#narendramodi | ‘വീണ്ടും നമ്മൾ കണ്ടുമുട്ടും’: മൂന്നു മാസത്തേയ്ക്ക് ‘മൻ കീ ബാത്ത്’ നിർത്തിവയ്ക്കുന്നതായി പ്രധാനമന്ത്രി

#narendramodi | ‘വീണ്ടും നമ്മൾ കണ്ടുമുട്ടും’: മൂന്നു മാസത്തേയ്ക്ക് ‘മൻ കീ ബാത്ത്’ നിർത്തിവയ്ക്കുന്നതായി പ്രധാനമന്ത്രി
Feb 25, 2024 01:36 PM | By Athira V

ന്യൂഡൽഹി: www.truevisionnews.com ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അടുത്ത മൂന്നു മാസത്തേക്ക് ‘മൻ കീ ബാത്ത്’ നിർത്തിവയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി അവസാന വാരത്തിലെ ‘മൻ കീ ബാത്ത്’ പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 110–ാം എപ്പിസോഡാണ് ഇന്നു സംപ്രേക്ഷണം ചെയ്തത്.

ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മാതൃകാ പെരുമാറ്റച്ചട്ടം മാർച്ചിൽ നിലവിൽ വരാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ മര്യാദയുടെ പേരിലാണ് പരിപാടി നിർത്തിവയ്ക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അടുത്ത മാസമാദ്യം തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ നൽകുന്നത്.

സർക്കാരിന്റെ നിഴലിൽനിന്നും അകറ്റി നിർത്തി പരിപാടിയുടെ 110 എപ്പിസോഡുകൾ നടത്താനായത് വലിയ വിജയമാണെന്നും രാജ്യത്തിന്റെ കൂട്ടായ ശക്തിക്കും നേട്ടങ്ങൾക്കും വേണ്ടിയാണ് പരിപാടി സമർപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘‘ഇതു ജനങ്ങളുടെയും ജനങ്ങൾക്കുവേണ്ടിയുമുള്ള പരിപാടിയാണ്. അടുത്ത തവണ നമ്മൾ കണ്ടുമുട്ടുമ്പോൾ, മൻ കി ബാത്തിന്റെ 111-ാം എപ്പിസോഡായിരിക്കും.’’– സംഖ്യയുടെ പ്രത്യേകത സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുമെന്ന് പ്രധാനമന്ത്രി ഇതിനും മുൻപും പലതവണ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ജനങ്ങളുമായുള്ള തുടർച്ചയായ ആശയവിനിമയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ഒക്ടോബർ 3നാണ് ‘മൻ കീ ബാത്ത്‌’ ആരംഭിച്ചത്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുൻപും പരിപാടി നിർത്തിവച്ചിരുന്നു.

#no #mann #ki #baat #broadcast #3 #months #view #polls #pm #modi

Next TV

Related Stories
#fakevoterid |മധ്യപ്രദേശിൽ വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മിച്ചയാൾ പിടിയിൽ

Apr 17, 2024 07:41 PM

#fakevoterid |മധ്യപ്രദേശിൽ വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മിച്ചയാൾ പിടിയിൽ

പ്രതി യൂട്യൂബ് നോക്കിയാണ് വ്യാജ വെബ്സൈറ്റ് നിർമ്മിച്ചത്. മാത്രമല്ല പ്രതി നിരവധി വ്യാജ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായും...

Read More >>
#death |  വീട്ടിൽ വോട്ട് ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു

Apr 17, 2024 05:15 PM

#death | വീട്ടിൽ വോട്ട് ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു

റിട്ട.വില്ലേജ് അക്കൗണ്ടന്റ് ഡി.നാരായൺ ഉപാധ്യായുടെ ഭാര്യയായ യശോദ ചൊവ്വാഴ്ചയാണ് വീട്ടിൽ വോട്ട്...

Read More >>
#accident | ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം;  പത്ത്   മരണം

Apr 17, 2024 04:30 PM

#accident | ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; പത്ത് മരണം

സംഭവത്തിനു പിന്നാലെ രണ്ട് ആംബുലൻസുകളിലായി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#attack |  സ്കൂളിന് നേരേ ജയ് ശ്രീറാം വിളിച്ച് സംഘ്പരിവാർ ആക്രമണം; മദർ തെരേസാ രൂപം അടിച്ചുതകർത്തു, വൈദികനും മർദ്ദനം

Apr 17, 2024 04:14 PM

#attack | സ്കൂളിന് നേരേ ജയ് ശ്രീറാം വിളിച്ച് സംഘ്പരിവാർ ആക്രമണം; മദർ തെരേസാ രൂപം അടിച്ചുതകർത്തു, വൈദികനും മർദ്ദനം

മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതർ പറഞ്ഞു. പിറ്റേ ദിവസമാണ് ഇത്തരത്തിൽ വലിയ ആക്രമണം ഉണ്ടായത്....

Read More >>
#suryatilak |‘സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല; നിമിഷങ്ങൾ മാത്രം നീളുന്ന ചടങ്ങിന് സാക്ഷിയായത് പതിനായിരങ്ങൾ

Apr 17, 2024 03:53 PM

#suryatilak |‘സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല; നിമിഷങ്ങൾ മാത്രം നീളുന്ന ചടങ്ങിന് സാക്ഷിയായത് പതിനായിരങ്ങൾ

പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈ അത്യപൂർവ ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്....

Read More >>
#attack |  ഭാര്യ മറ്റൊരാള്‍ക്കൊപ്പം കാറിൽ, ചില്ല് തകര്‍ത്ത് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്; കേസ്

Apr 17, 2024 12:58 PM

#attack | ഭാര്യ മറ്റൊരാള്‍ക്കൊപ്പം കാറിൽ, ചില്ല് തകര്‍ത്ത് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്; കേസ്

കാറില്‍ മറ്റൊരാള്‍ക്കൊപ്പം ഭാര്യയെ കണ്ടതിന് പിന്നാലെയാണ് ഭര്‍ത്താവ് ആക്രമണം നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

Read More >>
Top Stories