Feb 27, 2024 03:35 PM

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പേരുകൾ അന്തിമമായി അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

ആറ്റിങ്ങൽ - വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, പത്തനംതിട്ട - ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈൻ, ഇടുക്കി - ജോയ്സ് ജോർജ്, ചാലക്കുടി - സി.രവീന്ദ്രനാഥ്, ആലത്തൂർ - മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട് - പി.ബി അംഗം എ.വിജയരാഘവൻ, മലപ്പുറം - വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ, കണ്ണൂർ - എം.വി.ജയരാജൻ, കാസർകോട് - എം.വി.ബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനാർഥികൾ. ഇതോടെ ഇടതു മുന്നണി സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി.

ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തലാണ് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്ന് എംവി​ഗോവിന്ദൻ പറഞ്ഞു.സമാന ചിന്തയുള്ള കൂട്ടുകെട്ടുകൾ വളരുന്നതിൽ പ്രതീക്ഷ.

ബിജെപി വിരുദ്ധ വോട്ട് ഏകീകരിക്കാൻ കഴിഞ്ഞാൽ ഇന്ത്യമുന്നണിക്ക് മുന്നിലുള്ളത് വലിയ സാധ്യതയാണ്.മന്ത്രിസഭയിലെ അംഗമായ കെ.രാധാകൃഷ്ണന്‍ മത്സരിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ ചോദിച്ചു. സിപിഎമ്മിന് സ്ഥാനാർത്ഥി ക്ഷാമം ഒന്നുമി്ല്ലെന്നും അദ്ദേഹം പറഞ്ഞു

#cpm #candidates #loksabaha #seats #announced

Next TV

Top Stories