#suicide | 'അച്ഛൻ എന്നോട് ക്ഷമിക്കണം'; വൈകിയതിനാൽ പരീക്ഷ എഴുതിച്ചില്ല, വിദ്യാർത്ഥി അണക്കെട്ടിൽചാടി മരിച്ചനിലയിൽ

#suicide  | 'അച്ഛൻ എന്നോട് ക്ഷമിക്കണം'; വൈകിയതിനാൽ പരീക്ഷ എഴുതിച്ചില്ല, വിദ്യാർത്ഥി അണക്കെട്ടിൽചാടി മരിച്ചനിലയിൽ
Feb 29, 2024 07:52 PM | By Susmitha Surendran

ഹൈദരാബാദ്:(truevisionnews.com) സമയംവൈകിയതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതിന്റെ മനോവിഷമത്തില്‍ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ.

തെലങ്കാനയിലെ അദിലാബാദ് ജില്ലയില്‍ ടേക്കും ശിവകുമാറിനെയാണ് സത്നാല അണക്കെട്ടില്‍ ചാടി മരിച്ചനിലയിൽ കണ്ടെത്തിയത്. അണക്കെട്ടിനടുത്തുനിന്ന് ആത്മഹത്യാകുറിപ്പും വാച്ചും പേഴ്‌സും കണ്ടെത്തിയിട്ടുണ്ട്.

'എന്നോട് ക്ഷമിക്കുക അച്ഛാ, എനിക്ക് മാപ്പ് തരിക. എനിക്ക് ഈ ആഘാതത്തെ നേരിടാന്‍ കഴിയുന്നില്ല. നിങ്ങള്‍ എനിക്കുവേണ്ടി ഒരുപാട് ചെയ്തു. പക്ഷേ, നിങ്ങള്‍ക്കുവേണ്ടി ഒന്നുംചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല.

എനിക്ക് ഇത്രയ്ക്ക് വിഷമം മുൻപൊരിക്കലും തോന്നിയിട്ടില്ല. ഞാന്‍ ആദ്യമായാണ് ഒരു പരീക്ഷ എഴുതാതിരിക്കുന്നത്. എനിക്കിത് താങ്ങാനാവുന്നില്ല', ടേക്കും എഴുതിയ കുറിപ്പില്‍ പറയുന്നു.

ബുധനാഴ്ചയാണ് തെലങ്കാനയില്‍ പതിനൊന്നാംക്ലാസ് പരീക്ഷ തുടങ്ങിയത്. പരീക്ഷാ കേന്ദ്രത്തിലെത്താന്‍ ഒരു മിനിറ്റ് വൈകിയാല്‍പോലും വിദ്യാർത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന തെലങ്കാന ബോര്‍ഡിന്റെ കര്‍ശന നിർദ്ദേശമുണ്ടായിരുന്നു.

ഇതിനേത്തുടർന്നാണ് വൈകിയെത്തിയ ടേക്കും ശിവകുമാറിനെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നത്. ഏതാനും മിനിറ്റുകള്‍ വൈകിയതിന്റെ പേരില്‍ നിരവധി വിദ്യാർത്ഥികള്‍ക്ക് ഇത്തരത്തില്‍ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

#student #died #after #jumping #dam

Next TV

Related Stories
#accident | കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്  അപകടം,  നാലുപേർക്ക് ദാരുണാന്ത്യം

Nov 10, 2024 10:27 AM

#accident | കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം, നാലുപേർക്ക് ദാരുണാന്ത്യം

ഹൈദരാബാദില്‍ നിന്ന് ഗണഗാപുരയിലേക്കുള്ള യാത്രയിലാണ്...

Read More >>
#arrest | സ്കൂളിൽവെച്ച് വയറുവേദന അനുഭവപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ

Nov 10, 2024 09:47 AM

#arrest | സ്കൂളിൽവെച്ച് വയറുവേദന അനുഭവപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ

ഡോക്ടർമാർ പറഞ്ഞപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന കാര്യം മാതാപിതാക്കൾ അറിയുന്നത്. വൈകാതെ പെൺകുഞ്ഞിനെ പ്രസവിക്കുകയും...

Read More >>
#accident | കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് അപകടം; വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു

Nov 10, 2024 08:33 AM

#accident | കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് അപകടം; വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു

പു​ത്തൂ​ർ സ്വ​കാ​ര്യ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി ര​ച​ന​യാ​ണ് (20)...

Read More >>
#Murder | ബിജെപി പ്രവർത്തകൻ പാർട്ടി ഓഫിസിൽ കൊല്ലപ്പെട്ട നിലയിൽ; യുവതി അറസ്റ്റിൽ

Nov 10, 2024 05:55 AM

#Murder | ബിജെപി പ്രവർത്തകൻ പാർട്ടി ഓഫിസിൽ കൊല്ലപ്പെട്ട നിലയിൽ; യുവതി അറസ്റ്റിൽ

ഇയാളാണ് പാർട്ടിയുടെ ജില്ലയിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്....

Read More >>
#train | ട്രെയിൻ കോച്ചുകൾക്കിടയിൽ കുടുങ്ങി ജീവനക്കാരൻ മരിച്ച സംഭവം; ദൃശ്യങ്ങൾ പുറത്ത്

Nov 9, 2024 08:09 PM

#train | ട്രെയിൻ കോച്ചുകൾക്കിടയിൽ കുടുങ്ങി ജീവനക്കാരൻ മരിച്ച സംഭവം; ദൃശ്യങ്ങൾ പുറത്ത്

അപകടം ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ബഹളമുണ്ടാക്കിയതോടെ ഡ്രൈവർ ഇറങ്ങിയോടി....

Read More >>
#arrest | നീറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി; കോച്ചിങ് സെന്ററിലെ രണ്ട് അധ്യാപകർ അറസ്റ്റിൽ

Nov 9, 2024 05:24 PM

#arrest | നീറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി; കോച്ചിങ് സെന്ററിലെ രണ്ട് അധ്യാപകർ അറസ്റ്റിൽ

മറ്റൊരു വിദ്യാർഥിയെ ബലാത്സംഗം ചെയ്ത സിദ്ദീഖിയുടെ വിഡിയോ പുറത്തുവന്നതിനെ തുടർന്ന് അടുത്തിടെ അയാളെ അറസ്റ്റ്...

Read More >>
Top Stories