#skeletonfound |കാര്യവട്ടം ക്യാമ്പസിലെ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സൂചന

#skeletonfound |കാര്യവട്ടം ക്യാമ്പസിലെ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സൂചന
Feb 29, 2024 05:10 PM | By Susmitha Surendran

തിരുവനന്തപുരം:  (truevisionnews.com)   കാര്യവട്ടം ക്യാമ്പസിനുള്ളിലെ വാട്ടർ ടാങ്കിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശി അവിനാശ് ആനന്ദിന്റേതെന്ന് സൂചന.

തിരുവനന്തപുരം ടെക്‌നോപാർക്കിലും കാക്കനാട് ഇൻഫോ പാർക്കിലും ജോലി ചെയ്ത അവിനാശിനെ അഞ്ച് വർഷമായി കാണാനില്ല. 2017 മുതൽ അവിനാശിനെ കാണാതായതായി രക്ഷിതാക്കൾ ചെന്നൈ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

തലശ്ശേരിയിൽ ഇവരുടെ കുടുംബ വീട് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴില്ല. കുടുംബം വർഷങ്ങൾക്ക് മുമ്പേ ചെന്നൈയിലേക്ക് താമസം മാറി. അവിനാശിന്റെ പിതാവ് നാളെ തിരുവനന്തപുരത്ത് എത്തും.

അസ്ഥികൂടത്തിന് സമീപത്തുനിന്ന് 39 വയസ്സുള്ള അവിനാശ് ആനന്ദിന്റെ പേരിലുള്ള ലൈസൻസ് ലഭിച്ചതോടെ അന്വേഷണം പുരോഗമിക്കുകയാണ്.

അസ്ഥികൂടം അവിനാശിന്റേതാണെന്ന് പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനാകൂ.

കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്ന് നേരത്തേ പൊലീസ് അറിയിച്ചിരുന്നു. വാട്ടർ ടാങ്കിനുള്ളിൽനിന്ന് ഷർട്ടും പാൻറും ടൈയ്യും തൊപ്പിയും കണ്ടെത്തിയിരുന്നു.

ഇന്നലെയാണ് കാര്യവട്ടം ക്യാമ്പസിനുള്ളിലെ ബോട്ടിണി ഡിപ്പാർട്ട്‌മെന്റിന് സമീപമുള്ള വാട്ടർ ടാങ്കിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. വർഷങ്ങളായി ഉപയോഗിക്കാതിരുന്ന വാട്ടർ ടാങ്കിനുള്ളിലായിരുന്നു അസ്ഥികൂടം.

പൊലീസും ഫയർഫോഴ്‌സും ഫോറൻസിക്കും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്. അസ്ഥികൂടത്തിന് ഒരു വർഷത്തിലധികം പഴക്കമുണ്ട്.

അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അസ്ഥികൂടം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയാലേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയെന്ന് പൊലീസ് പറഞ്ഞു. രണ്ടുവർഷം മുമ്പ് ക്യാമ്പസിനുള്ളിലെ കുറ്റിക്കാട്ടിൽനിന്നും അസ്ഥികൂടം കണ്ടെത്തിയിരുന്നു.

#skeleton #Kariyavattam #campus #suggests #belongs #native #Thalassery

Next TV

Related Stories
#arrest |താറാവുകളെ തിന്ന നായെ കൊന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു​; നായുടെ ഉടമയടക്കം മൂന്നുപേർ അറസ്റ്റിൽ

Apr 17, 2024 08:13 PM

#arrest |താറാവുകളെ തിന്ന നായെ കൊന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു​; നായുടെ ഉടമയടക്കം മൂന്നുപേർ അറസ്റ്റിൽ

പ്രസൂണിന്റെ വീട്ടിൽ വളർത്തുന്ന മൂന്ന് നായ്ക്കള്‍ താറാവുകളെ സ്ഥിരമായി പിടിച്ചുതിന്നുന്നുവെന്ന പരാതി രാജുവിന്...

Read More >>
#sexualasult |  12 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം

Apr 17, 2024 08:10 PM

#sexualasult | 12 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം

കൂടാതെ ഏഴുലക്ഷം രൂപ പിഴ ഒടുക്കണം. പിഴ ഒടുക്കാതിരുന്നാൽ കൂടുതൽ തടവുശിക്ഷ അനുഭവിക്കണമെന്നും പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ഡോണി...

Read More >>
#arrest |ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: യുവാവ് അറസ്റ്റിൽ

Apr 17, 2024 07:53 PM

#arrest |ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: യുവാവ് അറസ്റ്റിൽ

ഉപദ്രവിക്കുകയും ആയിരുന്നു ഇരുവരെയും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യയുടെ അമ്മയെയും ഇയാൾ...

Read More >>
#accident |കൂറ്റൻ മരം കടപുഴകിവീണ് തിരഞ്ഞെടുപ്പ് നിരീക്ഷകസംഘത്തിന്‍റെ കാർ തകർന്നു; ആളപായമില്ല

Apr 17, 2024 07:33 PM

#accident |കൂറ്റൻ മരം കടപുഴകിവീണ് തിരഞ്ഞെടുപ്പ് നിരീക്ഷകസംഘത്തിന്‍റെ കാർ തകർന്നു; ആളപായമില്ല

ക്ഷേത്രത്തിന്റെ മുന്‍വശത്തെ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് മരം...

Read More >>
#accident |   സുഹൃത്തിന്റെ കാറിൽ നിന്നിറങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ കാൽവഴുതി വീണു; അതേ കാർ കയറി ദാരുണാന്ത്യം

Apr 17, 2024 07:30 PM

#accident | സുഹൃത്തിന്റെ കാറിൽ നിന്നിറങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ കാൽവഴുതി വീണു; അതേ കാർ കയറി ദാരുണാന്ത്യം

സുഹൃത്തുക്കളുമൊത്തുള്ള യാത്രയ്ക്കു ശേഷം വീടിനു മുന്നിൽ വന്നിറങ്ങിയപ്പോഴാണ്...

Read More >>
#Attack | ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരനെ മർദ്ദിച്ചതായി പരാതി

Apr 17, 2024 07:08 PM

#Attack | ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരനെ മർദ്ദിച്ചതായി പരാതി

ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരാണ് മർദിച്ചത്. വാഹനം കടന്ന് പോകുന്നതുവായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയായിരുന്നു...

Read More >>
Top Stories