#straydogattack | കോഴിക്കോട് എട്ട് പേരെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ; കടിയേറ്റവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന് പഞ്ചായത്ത്

#straydogattack | കോഴിക്കോട് എട്ട് പേരെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ; കടിയേറ്റവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന് പഞ്ചായത്ത്
Feb 29, 2024 06:30 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കഴിഞ്ഞ ദിവസം കൂടരഞ്ഞിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയടക്കം എട്ട് പേരെ കടിച്ചുപറിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.

ഇന്ന് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ത്തിന്റെ റിപ്പോര്‍ട്ട് വൈകീട്ട് നാലോടെയാണ് പുറത്തുവന്നത്. ആക്രമണം നടത്തിയ തെരുവ് നായയെ ഇന്നലെ വൈകീട്ടോടെ കൂടരഞ്ഞി ടൗണിന് സമീപമുള്ള കെട്ടിടത്തിന് പിറകില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

അന്ന് വൈകിട്ട് തന്നെ തെരുവ് നായയെ പൂക്കോടേക്ക് എത്തിച്ചെങ്കിലും വൈകിയതിനാല്‍ ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്.

അതേസമയം നായയുടെ കടിയേറ്റ് പരിക്കേറ്റ എല്ലാവരും പ്രതിരോധ വാക്‌സിനും ഇമ്മ്യൂണോ ഗ്ലോബുലിനും കഴിഞ്ഞ ദിവസം തന്നെ സ്വീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഭൂരിഭാഗം പേര്‍ക്കും കടിയേറ്റ് ആഴത്തില്‍ മുറിവേറ്റിരുന്നു.

അതേസമയം തെരുവ്‌നായ ആക്രമണത്തില്‍ ഇരകളായവര്‍ക്ക് 10,000 രൂപ വീതം നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.

കഴിഞ്ഞ ദിവസം പ്രത്യേക അജണ്ട വെച്ച് ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് പറഞ്ഞു. ആന്റി റാബീസ് വാകസിന്‍ സ്വീകരിച്ച ചീട്ടുമായി എത്തുന്ന മുറയക്ക് ഇരകള്‍ക്ക് പണം ലഭ്യമാക്കും.

മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടുകൂടി ഇന്ന് പ്രദേശത്തു നിന്നും 13 ഓളം തെരുവ് നായകളെ പിടികൂടിയിട്ടുണ്ട്. ഇവയെ വന്ധ്യംകരണത്തിനായി എ.ബി.സി സെന്ററിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.

#Kozhikode #street #dog #attacked #eight #people #poisoned; #panchayat #pay #those #bitten

Next TV

Related Stories
വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ

Feb 11, 2025 01:12 PM

വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ

ഇവരിൽ നിന്നും 55 ഗ്രാം കഞ്ചാവാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ പ്രമോദ് പുളിക്കൽ...

Read More >>
കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Feb 11, 2025 01:09 PM

കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

2007ൽ പാപ്പിനിശ്ശേരിയിൽ വെച്ച് നടന്ന വാഹനഅപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ്...

Read More >>
2025-ൽ കുറ്റ്യാടി മണിമലയിൽ വ്യവസായങ്ങൾ ആരംഭിക്കും; വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയിൽ

Feb 11, 2025 01:06 PM

2025-ൽ കുറ്റ്യാടി മണിമലയിൽ വ്യവസായങ്ങൾ ആരംഭിക്കും; വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയിൽ

വൈദ്യുതി വിതരണത്തിന് ഉള്ള പ്രവർത്തികൾ കെഎസ്ഇബിയുടെ മേൽനോട്ടത്തിൽ പാർക്കിൽ പുരോഗമിച്ചു...

Read More >>
ഐഎസ് വിഐആര്‍ സംസ്ഥാന സമ്മേളനം; ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി കാര്യക്ഷമമാക്കുന്നതിന് നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം -കെ.കെ ശൈലജ

Feb 11, 2025 01:01 PM

ഐഎസ് വിഐആര്‍ സംസ്ഥാന സമ്മേളനം; ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി കാര്യക്ഷമമാക്കുന്നതിന് നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം -കെ.കെ ശൈലജ

ഇമേജിങ് ടെക്‌നോളജിയുടെ സഹായത്താല്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നത്....

Read More >>
15 അടിയോളം നീളം, പത്തി വിടർത്തി ചീറ്റി; വീട്ടിലെ ശുചിമുറിയില്‍ കൂറ്റന്‍ രാജവെമ്പാല പിടികൂടി

Feb 11, 2025 12:45 PM

15 അടിയോളം നീളം, പത്തി വിടർത്തി ചീറ്റി; വീട്ടിലെ ശുചിമുറിയില്‍ കൂറ്റന്‍ രാജവെമ്പാല പിടികൂടി

വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പാമ്പുപിടുത്ത വിദഗ്ധൻ ജുവൽ ജൂഡി സ്ഥലത്തെത്തി...

Read More >>
കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി 8മാസം പ്രായമുള്ള  കുഞ്ഞ് മരിച്ചു, പൊലീസ് കേസെടുത്തു

Feb 11, 2025 12:28 PM

കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി 8മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, പൊലീസ് കേസെടുത്തു

പിതാവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഇവരുടെ ഒരു മറ്റൊരു കുഞ്ഞ് ഇതേ രീതിയിൽ മരിച്ചിരുന്നു....

Read More >>
Top Stories