിലും സിദ്ധാർഥ് പങ്കെടുത്തിരുന്നു.

ഇതിൻറെ ചിത്രങ്ങൾ തങ്ങളുടെ പക്കൽ ഉ​ണ്ടെന്നും ക്യാമ്പസുകളിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത ആക്രമമാണ് സിദ്ധാർഥിന് നേരെ ഉണ്ടായതെന്നും അദ്ദേഹംപറഞ്ഞു.

വയനാട് വെറ്ററിനറി കോളജിൽ ക്രൂരമായി റാഗിങ്ങിന് ഇരയായതിന് പിന്നാലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥ് എസ്.എഫ്.​ഐ പ്രവർത്തകൻ ആയിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.

സിദ്ധാർത്ഥ് ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു. സിദ്ധാർത്ഥ് എസ്എഫ്ഐ പ്രവർത്തകൻ ആണെന്ന് കാണിച്ച് സിപിഎം വീടിനു മുൻപിൽ ഫ്ലക്സ് സ്ഥാപിച്ചിരുന്നു ഇതിനെതുടർന്നാണ് കുടുംബം വ്യക്തത വരുത്തിയത്. 

എസ്എഫ്ഐ എന്നും സിദ്ധാർഥിന്റെ കുടുംബത്തോടൊപ്പമാണ്. കോൺഗ്രസും ഗവർണറും മാധ്യമങ്ങളും വിഷയം തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് ആർഷോ പറഞ്ഞു. കൊലപാതകം നടത്തിയത് എസ്എഫ്ഐയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വരുത്തിതീർക്കാൻ പലരും ശ്രമിക്കുന്നു.

എസ്.എഫ്.ഐയിൽ ചേരാൻ സിദ്ധാർഥിന്റെ മരണത്തിൽ അറസ്റ്റിലായ പലരും നിർബന്ധിച്ചിരുന്നതായി പിതാവ് വ്യക്തമാക്കി. നിനക്ക് താൽപര്യമുണ്ടെങ്കിൽ ചേർന്ന് ​പ്രവർത്തിക്കാനാണ് അന്ന് അതിന് ഞാൻ മറുപടി നൽകിയത്. എന്നാൽ കു​റേ പഠിക്കാനുണ്ടെന്നും സമയമില്ലെന്നും മകൻ പറഞ്ഞതായി പിതാവ് വെളിപ്പെടുത്തിയിരുന്നു.

സിദ്ധാർഥിന്റെത് കൊലപാതകമാണെന്നും അച്ഛൻ ആവർത്തിച്ച്. സഹപാഠികളും സീനിയർ വിദ്യാർഥികളും ചേർന്ന് കൊന്നു കെട്ടിതൂക്കിയതാണെന്ന് അച്ഛൻ ജയപ്രകാശ്  പറഞ്ഞു.സിദ്ധാർഥിന്റെ മരണത്തിൽ കോളജ് അധികൃതർക്കും പങ്കുണ്ട്. സിദ്ധാർഥ് കോളജി​ലെ എല്ലാകാര്യങ്ങളിലും ഇടപെടുന്നത് ചില സഹപാഠികൾക്കും സീനിയർ വിദ്യാർഥികൾക്കും ഇഷ്ടമായിരുന്നില്ല.

സിൻജോ എന്ന സീനിയർ വിദ്യാർഥിയാണ് ക്രൂരമായി പീഡിപ്പിച്ചത്. എല്ലാ പ്രതികളെയും പിടികൂടിയില്ലെങ്കിൽ ഭരിക്കുന്നവരുടെ വീടിന് മുന്നിൽ നിരാഹാരം ഇരിക്കുമെന്നും പിതാവ്.

പോസ്റ്റ്മോർട്ടം ചെയ്തവരിലുണ്ടായിരുന്ന ഡോക്ടർമാർ പറഞ്ഞത്. ഇത്രയുമധികം പരിക്കുള്ള ഒരാൾക്ക് ജീവ​നൊടുക്കാനുള്ള ആരോഗ്യം കിട്ടില്ല. സിൻജോയും അക്ഷയും റഹാനും റൂമിൽ കയറി തീർത്തിട്ട് പോയതാണ് അങ്കിളേ എന്ന് അവന്റെ ഫ്രണ്ട്സ് എന്നോട് പറഞ്ഞിരുന്നു.

എസ്.എഫ്.ഐയിൽ ചേരാത്തത് മാത്രമല്ല, ഫസ്റ്റ് ഇയർ അവസാന വർഷമായപ്പോൾ തന്നെ അവൻ​ കോളജിൽ സ്റ്റാറായി മാറിയിരുന്നു. അത് അവിടെയുള്ള പലർക്കും ഇഷ്ടമായിരുന്നില്ല. സിദ്ധാർഥിന് ആത്മഹത്യ ​ചെയ്യാനാകില്ലെന്ന് അമ്മ ഷീബ പറഞ്ഞു. മരണത്തിൽ ഉന്നതർക്കും പങ്കുണ്ട്. നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് അമ്മ പറഞ്ഞു.

#pmarsho #defends #flux #siddharth #sfi #activist

Next TV

Related Stories
#nipah | അ‌‌‌ഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം

Jul 27, 2024 03:56 PM

#nipah | അ‌‌‌ഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം

239 സംഘങ്ങളായി നടത്തിയ ഫീൽഡ് സർവ്വേയിൽ ആകെ 1707 വീടുകൾ പൂട്ടിക്കിടക്കുന്നതായും...

Read More >>
#Lottery | 80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

Jul 27, 2024 03:51 PM

#Lottery | 80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#accident | പാനൂരിൽ  റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു,  ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

Jul 27, 2024 03:30 PM

#accident | പാനൂരിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

ഇക്കഴിഞ്ഞ ഏപ്രിൽ 5 ന് പാനൂർ സ്വകാര്യ ആശുപത്രിക്ക് സമീപം വെച്ചായിരുന്നു...

Read More >>
#seedball | ഒറ്റയേറ്... കാട്ടിലേക്ക് സീഡ് ബോളുകളെറിഞ്ഞ് വിദ്യാര്‍ഥികള്‍

Jul 27, 2024 03:14 PM

#seedball | ഒറ്റയേറ്... കാട്ടിലേക്ക് സീഡ് ബോളുകളെറിഞ്ഞ് വിദ്യാര്‍ഥികള്‍

കാട്ടിലേക്കങ്ങനെ വലിച്ചെറിയുന്നത്...

Read More >>
#rain | അതിശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jul 27, 2024 03:08 PM

#rain | അതിശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#policecommissioner | പൂജാരിയെ കോവിലിൽ കയറി കസ്റ്റഡിയിലെടുത്തെന്ന പരാതി: പൂന്തുറ പൊലീസ് നടപടിയിൽ റിപ്പോര്‍ട്ട് തേടി കമ്മീഷണര്‍

Jul 27, 2024 02:35 PM

#policecommissioner | പൂജാരിയെ കോവിലിൽ കയറി കസ്റ്റഡിയിലെടുത്തെന്ന പരാതി: പൂന്തുറ പൊലീസ് നടപടിയിൽ റിപ്പോര്‍ട്ട് തേടി കമ്മീഷണര്‍

പൂജാരിയെ കസ്റ്റഡിയിലെടുത്തതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് എസിപിക്ക് നിർദ്ദേശം...

Read More >>
Top Stories