#INDvsENG | ബാസ്‌ബോളിന് മരണമണി; റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ത്രില്ല‍ര്‍ ജയത്തിലേക്ക്, അവിശ്വസനീയ തിരിച്ചുവരവ്

#INDvsENG | ബാസ്‌ബോളിന് മരണമണി; റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ത്രില്ല‍ര്‍ ജയത്തിലേക്ക്, അവിശ്വസനീയ തിരിച്ചുവരവ്
Feb 25, 2024 05:34 PM | By VIPIN P V

റാഞ്ചി: (truevisionnews.com) ഇംഗ്ലണ്ടിനെതിരെ അഞ്ച് ക്രിക്കറ്റ് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ ടീം ഇന്ത്യ സീരീസ് ജയത്തിനരികെ.

റാഞ്ചിയില്‍ പുരോഗമിക്കുന്ന നാലാം ടെസ്റ്റില്‍ 192 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീം ഇന്ത്യ 8 ഓവറില്‍ 40-0 എന്ന സ്കോറില്‍ സുരക്ഷിതമായി മൂന്നാം ദിനം അവസാനിപ്പിച്ചു.

മികച്ച തുടക്കവുമായി രോഹിത് ശര്‍മ്മയും (27 പന്തില്‍ 24*), യശസ്വി ജയ്സ്വാളും (21 പന്തില്‍ 16*) ആണ് ക്രീസില്‍. രണ്ട് ദിവസം അവശേഷിക്കേ 10 വിക്കറ്റും കയ്യിലിരിക്കുന്ന ടീം ഇന്ത്യക്ക് നാലാം ക്രിക്കറ്റ് ടെസ്റ്റ് ജയിക്കാന്‍ 152 റണ്‍സ് കൂടി മതി.

റാഞ്ചിയില്‍ ജയിച്ചാല്‍ ധരംശാലയിലെ അഞ്ചാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് 3-1ന് പരമ്പര സ്വന്തമാകും. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനായിരുന്നു മുന്‍തൂക്കം.

എന്നാല്‍ മൂന്നാം ദിനം ധ്രുവ് ജുറെലിന്‍റെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ടിന്‍റെ ലീഡ് കുറച്ചുകൊണ്ടുവന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ സ്‌പിന്‍ കെണിയില്‍ കുരുക്കി അവിശ്വസനീയമായി മത്സരത്തിലേക്ക് തിരികെയെത്തുകയായിരുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 145 റണ്‍സിന് ഓള്‍ഔട്ടാക്കി. 60 റണ്‍സെടുത്ത സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍.

ബെന്‍ ഡക്കെറ്റ് (15), ഓലീ പോപ് (0), ജോ റൂട്ട് (11), ജോണി ബെയ്‌ര്‍സ്റ്റോ (30), ബെന്‍ സ്റ്റോക്‌സ് (4), ടോം ഹാര്‍ട്‌ലി (7), ഓലീ റോബിന്‍സണ്‍ (0), ബെന്‍ ഫോക്‌സ് (17), ജിമ്മി ആന്‍ഡേഴ്‌സണ്‍ (0), ഷൊയ്‌ബ് ബഷീര്‍ (1*) എന്നിങ്ങനെയാണ് മറ്റ് ഇംഗ്ലീഷ് താരങ്ങളുടെ സ്കോര്‍. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലണ്ട് 145ല്‍ പുറത്തായതോടെ ഇന്ത്യക്ക് മുന്നില്‍ 192 റണ്‍സ് വിജയലക്ഷ്യം സ്കോര്‍ബോര്‍ഡില്‍ പിറക്കുകയായിരുന്നു. നേരത്തെ 219-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് 90 റണ്‍സടിച്ച ധ്രുവ് ജുറെലിന്‍റെ പോരാട്ടമാണ് കരുത്തായത്.

വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് ലീഡ് 50ല്‍ താഴെ എത്തിച്ച ജുറെല്‍ ലഞ്ചിന് തൊട്ടു മുമ്പ് അവസാന ബാറ്ററായാണ് പുറത്തായത്. മൂന്നാം ദിനം ഇന്ത്യ ക്രീസിലിറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന് 134 റണ്‍സിന്‍റെ ലീഡുണ്ടായിരുന്നു.

മൂന്നാം ദിനം ആദ്യ മണിക്കൂറില്‍ വിക്കറ്റ് കളയാതെ പിടിച്ചു നിന്ന കുല്‍ദീപ് യാദവും ധ്രുവ് ജുറെലും ചേര്‍ന്നാണ് ഇന്ത്യയെ 250 കടത്തിയത്. പിന്നീട് ആകാശ് ദീപിന്‍റെ പിന്തുണയില്‍ ഇംഗ്ലണ്ട് ലീഡ് കുറക്കാന്‍ ധ്രുവ് ജുറെലിനായി.

ഇംഗ്ലണ്ടിനായി ഓഫ് സ്പിന്നര്‍ ഷുയൈബ് ബഷീര്‍ 119 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആന്‍ഡേഴ്സണ്‍ രണ്ടും ടോം ഹാര്‍ട്‌ലി മൂന്നും വിക്കറ്റെടുത്തു.

#Death #knell #for #baseball; #Incredible #comeback #for #India #thriller #win #Ranchi #Cricket #Test

Next TV

Related Stories
#football | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം;

Apr 9, 2024 09:18 AM

#football | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം;

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ തീപാറും ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം....

Read More >>
#ViratKohli | ടി20 ലോകകപ്പില്‍ കോലി വേണ്ട; അജിത് അഗാര്‍ക്കറോട് ധീരമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍

Apr 8, 2024 09:45 PM

#ViratKohli | ടി20 ലോകകപ്പില്‍ കോലി വേണ്ട; അജിത് അഗാര്‍ക്കറോട് ധീരമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍

വെസ്റ്റ് ഇന്‍ഡീസിലെയും അമേരിക്കയിലേയും സ്ലോ പിച്ചുകള്‍ കോലിയുടെ ശൈലിക്ക് ഉചിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തെ ലോകകപ്പ് ടീമില്‍ നിന്ന്...

Read More >>
#IPL2024 | ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ റെക്കോർഡ് സ്കോർ ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

Apr 3, 2024 10:24 PM

#IPL2024 | ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ റെക്കോർഡ് സ്കോർ ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

നിലവിൽ രണ്ടാം സ്ഥാനത്താണ് ടീം. മൂന്നിൽ രണ്ട് മത്സരം ജയിച്ച ഡൽഹി ഏഴാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ നിലവിലെ ചാപ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ...

Read More >>
#praviachan | കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി.രവിയച്ചന്‍ അന്തരിച്ചു

Apr 2, 2024 06:23 AM

#praviachan | കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി.രവിയച്ചന്‍ അന്തരിച്ചു

1952 മുതല്‍ 1970 വരെ കേരളത്തിനു വേണ്ടി 55 രഞ്ജി ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച് 1107 റണ്‍സും, 125 വിക്കറ്റും...

Read More >>
#IPL2024 | ചിന്നസ്വാമിയില്‍ കോലി ഷോ; കൊല്‍ക്കത്തയ്ക്ക് വിജയലക്ഷ്യം 183 റണ്‍സ്

Mar 29, 2024 09:36 PM

#IPL2024 | ചിന്നസ്വാമിയില്‍ കോലി ഷോ; കൊല്‍ക്കത്തയ്ക്ക് വിജയലക്ഷ്യം 183 റണ്‍സ്

എന്നാല്‍ ഗ്രീന്‍, റസ്സലിന്റെ പന്തില്‍ ബൗള്‍ഡായി. തുടര്‍ന്നെത്തിയ മാക്‌സ്‌വെല്ലും നിര്‍ണായക സംഭാവന...

Read More >>
Top Stories