#health | മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന ഭക്ഷണത്തിലെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

#health | മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന ഭക്ഷണത്തിലെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...
Mar 1, 2024 04:12 PM | By MITHRA K P

(truevisionnews.com) മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പറയുന്നൊരു പരാതിയാണ് മുടി കൊഴിച്ചിൽ. മുടി കൊഴിച്ചിലുണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളും ഉണ്ടാകാം.

ഹോർമോൺ പ്രശ്നങ്ങൾ, തൈറോയ്ഡ് പോലുള്ള ചില രോഗങ്ങൾ, ചില രോഗങ്ങൾക്കുള്ള മരുന്നുകൾ, കാലാവസ്ഥ, ഭക്ഷണത്തിലെ പോരായ്കകൾ, സ്ട്രെസ് എന്നിങ്ങനെ വിവിധ തരത്തിലുള്ള കാരണങ്ങൾ മുടി കൊഴിച്ചിലിലേക്ക് നയിക്കാം. ഇത്തരത്തിൽ ഭക്ഷണവുമായി ബന്ധപ്പെട്ട് മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ആവശ്യത്തിന് പ്രോട്ടീൻ ഭക്ഷണത്തിലൂടെ ലഭിക്കുന്നില്ലെങ്കിൽ ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കാം. മുടിയുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന കെരാറ്റിൻ എന്ന പ്രോട്ടീനുണ്ടാകണമെങ്കിൽ നമ്മൾ ഭക്ഷണത്തിലൂടെ പ്രോട്ടീൻ എടുക്കണം. മുടി ദുർബലമാകാനും മുടി പൊട്ടിപ്പോകാനും മുടി കൊഴിച്ചിലിനുമെല്ലാം പ്രോട്ടീൻ കുറവ് കാരണമാകാം.

അയേൺ കുറവിനാലും ധാരാളം പേരിൽ മുടി കൊഴിച്ചിലുണ്ടാകുന്നുണ്ട്. അയേണഅ‍ കുറവായി അത് വിളർച്ചയിലേക്ക് നയിക്കുമ്പോഴാണ് മുടി കൊഴിച്ചിൽ കാര്യമായി സംഭവിക്കുന്നത്. അയേൺ കാര്യമായി അടങ്ങിയ ഭക്ഷണങ്ങള‍ാണ് ഇതിനായി കഴിക്കേണ്ടത്.

പലരും വണ്ണം കൂടാതിരിക്കുക എന്ന ലക്ഷ്യത്തിൽ കലോറി എടുക്കുന്നത് നല്ലതുപോലെ കുറയ്ക്കാറുണ്ട്. ഇങ്ങനെ കലോറി വളരെയധികം കുറയ്ക്കുന്നതും ചിലരിൽ മുടി കൊഴിച്ചിലിലേക്ക് നയിക്കാം.

നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്നൊരു ഘടകമാണ് വൈറ്റമിൻ എ. പ്രത്യേകിച്ച് കണ്ണിനും മുടിക്കുമെല്ലാം. എന്നാലിത് കൂടിയാലും പ്രശ്നമാണ്. ഭക്ഷണത്തിലൂടെ നമ്മളെടുക്കുന്ന വൈറ്റമിൻ എ കൂടുന്നത് മുടി കൊഴിച്ചിലിലേക്കും നയിക്കാം.

 ഒമേഗ 3 ഫാറ്റി ആസിഡ് പോലുള്ള അവശ്യം വേണ്ടുന്ന ഫാറ്റി ആസിഡുകളുടെ കുറവും മുടി കൊഴിച്ചിലിലേക്ക് നയിക്കാം. മുടി വല്ലാതെ ഡ്രൈ ആവുക, മുടി പൊട്ടിപ്പോകൽ, മുടി കൊഴിച്ചിൽ എല്ലാം ഇത്തരത്തിൽ സംഭവിക്കാം.

#Know #what #dietary #problems #lead #hair #fall

Next TV

Related Stories
#health |നരച്ച മുടിയാണോ പ്രശ്നം? വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടികൈകൾ

Apr 28, 2024 08:25 PM

#health |നരച്ച മുടിയാണോ പ്രശ്നം? വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടികൈകൾ

മാനസിക സമ്മർദവും ഉറക്കമില്ലാമയും മുടി നരയ്ക്കുന്നതിന് ഒരു പ്രധാന കാരണമാകുന്നു. ഇതും...

Read More >>
#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

Apr 27, 2024 07:50 PM

#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

തൈര് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും....

Read More >>
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
Top Stories