പുൽപ്പള്ളി: www.truevisionnews.com നിരവധി വളർത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിൽ കുടുങ്ങി. ഇന്നു രാവിലെയാണു പുൽപ്പള്ളിയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായത്.

കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്കു മാറ്റും. ഈ മാസം ആദ്യം മുതലാണു കടുവ ഗ്രാമപ്രദേശങ്ങളിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കാൻ തുടങ്ങിയത്.
കടുവയെ പിടിക്കാൻ മൂന്നുകൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. ജനകീയ പ്രക്ഷോഭത്തെ തുടർന്നു കടുവയെ മയക്കുവെടി വച്ചു പിടിക്കാൻ ഉത്തരവിട്ടിരുന്നു.
മയക്കുവെടി സംഘം കടുവയ്ക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണു കൂട്ടിൽ കുടുങ്ങിയത്. കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽ എത്തിച്ച് വിദഗ്ധ പരിശോധനയ്ക്കു ശേഷമായിരിക്കും കടുവയെ എന്ത് ചെയ്യണമെന്നതുൾപ്പെടെയുള്ള കാര്യം തീരുമാനിക്കുന്നത്.
#tiger #fell #trap #wayanad
