Feb 26, 2024 11:08 PM

www.truevisionnews.com മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന്റെ മരണം ജോലി കഴിഞ്ഞ്  വീട്ടിലേക്ക് മടങ്ങവെ. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (45) ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവറായിരുന്നു മണി.

സ്കൂൾ ആനിവഴ്‌സറി കഴിഞ്ഞു മടങ്ങിയ കുടുംബവുമായി മൂന്നാറിൽനിന്ന് കന്നിമലയിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ കാട്ടാന ആക്രമിച്ച് മറിച്ചിടുകയായിരുന്നു. 

 മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.

മണിയെ കൂടാതെ ഓട്ടോയിൽ ഉണ്ടായിരുന്ന എസക്കി രാജ (45), ഭാര്യ റെജീന (39) എന്നിവർക്കാണ് പരിക്ക് . ഇവരുടെ മകൾ പ്രിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന രണ്ടു ഇതര സംസ്‌ഥാന തൊഴിലാളികളും പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. 

മണിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

#wild #elephant #attack #munnar #one #dead

Next TV

Top Stories