വിശ്വസുന്ദരി ഹർനാസ് സന്ധുവിന്റെ സ്റ്റൈൽ ഫാഷൻ ലോകത്ത് എപ്പോഴും ചർച്ചയാണ്. കഴിഞ്ഞ ദിവസം ബ്ലാക്ക് കട്ടൗട്ട് ഡ്രസ്സിലാണ് സന്ധു പ്രത്യക്ഷപ്പെട്ടതെങ്കിൽ ഇത്തവണ ഇത് പീച്ച് ബാക്ക് ലെസ് ഗൗണാണ്.
ഇത്തവണയും സ്റ്റൈലിഷാണ് ഹർനാസ് സന്ധു. ബാക്ക് ലെസ് ബോഡികോൺ ഡ്രസ്സിൽ സന്ധു അതീവ സുന്ദരിയായിരിക്കുന്നു. പുത്തൻ സ്റ്റൈലുകൾ ഫോളോ ചെയ്യുന്നവർക്ക് ഇൻസ്പിറേഷനാണ് സന്ധുവിന്റെ ഗ്ലാം ഇൻസ്റ്റ ഡയറി.
https://www.instagram.com/p/C3xWSfAql_z/?utm_source=ig_web_copy_link
നെറ്റഡ് ഫാബ്രിക്കിൽ എംബ്രോയ്ഡറി വർക്കും ഫ്ലോറൽ അലങ്കാരങ്ങളുമുള്ള മനോഹരമായ പേസ്റ്റൽ പീച്ച് ഷേഡ് ബോഡി കോൺ ഗൗണാണ് സന്ധു ധരിച്ചിരിക്കുന്നത്. ഗൗണിന് നൽകിയിരിക്കുന്ന ഹാൾട്ടെർ പ്ലംഗ് നെക്ക് ലൈന്‍ സന്ധുവിനെ കൂടുതൽ സുന്ദരിയാക്കുന്നു. സെലിബ്രിറ്റി ഫാഷൻ സ്റ്റൈലിസ്റ്റ് ഷീഫ ജെ ഗിലാനിയാണ് സന്ധുവിന്റെ സ്റ്റൈൽ ഒരുക്കിയിരിക്കുന്നത്.
വസ്ത്രത്തിന് കൂടുതൽ തിളക്കം നൽകാൻ മിനിമലിസ്റ്റിക് ആക്സസറീസ് മാത്രമാണ് ഗൗണിനൊപ്പം നൽകിയിരിക്കുന്നത്. ഹാർട്ട് ഷേപ്പിലുള്ള പേൾ ഇയറിംഗും ഷിയർ ഹൈ ഹീൽസും ഗൗണിനിണങ്ങുന്ന രീതിയിൽ നൽകിയിരിക്കുന്നു.
മെഹക് ഒബ്രോയ് ആണ് മേക്ക് അപ് ചെയ്തിരിക്കുന്നത്. ന്യൂഡ് ഐ ഷാഡോ, മസ്കാര കോട്ടഡ് ലാഷെസ്, വിങ്ക്ഡ‍് ഐലൈനർ, ന്യൂഡ് ലിപ്സ്റ്റിക് എന്നിവയാണ് ഹർനാസിന്റെ മൊഞ്ച് കൂട്ടാൻ മെഹക് ഒബ്രോയ് ഉപയോഗിച്ചിരിക്കുന്നത്.
#harnaazsandhu #new #stylish #look #bodycon #dress