#court | വിവാഹാലോചന മുന്നോട്ടുപോയില്ലെങ്കിൽ വഞ്ചിച്ചതായി കണക്കാക്കാനാകില്ല -സുപ്രീംകോടതി

#court | വിവാഹാലോചന മുന്നോട്ടുപോയില്ലെങ്കിൽ വഞ്ചിച്ചതായി കണക്കാക്കാനാകില്ല -സുപ്രീംകോടതി
Feb 28, 2024 05:27 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com)   വിവാഹം ആലോചിച്ചെങ്കിലും എന്നാൽ അത് വിവാഹത്തിലെത്താതിരുന്നതിനെ തുടർന്ന് യുവാവിനെതിരെ നൽകിയ ഹരജി സുപ്രീംകോടതി തള്ളി.

പെൺകുട്ടികളുടെ വീട്ടിലേക്ക് വിവാഹാലോചനകളുമായി യുവാക്കൾ എത്തുന്നത് സാധാരണയാണെന്നും എന്നാൽ അതിൽ പലതും വിവാഹത്തിൽ കലാശിക്കണമെന്നില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

അതിനാൽ ഇത് വഞ്ചനയായി കണക്കാക്കാനാകില്ല. വിവാഹാലോചനകൾക്ക് മു​ൻകൈയെടുക്കാനും ഒടുവിൽ അത് വേണ്ടെന്നുവെക്കാനും നിരവധി കാരണങ്ങളുണ്ടെന്ന് ജസ്റ്റിസുമാരായ സുധാൻശു ധൂലിയയും പ്രസന്ന ബി. വരാലെയുമടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

തനിക്കെതിരെ വഞ്ചനക്ക് കുറ്റം ചുമത്തിയ 2021 ലെ കർണാടക ഹൈകോടതി ഉത്തവിനെതിരെ രാജുകൃഷ്ണ ഷെഡ്ബാൽക്കർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഈ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഒരു വർഷമോ അതിലധികമോ വർഷം തടവും പിഴയും ലഭിക്കാവുന്ന 417 ാം വകുപ്പ് പ്രകാരം യുവാവ് കുറ്റക്കാരനാണെന്നാണ് കർണാടക ഹൈകോടതി വിധിച്ചത്.

വിവാഹം കഴിക്കാതെ വഞ്ചിച്ചുവെന്നാരോപിച്ച് യുവതി നൽകിയ പരാതിയിൽ രാജു കൃഷ്ണക്കെതിരെയും അദ്ദേഹത്തിന്റെ സഹോദരങ്ങൾക്കും സഹോദരിക്കുക്കും അമ്മക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്.

തനിക്ക് അനുയോജ്യനായ ആളാണ് കൃഷ്ണയെന്ന് വീട്ടുകാർ തീരുമാനിച്ചു. തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ ചർച്ചകളും നടന്നു. 75000 രൂപ കൊടുത്ത് പിതാവ് വിവാഹ വേദി ബുക്ക് ചെയ്യുക പോലും ചെയ്തു.

എന്നാൽ കൃഷ്ണ മറ്റൊരാളെ വിവാഹം കഴിച്ചതായി പിന്നീട് മനസിലാക്കിയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. രാജു കൃഷ്ണ ഒഴികെയുള്ള മറ്റ് പ്രതികൾക്കെതിരായ കേസുകൾ കർണാടക ഹൈകോടതി റദ്ദാക്കിയിരുന്നു.

വിവാഹചർച്ചകൾ നടത്തി ഒടുവിൽ വേദി വരെ ബുക്ക് ചെയ്ത സ്ഥിതിയിലേക്ക് എത്തിച്ചതിൽ കൃഷ്ണ കുറ്റക്കാരനാണെന്നായിരുന്നു ഹൈകോടതിയുടെ കണ്ടെത്തൽ.

എന്നാൽ യുവാവ് വഞ്ചിച്ചുവെന്ന് തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നും വിലയിരുത്തി. അതിനാൽ 417ാം വകുപ്പ് പ്രകാരം കുറ്റം ചുമത്താൻ കഴിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. 

#marriage #proposal #does #not #proceed #cannot #considered #cheating #SupremeCourt

Next TV

Related Stories
ലൈംഗീക ചുവയോടെ സംസാരിച്ചതോടെ ബസില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനികള്‍; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Feb 11, 2025 12:23 PM

ലൈംഗീക ചുവയോടെ സംസാരിച്ചതോടെ ബസില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനികള്‍; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

തിങ്കളാഴ് രാവിലെ എട്ടരയോടെ പരീക്ഷ എഴുതാനായി കുട്ടികള്‍ സ്കൂളിലേക്ക്...

Read More >>
സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

Feb 11, 2025 11:27 AM

സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

ഭീഷണിപ്പെടുത്തിയ ശേഷം തന്റെ പക്കൽ നിന്നു 5 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പൊലീസിനു മൊഴി...

Read More >>
ഓടുന്ന ട്രെയിനിൽ മദ്യലഹരിയിൽ യുവതിക്ക് നേരെ പീഡനശ്രമം; അറസ്റ്റ്

Feb 11, 2025 11:11 AM

ഓടുന്ന ട്രെയിനിൽ മദ്യലഹരിയിൽ യുവതിക്ക് നേരെ പീഡനശ്രമം; അറസ്റ്റ്

ഏതാനും ദിവസം മുൻപ് ആന്ധ്ര സ്വദേശിനിയായ ഗർഭിണിക്കു നേരെയും സമാനരീതിയിൽ...

Read More >>
കൂട്ടുകാരോടൊപ്പം സ്കൂൾ ഗ്രൗണ്ടിലേക്ക് നടക്കവേ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു

Feb 11, 2025 10:01 AM

കൂട്ടുകാരോടൊപ്പം സ്കൂൾ ഗ്രൗണ്ടിലേക്ക് നടക്കവേ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു

കൂട്ടുകാരോടൊപ്പം സ്കൂൾ ഗ്രൗണ്ടിലേക്ക് നടക്കവേ കുട്ടി...

Read More >>
ഐഐടി ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

Feb 11, 2025 08:14 AM

ഐഐടി ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചപ്പോള്‍ അങ്കിത് ഫോണ്‍ എടുക്കാതായതോടെയാണ് സംഭവം...

Read More >>
ഫോണിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; പ്രണയം നടിച്ച് പണം തട്ടി, ബിജെപിയുടെ യുവനേതാവ് അറസ്റ്റിൽ

Feb 11, 2025 08:02 AM

ഫോണിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; പ്രണയം നടിച്ച് പണം തട്ടി, ബിജെപിയുടെ യുവനേതാവ് അറസ്റ്റിൽ

ഇയാളുടെ ഫോണിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നതായി പൊലീസ്...

Read More >>
Top Stories