മീററ്റ് (യു.പി): (truevisionnews.com) ഉത്തർ പ്രദേശിലെ മീററ്റിൽ ഇഞ്ചോളി മേഖലയിലെ ടയർ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഫിത്കാരി ഗ്രാമത്തിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. ശങ്കർ (30), പ്രവീൺ (22) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ മൂന്ന് തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ നില തൃപ്തികരമാണെന്ന് സീനിയർ പോലീസ് സൂപ്രണ്ട് രോഹിത് സിങ് സജ്‌വാൻ പറഞ്ഞു.
അഞ്ചുപേരും മീററ്റ് ജില്ലയിലെ ഇഞ്ചോളിയിലെ കിഷോർപുര ഗ്രാമവാസികളാണ്. അമിത മർദത്തെ തുടർന്ന് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
#Two #people #died #tragically #three #others #injured #explosion #tirefactory