#murder | സുഹൃത്തിൻ്റെ ക്രൂരത; മൂന്ന് ലക്ഷം കടംനൽകിയകാര്യം ഭർത്താവറിഞ്ഞത് ഗൾഫിൽനിന്നെത്തിയപ്പോൾ

#murder | സുഹൃത്തിൻ്റെ ക്രൂരത; മൂന്ന് ലക്ഷം കടംനൽകിയകാര്യം ഭർത്താവറിഞ്ഞത് ഗൾഫിൽനിന്നെത്തിയപ്പോൾ
Feb 27, 2024 03:24 PM | By Athira V

കൊല്ലം: www.truevisionnews.com അഞ്ചല്‍ തടിക്കാട് വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം സുഹൃത്തും ജീവനൊടുക്കിയ സംഭവത്തിന് കാരണമായത് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടെന്ന് സൂചന.

തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക(40) തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍വീട്ടില്‍ ബിജു(47) എന്നിവരുടെ മരണത്തിലാണ് കൂടുതല്‍വിവരങ്ങള്‍ പുറത്തുവരുന്നത്.

തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയാണ് ബിജു പെട്രോളുമായി സിബികയുടെ വീട്ടിലെത്തിയത്. സിറ്റൗട്ടിലിരുന്ന സിബികയെ ഇയാള്‍ ബലമായി പിടിച്ച് വീടിനകത്ത് കൊണ്ടുപോയി വാതിലുകള്‍ അടച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

വീടിന് പുറത്തുനിന്ന കുട്ടികള്‍ ഓടിവന്ന് വീടിന്റെ ജനാലകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപ്പോഴേക്കും ഇരുവരും പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിലെ കട്ടില്‍ കത്തിയ നിലയിലായിരുന്നു. ബിജുവും സിബികയും തമ്മില്‍ ഏറെക്കാലമായി സൗഹൃദത്തിലാണെന്നാണ് വിവരം.

ഇരുവരുടെയും വീടുകള്‍ തമ്മില്‍ മീറ്ററുകള്‍ മാത്രമാണ് അകലം. സിബികയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇതിനിടെ, സിബികയില്‍നിന്ന് മൂന്നുലക്ഷത്തോളം രൂപ ബിജു കടം വാങ്ങിയിരുന്നതായാണ് വിവരം. ഭര്‍ത്താവ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയപ്പോളാണ് ഭാര്യ സുഹൃത്തിന് പണം നല്‍കിയ കാര്യമറിഞ്ഞത്.

തുടര്‍ന്ന് പണം തിരികെ ലഭിക്കാനായി പോലീസിലും പരാതി നല്‍കി. മാര്‍ച്ച് ഒന്നാംതീയതിയോടെ പണം തിരികെ കൊടുക്കാമെന്നായിരുന്നു ബിജു പോലീസിനോട് സമ്മതിച്ചിരുന്നത്. ഈ തീയതി അടുത്തപ്പോഴാണ് ബിജു പെട്രോളുമായെത്തി ആക്രമണം നടത്തിയത്.

തിങ്കളാഴ്ച രാത്രി തന്നെ സിബികയുടെ വീട് പോലീസ് സീല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

#kollam #anchal #man #commits #suicide #after #killing #his #female #friend

Next TV

Related Stories
#wildboarattack | ശബരിമലയിൽ കാട്ടുപന്നി ആക്രമണത്തിൽ 9 വയസുകാരന് പരിക്ക്

Dec 21, 2024 09:28 PM

#wildboarattack | ശബരിമലയിൽ കാട്ടുപന്നി ആക്രമണത്തിൽ 9 വയസുകാരന് പരിക്ക്

വലതുകാലിന്റെ മുട്ടിന് പരിക്കേറ്റ കുട്ടിയെ സന്നിധാനം ഗവണ്മെന്റ് ആശുപത്രിയിൽ...

Read More >>
#accident |  15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി ആർ പി എഫ് ജവാന് ഗുരുതര പരിക്ക്

Dec 21, 2024 08:57 PM

#accident | 15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി ആർ പി എഫ് ജവാന് ഗുരുതര പരിക്ക്

പരിക്കേറ്റ സി ആർ പി എഫ് ജവാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
 #Indianrailway | ക്രിസ്മസ് പുതുവര്‍ഷ അവധിക്കാല യാത്ര, കേരളത്തിലേക്ക്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

Dec 21, 2024 08:54 PM

#Indianrailway | ക്രിസ്മസ് പുതുവര്‍ഷ അവധിക്കാല യാത്ര, കേരളത്തിലേക്ക്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്കും കേരളത്തില്‍നിന്നും പുറത്തേക്കും സര്‍വീസ്...

Read More >>
#KUWJ | വാർത്തയുടെ പേരിൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം -കെയുഡബ്ല്യുജെ

Dec 21, 2024 08:29 PM

#KUWJ | വാർത്തയുടെ പേരിൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം -കെയുഡബ്ല്യുജെ

അങ്ങേയറ്റം അപലപനീയമായ ഈ നീക്കത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്​തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് കെയുഡബ്ല്യുജെ സംസ്ഥാന ഭാരവാഹികൾ...

Read More >>
 #fire | കോഴിക്കോട്  പേരാമ്പ്രയിൽ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ പുരക്ക് തീപിടിച്ചു

Dec 21, 2024 08:23 PM

#fire | കോഴിക്കോട് പേരാമ്പ്രയിൽ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ പുരക്ക് തീപിടിച്ചു

പുകപ്പുരയോടനുബന്ധിച്ച് തേങ്ങാക്കൂടയും വിറകുപുരയും...

Read More >>
Top Stories

Entertainment News