#KMuralidharan | സുധാകരൻ കരുത്തൻ; ജയരാജനെ തോൽപിക്കാൻ അൽപം ശക്തി കുറഞ്ഞ ആളായാലും മതി - കെ.മുരളീധരൻ

#KMuralidharan | സുധാകരൻ കരുത്തൻ; ജയരാജനെ തോൽപിക്കാൻ അൽപം ശക്തി കുറഞ്ഞ ആളായാലും മതി - കെ.മുരളീധരൻ
Feb 29, 2024 12:04 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനില്ലെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നിലപാടിനോടു പ്രതികരിച്ച് കെ.മുരളീധരൻ എംപി.

സുധാകരൻ മാറിനിന്നാൽ പ്രതിസന്ധിയുണ്ടാകില്ലെന്നും യുഡിഎഫിൽ മത്സരിക്കാൻ ആളുണ്ടല്ലോ എന്നും മുരളീധരൻ പറഞ്ഞു. ‘‘ആരാണു മത്സരിക്കേണ്ടതെന്നു തീരുമാനിക്കേണ്ടതു സ്ക്രീനിങ് കമ്മിറ്റിയാണ്.

ഒരാളുടെ പേരു വേണോ കൂടുതൽ പേരെ നിർദേശിക്കണോ എന്നെല്ലാം സ്കീനിങ് കമ്മിറ്റി തീരുമാനിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്കു നൽകും. അവരാണ് അന്തിമ തീരുമാനമെടുക്കുക. കെ.സുധാകരൻ മാറിനിന്നാൽ പ്രതിസന്ധിയുണ്ടാകില്ല.

യുഡിഎഫിൽ മത്സരിക്കാൻ ആളുണ്ടല്ലോ. മാർച്ച് രണ്ടിനാണു കോൺഗ്രസ് പാർലമെന്ററി ബോർഡ‍ിന്റെ ആദ്യത്തെ യോഗം ചേരുന്നത്. അന്നു കേരളത്തിന്റെ പട്ടിക പരിഗണിച്ചേക്കും. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഇവിടെ വലിയ തർക്കമില്ലല്ലോ.

കെപിസിസി പ്രസിഡന്റുമാർ മത്സരിച്ചിട്ടുമുണ്ട്, മാറിനിന്നിട്ടുമുണ്ട്. സുധാകരൻ മാറിനിൽന്നാൽ ഈഴവ സമുദായത്തിന്റെ പ്രാതിനിധ്യമാണു കുറയുക. കഴിഞ്ഞ തവണ മുസ്‍ലിം സമുദായത്തിന്റെ പ്രതിനിധിയായി സ്ഥാനാർഥിയെ നിർത്തിയെങ്കിലും തോറ്റു.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണു പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടത്. കെ.സുധാകരൻ കണ്ണൂരിൽ കരുത്തനായ സ്ഥാനാർഥിയാണ്. സിപിഎമ്മിന്റെ എം.വി.ജയരാജനെ തോൽപ്പിക്കാൻ അൽപം ശക്തി കുറഞ്ഞ സ്ഥാനാർഥിയാണെങ്കിലും കുഴപ്പമില്ല.

അതു കുറെക്കൂടി എളുപ്പമാണ്. പൊതുപ്രവർത്തകർ എല്ലാവരെയും അറിയുന്നവർ തന്നെയല്ലേ? അതിനാൽ ആരു വന്നാലും പരിചിതമുഖമാണ്’’– മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ താൻ‌ ഇറങ്ങേണ്ടി വന്നാൽ ഇറങ്ങുമെന്നു പറഞ്ഞ കെ.സുധാകരൻ, തനിക്ക് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കാനാണ് ഇഷ്ടമെന്നു വ്യക്തമാക്കിയിരുന്നു.

#Sudhakaran #strong; #KMuralidharan #enough #defeat #Jayarajan #even #little #less #powerful

Next TV

Related Stories
#KSurendran | സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു -കെ.സുരേന്ദ്രൻ

Jul 26, 2024 04:30 PM

#KSurendran | സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു -കെ.സുരേന്ദ്രൻ

അദ്ദേഹത്തിന് സമനിലതെറ്റിയിരിക്കുകയാണ്. ഇനി ബിജെപിയിൽ ചേരാതെ കെ.മുരളീധരൻ നിയമസഭയിൽ കയറില്ല. മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണ്. വാസുകിയെ...

Read More >>
#Congress | മിഷൻ 2025ന്റെ പേരിൽ കോൺ​ഗ്രസിൽ തർക്കം മുറുകുന്നു; ഇന്നത്തെ യോ​ഗത്തിൽ വിട്ടുനിന്ന് വി ഡി സതീശൻ

Jul 26, 2024 02:53 PM

#Congress | മിഷൻ 2025ന്റെ പേരിൽ കോൺ​ഗ്രസിൽ തർക്കം മുറുകുന്നു; ഇന്നത്തെ യോ​ഗത്തിൽ വിട്ടുനിന്ന് വി ഡി സതീശൻ

പുതിയ ചുമതല സമാന്തര സംവിധാനമായി കാണേണ്ടതില്ലെന്ന് വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് യോഗത്തെ അറിയിച്ചു. വിഡി സതീശന്‍ ഓണ്‍ലൈന്‍...

Read More >>
#VDSatheesan | 'സൂപ്പർ പ്രസിഡന്റ്' ആകാൻ ശ്രമിക്കുന്നു: കെപിസിസി യോഗത്തിൽ വി ഡി സതീശനെതിരെ കടുത്ത വിമർശനം

Jul 25, 2024 10:53 PM

#VDSatheesan | 'സൂപ്പർ പ്രസിഡന്റ്' ആകാൻ ശ്രമിക്കുന്നു: കെപിസിസി യോഗത്തിൽ വി ഡി സതീശനെതിരെ കടുത്ത വിമർശനം

വ്യാഴാഴ്ച രാത്രിയായിരുന്നു കെപിസിസി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗം...

Read More >>
#VDSatheesan | ‘രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണം; കര്‍ണാടകയ്ക്ക് എതിരായ വികാരം ഉണ്ടാക്കുന്നതു ശരിയല്ല’

Jul 25, 2024 03:08 PM

#VDSatheesan | ‘രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണം; കര്‍ണാടകയ്ക്ക് എതിരായ വികാരം ഉണ്ടാക്കുന്നതു ശരിയല്ല’

രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം. ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നമ്മള്‍...

Read More >>
#PKKunhalikutty | പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്; എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Jul 23, 2024 07:46 PM

#PKKunhalikutty | പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്; എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ല. ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം...

Read More >>
Top Stories